2009, ഡിസംബർ 31, വ്യാഴാഴ്‌ച

പുതുവത്സരാശസംസകള്‍





ഉണ്ണിക്കുട്ടന്റെയും കുടുംബത്തിന്റെയും 
പുതുവത്സരാശംസകള്‍
!!!!!!!!!!!! 

സസ്നേഹം   ഉണ്ണിക്കുട്ടനും കുടുംബവും

2009, ഡിസംബർ 30, ബുധനാഴ്‌ച

ഉണ്ണിക്കുട്ടനും പിണറായിയും

"അച്ഛാ ,അച്ഛന്‍ ഇന്നത്തെ വാര്‍ത്ത കണ്ടോ? "
"ഇന്നെന്തു വാര്‍ത്തയാട  പ്രത്യേകിച്ച് ?"
"ഉണ്ടച്ചാ ,അച്ഛന്‍ ചെന്നിത്തലയുടെ പ്രസ്താവന കണ്ടോ?"
"എന്താദ്?"
"സംസ്ഥാന സെക്രടറി അഴിമതി കേസില്‍ കോടതി കയറിയത് മോശമായി എന്ന് "
"അതിനെന്താ "
"അവര്‍ തല്ലിക്കൂട്ടിയുണ്ടാക്കിയ കേസ് , അവര്‍ കോടതി കേറ്റി,
എന്നിട്ട് മാറി നിന്ന് കരയുന്നത് കണ്ടില്ലേ?"
"ഇതിനല്ലേ അച്ഛാ, കൂവിതോപ്പിക്കാന്‍ പറ്റാത്തോടത്ത് തൂറി തോപ്പിക്കുക എന്ന് പറയുന്നത് "
"ച്ഹേ !! പതുക്കെ പറയട ,ആരെങ്കിലും കേള്‍ക്കും. "

2009, ഡിസംബർ 29, ചൊവ്വാഴ്ച

ഉണ്ണിക്കുട്ടനും ബി എം എസ്സും

“അഛൊയ്, “

“അചൊയ് ,അച്ചന്‍ ഇതു വരെ എണീറ്റില്ലെ അമ്മെ“
“ഇല്ലഡ ,പാവം അച്ചന്‍ ഉറങ്ങിക്കൊട്ടെ“
“അതെയ് അമ്മെ,ഒരു സംശയം ചൊദിച്ചിട്ടു അച്ചന്‍ ഉറങ്ങിക്കൊട്ടെ “
“എന്ത മൊനെ നിന്റെ സംശയം “
“അതെ അച്ചാ, നാഗ് പൂര്‍ മഴ പെയ്താല്‍ ഇവിറ്ടെ കൊട പിഡിക്കണൊ ?“
“മനസ്സിലായില്ല “
“അച്ചനറിയാമൊ, ഇന്നു ബി എം എസ്സുകാരുടെ ഹര്‍ത്താലാ “

“അതും നിന്റെ ചൊദ്യവും മനസ്സിലായില്ല“
“ബി എം എസ്സുകാര്‍ ഭരിക്കുന്ന കര്‍ണാടകത്തില്‍ സാധന വില കുറവാണൊ അച്ചാ“
“ഊഹൊ, അത് ശരി“
“അല്ല, അച്ചന്‍ ഉത്തരം പറഞ്ഞു താ അച്ചാ“
“അതെ മൊനെ, ഈ ബി എം എസ്സുകാറ്ക്കെ കറ്ണാടകത്തില്‍ പോകണമെങ്കില്‍ ,
കണ്ടമാനം വണ്ടിക്കൂലിയാകില്ലെ , പാവം അവരുഡെ കയ്യില്‍ എവിഡ മൊനെ കാശ് ?”
“അതുകൊണ്ടെ ,അവര്‍ കര്‍ണാടകത്തില്‍ ചെയ്യെണ്ട സമരം, ഇവിടെ ചെയ്തതാ“
“അതു ശരി ഞാനും വിചാരിച്ചു...................“

2009, ഡിസംബർ 27, ഞായറാഴ്‌ച

ഉണ്ണിക്കുട്ടനും ----------------------- യും(പൂരിപ്പികേണ്ടത് തിവാരി എന്ന് )

"അച്ഛാ "
"ദേ ഇന്നാള് ,ഒരാളെ മഞ്ചേരിയില്‍ നിന്ന് നാട്ടുകാര് പിടിച്ചല്ലോ അച്ഛാ "
"ആരെ, രാജ് മോഹന്‍ ഉണ്ണിത്താനെയോ ,ചി പോടാ ,പോയിരുന്നു പടിക്ക് "
"പഠിക്കാനുള്ളപ്പോള്‍ അവന്‍ വൃത്തികേടും പറഞ്ഞു നടക്കുന്നു."
"വൃത്തികേട്‌ ഞാനല്ലല്ലോ, അയാളല്ലേ കാണിച്ചത് "
"മോനെ, അടി കിട്ടാതിരിക്കണമെങ്കില്‍ പോയി പഠിച്ചോ "
"അച്ഛാ,  ഈ സംശയം ഒന്ന് തീര്‍ത്തു താ അച്ഛാ, എന്നിട്ട് പഠിച്ചോളാം"
"ഉം ,ചോദിക്ക് "
"പിന്നേ, മഞ്ചേരിയില്‍ ഒരാളെയും  ഒരു പെണ്ണിനെയുമല്ലേ നാട്ടുകാര്‍ പിടിച്ചത് "
"അതെ "
"പിന്നെ ആന്ധ്രയില്‍ ചെന്നപ്പോള്‍ എന്തായി, ഒരാണും മൂന്നു പെണ്ണും "
"അതെ "
"അല്ലച്ച, ഇങ്ങനെ പോയാല്‍ ഡല്‍ഹിയില്‍ ചെല്ലുമ്പോള്‍ ഒരാള്‍ക്ക്‌ എത്ര .................."
"അവിടത്തെ പാവങ്ങള്‍, നേതാക്കള്‍, എന്ത് ചെയ്യും  അച്ഛാ "
"----"

"ച്ചേ ,അപ്പോഴേക്കും ഈ അച്ചനെങ്ങോട് മുങ്ങി 
അച്ചോ, ആചോ ,ഇതെവിടെ പോയി ആആആആആആആചൊയ് !!!!!!!!!!!!!!!! "




2009, ഡിസംബർ 26, ശനിയാഴ്‌ച

ഉണ്ണിക്കുട്ടനും ക്രിസ്തുമസും

"മോനെ, നേരം കൊറേ ആയി ,നീയൊന്നു കിടന്നുറങ്ങിക്കെ"
"അച്ഛാ, അച്ഛന്‍ എന്നെ പറ്റിക്കരുത് കേട്ടോ 
ഉണ്ണിയെശുവിനെയും കൊണ്ട് വരുമ്പോ വിളിക്കണേ "
"ഊഒം ശരി , നീയൊന്നുറങ്ങിക്കേ"
--------------------------------------------------
-------------------------------------------------
-----------------------------------------------------
-----------------------------------------------------
-----------------------------------------------------
"അയ്യോ! അയ്യോ!! അച്ഛാ!!! അയ്യോ !!!! ദേ ഭീകരന്മാര് ബോംബ്‌ പൊട്ടിക്കണേ"
"അയ്യോ, അച്ഛാ രക്ഷിക്കണേയെയേയ്"
"മോനെ, മോനെ, ഡാ, കരയെല്ലെട കുട്ടാ 
അതേയ് അത് ബോംബ്‌ അല്ല മോനെ , ഉണ്ണിയേശു ജനിച്ച സന്തോഷം 
കൊണ്ട് പടക്കം പോട്ടിച്ചതല്ലെട കുട്ടാ "
--------------------------------------
--------------------------------------
---------------------------------------
"അതേയ് അച്ഛാ ,സന്തോഷം വരുമ്പോ എന്തിനാച്ച പടക്കം പൊട്ടിക്കണേ"
"അതങ്ങനെയാട . മോന്റെ പേടി പോയോ "
"ഞാന്‍ സ്വപ്നം കണ്ടതല്ലേ, 
ഞാനങ്ങു പേടിച്ചു പോയി "
"സന്തോഷം വരുമ്പോ പടക്കം പോട്ടിക്കുമെങ്കി ,
വല്യ സന്തോഷം വരുംബോഴാണോ ബോംബ്‌ പൊട്ടിക്കണേ അച്ഛാ "
"അച്ഛാ, ഈ അച്ഛനപ്പോഴെക്ക് എവിടെ പോയി "

2009, ഡിസംബർ 25, വെള്ളിയാഴ്‌ച

ഉണ്ണിക്കുട്ടനും പകര്‍പ്പവകാശ നിയമവും.

"പിച വച്ച നാള്‍ മുതല്‍ക്കു നീ ................................."
"അച്ഛാ, അച്ഛനോട് പണ്ടേ ഞാന്‍ പറഞ്ഞിട്ടുണ്ട് , കുളിമുറിയില്‍ 
കേറി പാട്ട് പാടരുതെന്ന് "
"എടാ പുത്രാ  അതേയ് പണ്ട് കാലം മുതലേയുള്ള ശീലമായിപ്പോയി,
കുളിക്കുമ്പോള്‍ പാട്ട് പാടുക എന്ന് "
"അച്ഛന്‍ പാടിക്കോ, പക്ഷെ ഫൈന്‍ അടക്കേണ്ടി വരും "
"അതെന്തിനാട "
"അച്ഛന്‍ പത്രമൊന്നും വായിച്ചില്ലേ, പാട്ട് സംഗീതം ഇതിനൊക്കെ 
പകര്‍പ്പവകാശ നിയമം ബാധകമാണെന്ന്. "
"എന്ന് വച്ചാല്‍ എന്താ ? "
"എന്ന് വച്ചാല്‍ ഇനി മുതല്‍ പാട്ട് പാടണമെങ്കില്‍ രചയിതാവിന്റെയോ സംവിധായകന്റെയോ 
അനുവാദം വേണമെന്ന്. "
"ഈശ്വര , മോനെ ഞാന്‍ പാടിയത് ആരെങ്കിലും കേട്ടുകാനുമോ? "
"ഇപ്പൊ ഞാന്‍ മാത്രമേ കേട്ടിട്ടുള്ളൂ. ഞാനാരോടും പറയില്ല അച്ഛന്‍ സമാധാനമായി കുളിച്ചോ. "
------------------------------------
-------------------------------------
-------------------------------------
---------------------------------
"പിന്നേ അച്ഛാ, എനിക്കൊരു സംശയം ,
ഞാന്‍ അച്ഛന്റെ മോനല്ലേ "
"അതെന്താ ഇപ്പൊഅങ്ങനെയൊരു സംശയം "
"അല്ലച്ച, ഞാന്‍ അച്ഛന്റെ മോന്‍ ആയതുകൊണ്ട് 
ഞാന്‍ അച്ഛന്റെ സൃഷ്ടിയല്ലേ "
"അതെ"

"അപ്പൊ എന്റെ പകര്‍പ്പവകാശം ആര്‍ക്കാ അച്ഛാ? "
"സംശയമെന്താ അച്ഛന് തന്നെ "
“അച്ഛന്‍ അപ്പൊ ആരാ, സംവിധായകനൊ രചയിതാവൊ”
“അപ്പൊ, അമ്മയാരാ അച്ച“ 
“മോനെ ഉത്തരമില്ലാത്ത ചോദ്യം ചൊദിക്കരുത്.“

“ഹീ ഹീ ഹീ ഹീ ഹീ ഹീ ഹീ ഹീ ഹീ 
ഹീ ഹീ ഹീ ഹീ ഹീ ഹീ ഹീ ഹീ ഹീ “
“അതിനു മോനെന്തിനാ കരയുന്നത് “
“അതേയ് ഞാന്‍ എന്ത് ചെയ്യണമെങ്കിലും അച്ഛന് ഫീസ്‌ അടക്കെണ്ടേ? “
“ഞാന്‍ കല്യ്യണം കഴിക്കണമെങ്കിലോ“
“അതിനും ഫീസ്‌ അടക്കണം“

“കുട്ടികള്‍ ഉണ്ടാവണമെങ്കിലോ“
“അതിനും വേണം ഫീസ്‌ “
“ങ്ങീ ങ്ങീ ഞീ ങ്ങീ ങ്ങീ ങ്ങീ 
ഹീ ഹീ ഹീ ഹീ ഹീ ഹീ ഹീ “
“ഇനിയും മോനെന്തിനാ കരയണതു “
“എന്റെ കയ്യില്‍ കാശില്ല അച്ച--------------------

2009, ഡിസംബർ 24, വ്യാഴാഴ്‌ച

സൂഫിയ മഹ്ടനിയും ഉണ്ണിക്കുട്ടനും

"അച്ഛാ അച്ഛാ "
"എന്താടാ "
"ദേ, അച്ഛാ, സൂഫിയക്ക്‌ ജാമ്യം കിട്ടിയെന്നു "
"അതിനെന്താടാ "
"ഹല്ലേ, ഇവിടത്തെ പത്രങ്ങളുടെ തുള്ളലും,

ചാനലുകളുടെ ചാട്ടവും എല്ലാം കണ്ടപ്പോ ഞാന്‍ വിചാരിച്ചു "
"നീയെന്തു വിചാരിച്ചു "
"അല്ല സൂഫിയ ഇനി ജീവിത കാലം ജയിലില്‍ കിടക്കുമെന്ന് "
"എടാ, അതേയ്, ചിലപ്പോള്‍ പത്രക്കാര്‍ കൂട്ടി എഴുതിയതായിരിക്കും"

"ച്ചേ ,അച്ഛനിത്ര മണ്ടനോ?,
നമ്മുടെ പത്രക്കാര്‍ക്ക് തെറ്റുമോ അച്ഛാ "
"എനിക്ക് തോന്നുന്നത്തെ അച്ഛാ, ചിലപ്പോള്‍ ആ ജട്ജിയുണ്ടല്ലോ അച്ഛാ ,
അങ്ങേരും ചിലപ്പോള്‍ പി ഡി പി ക്കാരന്‍ ആയിരിക്കും "
"അല്ലാതെ ഇത്രയും വലിയ കൊടും ഭീകരക്കാരിക്ക് ജാമ്യം കൊടുക്വോ, അച്ഛാ "
"ശെടാ, നീയെന്താ ഈ പറയണത്, മിണ്ടാല്ലെട "

2009, ഡിസംബർ 23, ബുധനാഴ്‌ച

കണ്ണിനു കണ്ണ്,പല്ലിനു പല്ല് ,പിന്നെ ഉണ്ണിക്കുട്ടനും

അച്ഛാ അച്ഛാ 
എന്താ മോനെ 
അച്ഛന്‍ പത്രം വായിച്ചോ 
ഉവ്വല്ലോ 
എന്നിട്ടാ വാര്‍ത്ത കണ്ടോ? 
ഏതു വാര്‍ത്ത 
അതേയ് പാക്കിസ്ഥാനില്‍ പുതിയ നിയമം വന്നത്രേ 
അതെന്താ 
മൂക്ക് മുറിച്ചവന്റെ മൂക്ക് മുറിച്ചെടുത്ത് ജയിലിലെക്കിട്ടു 
അതിനു നിനക്കെന്താ അത് പാക്കിസ്ഥാനിലല്ലേ 
ആ നിയമം ഇവിടെ വന്നാലത്തെ സ്ഥിതി ഒന്നാലോചിച്ചു  നോക്കിക്കേ 
അച്ഛാ, ഇതെന്തോരച്ചന്‍ എന്ത് നല്ല കാര്യം പറഞ്ഞാലും അപ്പൊ മുങ്ങിക്കോളും
അച്ഛാ ഞാന്‍ അച്ഛന്റെ കാര്യമല്ല നുണപ്പത്രങ്ങളുടെ കാര്യമാണ് ആലോചിച്ചത്

2009, ഡിസംബർ 22, ചൊവ്വാഴ്ച

ഉണ്ണിക്കുട്ടനും അമ്മയും

ഉണ്ണിക്കുട്ടന്റെ അമ്മ : "മോനെ, നീ പോയിട്ടേ, ആ അലമാരയില്‍ നിന്ന് ആ പുസ്തകം ഇങ്ങു എടുത്തോ"

----------------------------------------------------
-------------------------------------------------------
ഉണ്ണിക്കുട്ടന്‍ : "അമ്മെ, പുസ്തകം ഇവിടെ കാണുന്നില്ലല്ലോ അമ്മെ"

ഉ. അമ്മ : "മോനെ നീ ശരിക്ക് അവിടെയൊക്കെ നോക്കിക്കേ "
ഉണ്ണി : "അമ്മ അലമാരയില്തന്നെയാണോ വച്ചത്"

ഉ അമ്മ : "അതേടാ, ഇനി ഞാന്‍ തന്നെ വന്നു എടുക്കാം "
------------------------------------------
--------------------------------------------
-----------------------------------------------
ഉ.അമ്മ : "ദേ, ഇതല്ലേ പുസ്തകം. നീ നോക്കിയിട്ടെന്ത കാണാതിരുന്നത് "
ഉണ്ണി: "ഞാന്‍ ശരിക്ക് നോക്കിയായിരുന്നമ്മേ "
      "  ആ അതുശരി ഇപ്പോഴല്ലേ കാര്യം പിടി കിട്ടിയത്,
         അമ്മ ആ ടി വി പരസ്യത്തില്‍ കണ്ട കണ്ണ് കിട്ടാതിരിക്കാനുള്ള ലോക്കറ്റ് 
         പുസ്തകത്തിന്റെ മുകളില്‍ വച്ചാല്‍ പിന്നെങ്ങനാ പുസ്തകം കാണുന്നത്. "
       " അതും ശാസ്ത്ര പുസ്തകം."
      " എന്താമ്മേ ,ഏയ്‌,അമ്മയുടെ കാര്യം കൊള്ളാമല്ലോ, എന്നിട്ട് ചീത്ത എനിക്കും.".

2009, ഡിസംബർ 21, തിങ്കളാഴ്‌ച

ഉണ്ണിക്കുട്ടന്റെ പുതിയ വിശേഷം

"അയ്യേ, ഈ ചെക്കനെന്താ തുണീം കോണാനും ഇല്ലാതെ 
മുന്‍വശത്ത് വന്നിരിക്കണോ ",
"എടാ നാണം എന്നത് അശേഷം നിനക്കുണ്ടോ? "
"അച്ഛാ,  അച്ഛനാണ് വിവരമില്ലാത്തത് 
ഈ ലോകത്ത് നടക്കുന്നത് വല്ലതും അച്ഛനറിയുന്നുണ്ടോ?"
"ഉഹൂം, അതെന്താടാ പുതിയ വിശേഷം "
"അതേയ്, ബാന്‍ഗലൂര്‍ പോകാന്‍ വന്ന ഉണ്ണിത്താന്‍ മഞ്ചേരിയില്‍ പൊങ്ങിയ കണ്ടോ? ,
അത്രേം വലുതല്ലല്ലോ കക്കൂസില്‍ പോകാന്‍ വന്ന ഞാന്‍ മുന്‍വശത്ത് പൊങ്ങിയത് "
"ശരിയല്ലേ അച്ഛാ, ദേ ഈ അച്ഛന്‍ എവിടെ പോയി "
"അച്ചോ, ആആചോയ് "

2009, ഡിസംബർ 20, ഞായറാഴ്‌ച

ഉണ്ണിക്കുട്ടനും ഉറുമ്പും

"അച്ഛാ
മൂന്നു ഉറുമ്ബുകള്‍ വരി വരിയായി നടന്നു പോകുകയായിരുന്നു.
മുന്‍പില്‍ അച്ഛന്‍, പിറകില്‍ അമ്മ ,നടുക്ക് കൊച്ചു കുട്ടിയായ ഞാന്‍
മുന്‍പേ പോകുന്ന ഉറുമ്പ് പറഞ്ഞു എന്റെ പിന്നില്‍ രണ്ടുറുമ്ബുണ്ട്
പിറകില്‍ പോകുന്ന ഉറുമ്പ് പറഞ്ഞു എന്റെ മുന്നില്‍ രണ്ടു പേരുണ്ട്
നടുക്ക് പോകുന്ന ഞാന്‍ ഉറുമ്പ് പറഞ്ഞു എന്റെ മുന്‍പില്‍ രണ്ടു പേരുണ്ട്
അതെന്താ അച്ഛാ ഞാന്‍ ഉറുമ്പ് അങ്ങനെ പറഞ്ഞത് ?"
"നീ നുണ പറഞ്ഞതാ "
"അല്ല,.......... തോറ്റോ"
"അതെന്താമ്മേ, ഞാന്‍ഉറുമ്പ് അങ്ങനെ പറഞ്ഞത് "
"അറിയില്ല മോനെ നീ തന്നെ പറ "
"ഞാന്‍ കൊച്ചല്ലേ അമ്മെ ,അതുകൊണ്ട് അറിവില്ലാതെ പറഞ്ഞതാ "

2009, ഡിസംബർ 19, ശനിയാഴ്‌ച


ഉണ്ണിക്കുട്ടനും കൊതുകും (Unnikkuttan and Mosquito)

"മോനെ,  ദേ,  നിന്റെ കയ്യേല്‍ ഒരു കൊതുക് കടിച്ചിരിക്കുന്നു.
കയ്യനക്കല്ലേ, അച്ഛന്‍ അടിച്ചു കൊല്ലാം"
"വേണ്ടച്ച,  അവിടെ ഇരുന്നോട്ടെ, 
ഒന്നുമല്ലേല്‍ എന്റെ രക്തം തന്നെയല്ലേ !!!!!!!!!!!!!!!!!!!!!"

2009, ഡിസംബർ 18, വെള്ളിയാഴ്‌ച

ഉണ്ണിക്കുട്ടനും മലയാള മനോരമയും

"അച്ഛാ"
"അച്ഛാ "
"നീയെന്താ അച്ഛനെ പേടിപ്പിക്യ "
"പിന്നെ ഞാനെന്തു വേണം. അച്ഛനെന്തിനാ എന്നോട് നുണ പറഞ്ഞത് "
"എപ്പോ "
"മറന്നു പോയോ, രാവിലെ  പറഞ്ഞത് "
"രാവിലെ എന്താ പറഞ്ഞത്  "

"വയ്കുന്നേരം അഞ്ചു മണിക്ക് പാര്‍ക്കില്‍ ബോംബ്‌ പൊട്ടും എന്ന്
എന്നിട്ട ഇതു വരെ പോട്ടിയില്ലല്ലോ? അച്ഛന്‍ നുണ പറഞ്ഞതല്ലേ?"
"അതെന്റെ  രാഷ്ട്രീയം,
 മനോരമkku നുണ പറഞ്ഞു നാട്ടുകാരെ മുഴുവന്‍ പറ്റിക്കാം എങ്കില്‍ 
എനിക്ക് നിന്നെയും കൂട്ടുകാരെയും പറ്റിച്ചു കൂടെ?"
"മനസ്സിലായില്ല "
"അതേയ് , രാവിലെ തന്നെ മനോരമ വായിക്കണം 
കണ്ടില്ലേ  കേരള പോലീസ് കിടന്നുറങ്ങിയപ്പോള്‍ ബാംഗ്ലൂര്‍ പോലീസ് വേഷം മാറി 
ബംഗ്ലാദേശില്‍ പോയി ഭീകരന്മാരെ പിടിച്ചത്രെ."
"ശരിയല്ലേ?"
"എടാ പൊട്ടാ, നമ്മുടെ പോലീസിന് ഇന്ദ്യക്കകത്തു മാത്രം പണിഎടുക്കാനെ പട്ടു 
മറ്റു രാജ്യത്ത് പോയി പ്രതികളെ പിടിക്കാന്‍ അവരുടെ പോലീസും ഇന്റര്‍ പോളും ഒക്കെund 
എന്നിട്ടും മനോരമ നുണ പറഞ്ഞു അവരുടെ വായനക്കാരെ കഴുതകള്‍ ആക്കിയില്ലേ?
അത് പോലെ നിന്നെയും ഒക്കെ ഒന്ന്  പറ്റിച്ചു നോക്കിയതാ "
"മോനെ ഉണ്ണി "
"ശെടാ എവിടെപ്പോയി അവന്‍ .ഇവിടെ ഉണ്ടായിരുന്നല്ലോ? "
unni

2009, ഡിസംബർ 17, വ്യാഴാഴ്‌ച

ഉണ്ണിക്കുട്ടനും പത്രങ്ങ(ചാനലുക) ളും. (ഉണ്ണിക്കുട്ടന്‍ കേട്ട കഥ.)

ഉണ്ണിക്കുട്ടന്റെ അമ്മ : ദൈവമേ,അരിക്കൊക്കെ ഇപ്പൊ എന്താ  വില (നെടുവീര്‍പ്പിടുന്നു)
പത്രങ്ങള്‍(ചാനലുകളും) : തടിയന്ടവിടെ നസീര്‍ പി ഡി പിക്കാരനാണ് / ആകും /ആവണം / ആയേക്കും 
ഉണ്ണിയുടെ അമ്മ : ഈശ്വര!! സവാലക്ക് തീ  പിടിച്ച  വില 
പത്രങ്ങള്‍(ചാനലുകളും) : ഈ നസീര്‍ ആണ് ബസിനു തീ വച്ചതത്രേ! 
                           (ഇനിമുതല്‍ ഉ അ എന്നും പ ച എന്നും മാത്രമേ പറയു.)
U A : പച്ചക്കറി കിട്ടാനില്ല.
പ ച : നസീര്‍ കണ്ണൂര്‍കാരനാണ് 
ഉ അ : ഗ്യാസ് കണ്ട നാള്‍ മറന്നു 
പ ച : നസീര്‍ സൂഫിയ മഹ്ടനിയുടെ വീട്ടില്‍ പോകാരുണ്ടത്രേ!!!!!!!! 

ഉ അ : പരിപ്പ്  ചന്തയില്‍ വരുന്നത് പോലുമില്ല. 
പ ച : മഹ്ടനിയും തടിയന്ടവിടെ നസീറും ഉച്ചക്ക് കോഴി ബിരിയാണിയാണ് കഴിക്കാറ് 
ഉ അ : എനിക്ക് മനസ്സിലാകാത്തത് ഇവിടെ തേങ്ങക്ക് വിലയില്ല, വെളിച്ചെണ്ണക്ക് വിലയില്ല ,എന്നാല്‍ സോപിനാനെങ്കില്‍ വില കൂടിക്കൊന്ടെയിരിക്കുകയാണ് 
പ ച : നസീറും കൂട്ടുകാരും തീവ്രവാദികളെ റിക്രൂട ചെയ്തിരുന്നു 
ഉ അ : ഈശ്വര, എങ്ങനെ ഇനി ജീവിക്കും ഈ നാട്ടില്‍ 
പ ച : പറയാതിരിക്കുകയ ഭേദം. ആ വക തീവ്രവാദമല്ലേ

2009, ഡിസംബർ 16, ബുധനാഴ്‌ച

ഉണ്ണിക്കുട്ടനും മഹ്ടനിയും

"അച്ഛാ"
"ഒരു സംശയം ചോദിച്ചോട്ടെ?"
"പിന്നെന്താ മോന്‍ ചോദിച്ചോ"

"പിന്നേ ഈ മഹ്ടനിയേം ഭാര്യയേം അറസ്റ്റ് ചെയ്യണത് എന്തിനാ"
"അത് പിന്നെ തമിഴ് നാടിന്റെ ബസ് കത്തിച്ചതിനു"


"എങ്കില്‍ ഇവിടത്തെ ഈ രാഷ്ട്രീയക്കാരെ മുഴുവന്‍ അറസ്റ്റ് ചെയ്യണ്ടേ അച്ഛാ,
"ബസ് കത്തിക്കാത്ത ,വണ്ടി കത്തിക്കാത്ത എത്ര പാര്‍ടികള്‍ ഉണ്ടിവിടെ"
"അത് പിന്നെ മോനെ........... തീവ്ര  വാദികള്‍"

"അവര്‍ മഹ്ടനിയെ വിളിച്ചതല്ലെയുല്ല അച്ഛാ"
"ഫോണ്‍ വിളിച്ചാല്‍ ഒരു കുറ്റമാണോ?"
"പിന്നെ, ചിലപ്പോ ഉണ്ടല്ലോ അച്ഛാ ,
തമിഴ് നാടിന്റെ ബസ് കത്തിച്ചതായിരിക്കും കുറ്റം ,
കേരളത്തിന്റെ കതിചിരുന്നെങ്കില്‍ കുഴപ്പമില്ല "
"അച്ഛാ, ഈ അച്ഛന്‍ ഇതെവിടെയാ പോയത് 
ഒരു കാര്യം പറയാന്‍ തൊടങ്ങുമ്പോ അപ്പൊ പൊക്കോളും"
"അച്ചോ.............  അചോയ് ............................"

ഉണ്ണിക്കുട്ടനും കാപ്പിരികളും

അച്ഛാ ഈ കാപ്പിരികള്‍ ഇല്ലേ അച്ഛാ 
അതെ കാപ്പിരികള്‍,ആഫ്രിക്കയില്‍ 
അതേയ് അവര്‍ക്ക് കുഞ്ഞു ജനിക്കുംപോല്‍

കുഞ്ഞിന്റെ വായിലെ പല്ലിനു എന്ത് നിറമായിരിക്കും അച്ഛാ


അത് മോനെ കാപ്പിരികള്‍ആണെങ്കിലും പല്ലിനു ഇപ്പോഴും വെളുപ്പ്‌ നിറമായിരിക്കും

പൂ പൂയ്  പറ്റിച്ചേ, 
ജനിക്കുന്ന കുഞ്ഞിനു പല്ലുണ്ടാകുമോ അച്ഛാ 
അതാ പറഞ്ഞത് അച്ഛന്‍ മണ്ടനാണെന്ന്.

2009, ഡിസംബർ 15, ചൊവ്വാഴ്ച

ഉണ്ണിക്കുട്ടനും അച്ഛനും

"അച്ഛാഅച്ഛാ മുറ്റത്തൊരു പമ്പ് "
"മോനെ  നീട്ടിപ്പരയട "
"ഹതിന്റെയൊരു പാത്തി"
"മോനെ ചുരുക്കിപ്പറ"
"എന്തൊരു നിളം"
"കുട്ടാ നീട്ടിപ്പറ
അതേയ് ആ പൂ............................ ക്ക് കയറി പോയച്ച "
"അച്ഛാ
ആച "

 

2009, ഡിസംബർ 14, തിങ്കളാഴ്‌ച

ആന്ധ്ര

അച്ഛാ, എന്താച്ച ആന്ധ്രയിലെ പ്രശ്നം?
ആന്ധ്രയില്‍ എന്താ പ്രശ്നം? അവിടെങ്ങും ഒരു പ്രശ്നവുമില്ല.
പോച്ചാ വെറുതെ പറ്റിക്കാതെ
അവിടെ ഒരാള്‍ ഉണ്ണാതെ കിടന്നെന്നോ
ഊണ് കഴിക്കണമെങ്കില്‍ പുതിയ സംസ്ഥാനം വേണമെന്നു പറഞ്ഞെന്നോ........
അതെ അത്രയേ uഉള്ളു.
പിന്നെ, അച്ഛന്‍ പറ്റിക്കുവാ എന്നെ
അയാക്ക് അത് കൊടുക്കാമെന്നു പറഞ്ഞപ്പോള്‍ ബാകി നാട്ടുകാരല്ലേ
ഇപ്പൊ പ്രശ്നം ഉണ്ടാക്കുന്നത്.
നിന്നോടിത്തോക്കെ പറഞ്ഞെ?
അതല്ലച്ച, ഞാന്‍ ആലോചിക്കുന്നത്
നമ്മുടെ വീട് ഒരു സംസ്ഥാനം ആക്കിയാലോ?
ഞാന്‍ മുഖ്യമന്ത്രി ആവാം
അച്ഛന്‍ നേതാവായിക്കോ
സമ്മതിച്ചോ അച്ഛാ
എടാ നീ എന്ത് വര്‍ത്തമാനമാണ്‌ ഈ പറയുന്നത്
പിന്നെ അവര്ക്കു പറയാമെങ്കില്‍ നമുക്കും പറഞ്ഞു കൂടെ അച്ഛാ?
മോനേ, നീ ഇതുപോലെ വല്യ വല്യ കാര്യങ്ങള്‍ ചുമ്മാ പറയരുത്
അച്ഛാ, അവര്ക്കു ചെറിയ കാര്യങ്ങള്‍ ചെയ്യാമെങ്കില്‍
എനിക്ക് വലിയ കാര്യങ്ങളും ചെയ്തു കൂടെ അച്ഛാ
അച്ഛാ? ഇപ്പൊ ഇവിടെ നിന്നതാനല്ലോ?
ഇതാ ഈ അച്ഛന്റെ കുഴപ്പം, ക്കേ നല്ല കാര്യങ്ങള്‍
പറഞ്ഞു കൊടുക്കാന്‍ തുടങ്ങിയാല്‍ അപ്പൊ മുങ്ങിക്കോളും

2009, ഡിസംബർ 13, ഞായറാഴ്‌ച

ഒബാമയും സമാധാനവും പിന്നെ നോബല്‍ സമ്മാനവും.

അച്ഛാ
എന്താടാ
ഇങ്ങോട് നോക്കച്ച
മോനെ, മോനോന്ന്‍ അപ്പുറത്ത് പോയെ
അച്ഛനെ, ഈ പത്രമൊന്നു വായിച്ചു തീര്‍ത്തോട്ടെ
അച്ഛാ, എന്റെ സംശയം തീര്‍ത്തു തന്നിട്ട് വായിച്ചോ അച്ഛാ
ശരി ചോദിക്ക്
അതെ, ഈ ഒബാമക്ക് എന്തിനാച്ചാ നോബല്‍ സമ്മാനം കിട്ടിയത്
അത് നിനക്കറിയാന്‍ പാടില്ലേ, സമാധാനത്തിനു
അപ്പൊ അങ്ങേര്‍ അവിടെ പ്രസങ്ങിച്ചതോ
അതെന്താ പ്രസങ്ങിച്ചത്
അതേയ് യുദ്ധം ചെയ്യണം എന്നാലെ സമാധാനം ഉണ്ടാകൂ എന്ന്
ശെടാ ശരിയാണല്ലോ, "സമാധാനത്തിനു യുദ്ധം വേണ്ടിവരും: ഒബാമ"
അപ്പൊ ഒബാമക്ക് എന്തിനാ നോബല്‍ സമ്മാനം കൊടുത്തെ
യുദ്ധം ഉണ്ടാക്കാനോ അതോ സമാധാനം ഉണ്ടാക്കാനോ?
അച്ഛാ, ഈ അച്ചനെവിടെക്ക അപ്പൊ പോയെ
അച്ഛാ അചാആആആആആആആആആ

2009, ഡിസംബർ 12, ശനിയാഴ്‌ച

അമ്പലം

അച്ഛാ
അചാആഅ
അച്ഛാ
എന്താടാ
ഒരു സംശയം അച്ഛാ
മോനെ, അച്ഛന്‍ ഒന്ന് പ്രാര്‍ധിചോട്ടെ
എന്നിട്ട് സംശയം പറഞ്ഞു തരാം കേട്ടോ.
"--------------------------------------------------"
കഴിഞ്ഞോ അച്ഛാ
ആ കഴിഞ്ഞു, ഇനി ചോദിച്ചോ?
അച്ഛന്‍ എന്താ പ്രാര്‍ധിച്ചേ
അതെ, അച്ഛന് ജോലിയില്‍ പ്രൊമോഷന്‍ ഉടനെ കിട്ടനെ എന്നാണു പ്രാര്‍ധിച്ചത്
അപ്പൊ അച്ഛന്‍ പറഞ്ഞല്ലോ ഇന്നാള്, ഒരാള്‍ കൂടി പ്രോമോഷന്
അച്ഛന്റെ ഒപ്പോം ഉണ്ടെന്നു.
അതെ, അതിനെന്താ
അപ്പൊ അയാളും വന്നു പ്രാര്‍ധിച്ചാല്‍ ദൈവം എന്ത് ചെയ്യും അച്ഛാ
അച്ഛാ
അച്ഛാ
അചാആആആആആആആആ
ഈ അച്ഛന്‍ എവിടെ പോയി