2011, ജനുവരി 13, വ്യാഴാഴ്‌ച

പച്ചമാങ്ങ പച്ചമാങ്ങ

പതിവില്ലാതെ ഉണ്ണി സീരിയസ് ആയി അമ്മൂമ്മയുടെ അടുത്ത് പരാതിയുമായി എത്തി.
“അമ്മൂമ്മേ, അച്ചനും അമ്മയും കൂടി ഇപ്പൊ സ്ഥിരം വഴക്കാണമ്മൂമ്മേ,
സ്ഥിരം അച്ചന്‍ അമ്മയെ തല്ലേം ഒക്കെ ചെയ്യും,.അമ്മൂമ്മ ഒന്ന് അച്ചനെ വിളിച്ചു പറയണെ !”
അമ്മൂമ്മ ഇതു കേട്ട് സ്തംഭിച്ചു പോയി.
അവര്‍ ഉണ്ണിക്കുട്ടന്റെ രണ്ടു കയ്യും കൂട്ടിപിടീച്ച് ചോദിച്ചൂ:-
“മോനേ, നീ എന്താ ഈ പറയണെ?”
“അതേ അമ്മൂമ്മേ ഞാന്‍ പറഞ്ഞത് ശരിയാ.
പെണ്ണുങ്ങളായാല്‍ മാങ്ങ പോലെ തുടുത്തിരിക്കണം,
അമ്മ അങ്ങനല്ല അതുകൊണ്ട് അമ്മ പെണ്ണല്ല എന്നു പറഞ്ഞാണ് വഴക്ക്.”

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ