2011, ജനുവരി 30, ഞായറാഴ്‌ച

ഉമ്മന്‍ ചാണ്ടിക്കു പനി

അഛാ, ഒരു സംശയം
എന്താടാ
ഒരു സംശയം ചോദിച്ചോട്ടെ
ചോദിക്ക്
പണ്ടേ സ്കൂളില്‍ പഠിക്കുമ്പോള്‍ തല്ലുകിട്ടുന്ന സാറന്മാര്‍ വരുന്ന ദിവസം എനിക്കു 
പനി വരുന്ന പോലാണോഛാ ഉമ്മന്‍ ചാണ്ടിക്ക് പനി വന്നത്?
അതെന്താടാ?
അതേയ് പനിയാണെന്നു പറഞ്ഞ് ഉമ്മന്‍ ചാണ്ടി ജാഥ നിറുത്തി വൈച്ചല്ലൊ?




2011, ജനുവരി 29, ശനിയാഴ്‌ച

ഉമ്മന്‍ ചാണ്ടിയുടെ മോചനയാത്രയും ഉണ്ണിക്കുട്ടനും

അങ്ങനെ നാടും നഗരവും ഉണര്‍ത്തിക്കൊണ്ട്, എല്‍ ഡി എഫിന്റെ ജനവഞ്ചന 
ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി കേരളത്തെ ഭരിച്ചു നശിപ്പിച്ച 
എല്‍ ഡി എഫ് സര്‍ക്കാറിനെതിരെ ജനവികാരമുണര്‍ത്തിക്കൊണ്ട് സര്‍വശ്രീ ഉമ്മന്‍ ചാണ്ടി
നയിക്കുന്ന മോചനയാത്ര ആലപ്പുഴ ജില്ലയിലെത്തി.
                                                                വാര്‍ത്ത



ജാഥ തിരുവനന്തപുരത്തെത്തൂമ്പോള്‍ സമാപനസമ്മേളനത്തിലെ വെടിക്കേട്ടിനുള്ള 
ഒരുക്കങ്ങള്‍ മുസ്ലീം ലീഗിനുള്ളില്‍ ആരംഭിച്ചു കഴിഞ്ഞു.
                                                   ഉണ്ണിക്കുട്ടന്‍.

2011, ജനുവരി 27, വ്യാഴാഴ്‌ച

ഉണ്ണിക്കുട്ടനുംലോകവും!!!!!: പത്രങ്ങളില്ലാത്ത ദിവസം.

ഉണ്ണിക്കുട്ടനുംലോകവും!!!!!: പത്രങ്ങളില്ലാത്ത ദിവസം.: " തീയതി:27/01/2011 ബുധനാഴ്ച രാവിലെ എണീറ്റവഴി ഉണ്ണിക്കുട്ടന്റെ ..."

പത്രങ്ങളില്ലാത്ത ദിവസം.



 തീയതി:27/01/2011 ബുധനാഴ്ച
രാവിലെ എണീറ്റവഴി ഉണ്ണിക്കുട്ടന്റെ
                                                   ദൈവത്തോടുള്ള പ്രാര്‍ഥന:-
                 എന്റെ ദൈവമേ ഇന്നു പത്രങ്ങളില്ല, അതുകൊണ്ടെന്തു സമാധാനമായിരിക്കും ഇന്ന്,ജനിതക വിത്തിനെക്കൂറിച്ചോ വി എസിനെ പാര്‍ട്ടി ശാസിച്ചെന്നോ ഉള്ള നുണകള്‍ കേള്‍ക്കണ്ടല്ലോ,
പണച്ചാക്കു ചൊരിഞ്ഞതിനു മുകളില്‍ വച്ചെഴുതുന്ന നുണപ്രചരണങ്ങള്‍ എന്റെ ദൈവമേ ഇന്ന്
കേള്‍ക്കേണ്ടല്ലോ,കേരളം മുഴുവന്‍ നാറ്റിക്കൊണ്ടിരിക്കുന്ന ജാഥാ വിശേഷങ്ങള്‍ കേള്‍ക്കേണ്ടല്ലോ,
നിന്റെ പേരും പറഞ്ഞ് പണക്കാര്‍ നടത്തുന്ന ഹീനമായ പീഠനങ്ങള്‍ കേള്‍ക്കേണ്ടല്ലോ
എന്റെ ദൈവമേ നീയെത്ര മഹാനാകുന്നു, ഇതു പോലുള്ള ദിവസങ്ങള്‍ ഇനിയുമിനിയും നല്‍കീ
നീ ഞങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

2011, ജനുവരി 26, ബുധനാഴ്‌ച

കേന്ദ്രമന്ത്രിമാരും കള്ളപ്പണവും



കള്ളപ്പണക്കാരുടെ വിവരം പുറത്തുപറയില്ല - മന്ത്രി (26/01/011 ,ക്ക്പത്രവാര്‍ത്ത)
ശരിയാ പുറത്തുവിട്ടാല്പിന്നെ കോണ്‍ഗ്രസില്‍ ആളില്ലാതെ വരും. - കമന്റ് ഉണ്ണിക്കുട്ടന്‍

2011, ജനുവരി 25, ചൊവ്വാഴ്ച

ഉണ്ണിക്കുട്ടനും ഉമ്മന്‍ ചാണ്ടിയുടെ മോചനയാത്രയും!

   “അച്ച,  അച്ചാ,  ഈ ഉമ്മെന്‍ ചാണ്ടിക്കേ എന്തു പറ്റിയച്ചാ“
“എന്താടാ“
‘അതേ മോചനജാഥ ഓരോ ദിവസവും കഴിയുമ്പോള്‍,
അങ്ങേര് മുഖ്യമന്ത്രിയുടെ ശിഷ്യനാവുകയാണെന്നാണ് തോന്നുന്നത്“


“ഊം , അതെന്താ, ഞാനവനെ പിരികേറ്റി“
“അന്ന് മുഖ്യമന്ത്രി പറഞ്ഞതോര്‍മ്മയുണ്ടോ അച്ചന്,,
ധൈര്യമുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടി ജാഥ നടത്തേണ്ടത് ദല്‍ഹിക്കാണെന്ന്“
“അതിന് ?“
“ഉമ്മന്‍ ചാണ്ടി ദല്‍ഹിക്കു പോകാന്‍ തീരുമാനിച്ചെന്നാ തോന്നുന്നേ,
ജാഥ പകുതിയായപ്പോഴേക്കും പറയുന്ന കേട്ടോ,എല്‍ ഡി എഫിന്റേത് അഴിമതിയില്‍ മുങ്ങിയ ഭരണമെന്ന്.“
“ശരിയല്ലേ?“
“ശരിയാ, അടുത്ത വിമാനത്താവളത്തിലെത്തൂമ്പോള്‍ അങ്ങേര് എല്‍ ഡി എഫ് എന്നത് യു പി എ എന്നും പറഞ്ഞ് വിമാനം കയറും നോക്കിക്കോ!“
(എല്‍ ഡി എഫിന്റേത് അഴിമതിയില്‍ മുങ്ങിയ ഭരണം : ഉമ്മന്‍ ചാണ്ടി)പത്രം കേരളകൌമുദി,25/01/011.

2011, ജനുവരി 22, ശനിയാഴ്‌ച

ജാഥകളില്‍ കുടുങ്ങിയ കേരളീയര്‍

കാസറകോടു നിന്നും ഉമ്മന്‍ ചാണ്ടിയുടെ കേരളമോചനയാത്ര!
കാസറകോടുനിന്നും ബി ജെ പിയുടെ കേരള രക്ഷാ യാത്ര !!
3 കേന്ദ്രങ്ങളില്‍നിന്ന് സി പി എമ്മിന്റെ കേരള യാത്ര.!!!
                                                മൂന്നും വാര്‍ത്ത.
ഉണ്ണിയുടെ കമന്റ്:-
                         1.തിരുവനന്തപുരത്തുനിന്നും മുരളിയുടെ കോണ്‍ഗ്രസ് പ്രവേശന ജാഥ !
                         2.കേരളത്തില്‍ നിന്നും കേരള ജനതയുടെ ഡല്‍ഹിയിലേക്കുള്ള പട്ടിണിമോചനയാത്ര.!!

2011, ജനുവരി 15, ശനിയാഴ്‌ച

ഒരിറ്റു കണ്ണീര്‍

ഇരുട്ടു മുറിയില്‍ 
ഇല്ലാത്ത കരിമ്പൂച്ചയെ 
ദര്‍ശിക്കാനെത്തി മരണത്തെ 
സ്വയംവരിച്ചവര്‍ക്കായി
ഉണ്ണിക്കുട്ടന്റെ ഒരിറ്റു കണ്ണീര്‍.

2011, ജനുവരി 13, വ്യാഴാഴ്‌ച

പച്ചമാങ്ങ പച്ചമാങ്ങ

പതിവില്ലാതെ ഉണ്ണി സീരിയസ് ആയി അമ്മൂമ്മയുടെ അടുത്ത് പരാതിയുമായി എത്തി.
“അമ്മൂമ്മേ, അച്ചനും അമ്മയും കൂടി ഇപ്പൊ സ്ഥിരം വഴക്കാണമ്മൂമ്മേ,
സ്ഥിരം അച്ചന്‍ അമ്മയെ തല്ലേം ഒക്കെ ചെയ്യും,.അമ്മൂമ്മ ഒന്ന് അച്ചനെ വിളിച്ചു പറയണെ !”
അമ്മൂമ്മ ഇതു കേട്ട് സ്തംഭിച്ചു പോയി.
അവര്‍ ഉണ്ണിക്കുട്ടന്റെ രണ്ടു കയ്യും കൂട്ടിപിടീച്ച് ചോദിച്ചൂ:-
“മോനേ, നീ എന്താ ഈ പറയണെ?”
“അതേ അമ്മൂമ്മേ ഞാന്‍ പറഞ്ഞത് ശരിയാ.
പെണ്ണുങ്ങളായാല്‍ മാങ്ങ പോലെ തുടുത്തിരിക്കണം,
അമ്മ അങ്ങനല്ല അതുകൊണ്ട് അമ്മ പെണ്ണല്ല എന്നു പറഞ്ഞാണ് വഴക്ക്.”

2011, ജനുവരി 11, ചൊവ്വാഴ്ച

ഉണ്ണിയും പ്രതിയും



മലപ്പുറത്തു നിന്നും വിദേശയാത്ര തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് 
3 പേരുടെ പാസ്പോര്‍ട്ടും 70,000 രൂപയും തട്ടി മുങ്ങിയ ആളെ പോലീസ് 
കണ്ടെത്തി കസ്റ്റഡിയിലെടുത്തു.
                                                                                             വാര്‍ത്ത.
മണ്ടന്‍ തിരുമണ്ടന്‍ ആനമണ്ടന്‍. ഇവനെയൊക്കെ കഴുമരത്തില്‍ കെട്ടി ചാട്ടവാറിനടിക്കണം.കാശുണ്ടാക്കണമെങ്കില്‍ വല്ല കേന്ദ്രമന്ത്രിയുമായാല്‍ പോരേ,
കോടികള്‍ ഉണ്ടാക്കുകയും ചെയ്യാം ആരേയും പേടിക്കുകയും വേണ്ട
                                                                                                 ഉണ്ണി.

2011, ജനുവരി 9, ഞായറാഴ്‌ച

ഒരു പ്രാര്‍ത്ഥന

ഒരു മാധ്യമപ്രവര്‍ത്തകന്‍ ഒരു ദിവസം വൈകുന്നേരം ക്ലബ്ബില്‍ വച്ച് പ്രാര്‍ത്ഥിക്കുന്നത് നമ്മുടെ ഉണ്ണി ഒളിഞ്ഞു നിന്നു കേട്ടു.
അതിങ്ങനെ ആയിരുന്നു!
                                          എന്റെ ദൈവമേ!ഇന്നലേ എസ് ആര്‍ പി 
                                          യുടെ  പ്രസ്ഥാവന     
                                          ഇന്ന് കേരള വികസന സെമിനാര്‍ പ്രസംഗം
                                          മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കെതിരേ 
                                          നാളേയും
                                          എന്തെങ്കിലും ഒന്ന്        
                                          വീണു കിട്ടേണമേ------------------!!!

2011, ജനുവരി 6, വ്യാഴാഴ്‌ച

ആദര്‍ശ് ഫ്ലാറ്റും ആദര്‍ശ ജീവിതവും

                                  “അച്ചാ എനിക്കൊരു സംശയം.“
          രാവിലെ പത്രം വായിച്ചുകൊണ്ടിരുന്ന എന്റടുത്ത് വന്ന് പേപ്പര്‍ തട്ടി മാറ്റി                                     ഉണ്ണി    ചോദിച്ചു.
                                   ഹോ,  ഇനി രക്ഷയില്ല., അവനെന്തെങ്കിലും കുടുക്ക് കണ്ടിട്ടുണ്ടാകും.അല്ലാതെ പൊട്ടന്‍      
രാവിലെ തന്നെ വരില്ല.
ഞാന്‍ ചോദിച്ചു:- “എന്താടാ ?“
“അതേയ്, എല്ലാ കോണ്‍ഗ്രസ്സുകാരും ആദര്‍ശത്തോടെ ജീവിക്കണമെന്ന് ഇന്നാള് പ്രധാനമന്ത്രിയും ഒക്കെ
പ്രസംഗിച്ചതു കേട്ടല്ലോ.“
“അച്ചന്‍, കോണ്‍ഗ്രസ്സ്കാരനല്ലെ അച്ചാ“ അവന്‍ ചോദിച്ചു.
“അതേ ശരിയാണല്ലോ, ഇന്നാള് നമ്മുടെ അപ്പുറത്തെ വീട്ടിലെ തോമസും ഇബ്രാഹിമും കോണ്‍ഗസ്സില്‍
നിന്നും രാജി വച്ചെങ്കിലും അച്ചന്‍ കോണ്‍ഗ്രസ്സില്‍ തന്നെ ഉറച്ചു നില്‍ക്കുന്ന കാര്യം മോനറിയില്ലെ?“ ഞാന്‍ ചോദിച്ചു
“എന്നിട്ട് അച്ചന് ആദര്‍ശ് ഫ്ലാറ്റില്‍ വീടോ മുറിയോ കിട്ടിയോ അച്ചാ,“ അവന്‍ പിന്നേം ചോദിച്ചു
“പിന്നെങ്ങനാച്ചാ അച്ചന്‍ ആദര്‍ശത്തോടെ ജീവിക്കുന്നത്?“

2011, ജനുവരി 4, ചൊവ്വാഴ്ച

ജനിതകമാറ്റവും മനോരമ ചാനലും.

    LINK+IMAGESearch Amazon.com Video on Demand for ജനിതകമാറ്റവും മനോരമ ചാനലും.                   മനോരമ ചാനല്‍ : ജനിതകമാറ്റം വരുത്തിയ                      വിത്തുകളെക്കുറിച്ച് രാമചന്ദ്രന്‍ പിള്ള ഇങ്ങനെ പറഞ്ഞു :-
             -----------------------------------------------------------------------------
--------------------------------------------------
                             ജനിതകമാറ്റം വരുത്തിയ വിത്തുകളെക്കുറിച്ച് സി പി ഐ സെക്രട്ടറി ചന്ദ്രപ്പന്‍ :
--------------------------------------------------------------------------------------------------
---------------------------------------------------
എന്നാല്‍ ജനിതകമാറ്റം വരുത്തിയ വിത്തുകളെക്കുറിച്ച് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞു :-------------
-----------------------------------------------------
ജനിതകമാറ്റം വരുത്തിയ വിത്തിനെക്കുറിച്ച് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലും പാര്‍ട്ടിയും സി പി ഐ യും തമ്മിലും 
പടലപിണക്കം
ഉണ്ണിക്കുട്ടന്‍ : എല്ലാവരും കോണ്‍ഗ്രസ്സിലേക്ക് ചേരുക, കാരണം അവര്‍ക്ക്  ഇതിനെക്കുറിച്ച് ഒരഭിപ്രായവും ഇല്ല.                  



2011, ജനുവരി 2, ഞായറാഴ്‌ച

പ്രധാനമന്ത്രിയാവാനുള്ള ഒരുക്കം

രാവിലെ മുതല്‍ കണ്ണാടിക്കു മുന്നില്‍ നിന്ന് അണിഞ്ഞൊരുങ്ങുന്ന ഉണ്ണിക്കുട്ടനെ സാകൂതം നോക്കിനില്‍ക്കുകയായിരുന്നു അഛന്‍.
              കുറെ കഴിഞ്ഞിട്ടും ഒരുങ്ങല്‍ കഴിയാത്തതു കണ്ട് അഛന്‍ ചോദിച്ചു?:-
                                 എന്താടാ പതിവില്ലാത്ത ഒരു ഒരുക്കം?
അഛന്‍ പത്രങ്ങളൊന്നും വായിച്ചില്ലേ? നമ്മുടെ ഭരണപാര്‍ട്ടിയുടെ പ്രധാന നേതാക്കന്മാര്‍ക്കെതിരെയെല്ലാം സി ബി ഐ, ജെ പി സി,പി എ സി അന്വേഷണങ്ങള്‍ വരുന്നതു കണ്ടില്ലേ?
                നാളെ പ്രധാനമന്ത്രിയാവാന്‍ ആരെങ്കിലും വേണ്ടേ അഛാ !!!!!