ബി ജെ പി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ബി ജെ പി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ജനുവരി 22, ശനിയാഴ്‌ച

ജാഥകളില്‍ കുടുങ്ങിയ കേരളീയര്‍

കാസറകോടു നിന്നും ഉമ്മന്‍ ചാണ്ടിയുടെ കേരളമോചനയാത്ര!
കാസറകോടുനിന്നും ബി ജെ പിയുടെ കേരള രക്ഷാ യാത്ര !!
3 കേന്ദ്രങ്ങളില്‍നിന്ന് സി പി എമ്മിന്റെ കേരള യാത്ര.!!!
                                                മൂന്നും വാര്‍ത്ത.
ഉണ്ണിയുടെ കമന്റ്:-
                         1.തിരുവനന്തപുരത്തുനിന്നും മുരളിയുടെ കോണ്‍ഗ്രസ് പ്രവേശന ജാഥ !
                         2.കേരളത്തില്‍ നിന്നും കേരള ജനതയുടെ ഡല്‍ഹിയിലേക്കുള്ള പട്ടിണിമോചനയാത്ര.!!

2010 ഡിസംബർ 21, ചൊവ്വാഴ്ച

ആഗ്രഹസഫലീകരണം

മാര്‍ക്സിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സ് കോയമ്പത്തൂരില്‍ നടന്നു.!
സി പി ഐ പാര്‍ട്ടി കോണ്‍ഗ്രസ്സ് -------- നടന്നു.!!
ബി ജെ പി പാര്‍ട്ടി സമ്മേളനം ------------ നടന്നു.!!!
കോണ്‍ഗ്രസ്സ് സമ്പൂര്‍ണ സമ്മേളനം ദല്‍ഹിയില്‍ നടന്നു.!!!!!!!!!!!!!!!!!!!!!!!!!!!!!!
ഉണ്ണിയുടെ കമന്റ്:-
                             എല്ലാര്‍ക്കുമുണ്ടല്ലോ മണ്ണുകൊണ്ടാന
                             എന്റെ മകള്‍ക്കൊരു മണ്ണാനെ വേണേ---------
                             എല്ലാര്‍ക്കുമുണ്ടല്ലോ മരം കൊണ്ടു പെട്ടി
                             എന്റെ മകള്‍ക്കൊരു മരപ്പട്ടി വേണേ ------------
                                           ( ഒരു നാടന്‍ പാട്ട്)

2010 നവംബർ 25, വ്യാഴാഴ്‌ച

ഉണ്ണിയുടെ സ്വപ്നം

അഴിമതി വീരന്‍ യെദിയൂരപ്പ ഡല്‍ഹിക്കു പോയി. എന്തിനാണെന്നോ? ബി ജെ പി നേത്രുത്വം യെദിയൂരപ്പയെ വിളിപ്പിച്ചതാണ് രാജി വയ്ക്കുന്നതിനേക്കുറിച്ചാലോചിക്കാന്‍.
ദല്‍ഹിയില്‍ പോയ യെദിയൂരപ്പ പുഷ്പം പോലെ തിരിച്ചു വന്നു, മുഖ്യമന്ത്രിക്കസേരയില്‍ അമര്‍ന്നിരുന്നു.
കാര്യമന്വേഷിച്ച പത്രക്കാരോട് ബി ജെ പി നേത്രുത്വം പറഞ്ഞു:-
          നോക്കൂ, കോണ്‍ഗ്രസ് കഴിഞ്ഞാല്‍ പിന്നെ ആര് എന്ന ചോദ്യത്തിന് മറുപടി ബി ജെ പി എന്നാണ്. അതുകൊണ്ട് ഞങ്ങള്‍ കോണ്‍ഗ്രസിനെ പോലെ ശക്തമാകണം, എങ്കിലെ ഇന്ത്യാ മഹാരാജ്യം ഭരിക്കാന്‍ കഴിയൂ. കോണ്‍ഗ്രസിനെ നോക്കൂ, അവര്‍ അഴിമതിയുടെ കാര്യത്തില്‍ റിക്കാര്‍ഡ് ഉണ്ടാക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. കോടിയില്‍ നിന്നും ആയിരം കോടിയിലേക്ക്,ആയിരം കോടിയില്‍ നിന്നും ലക്ഷം കോടിയിലേക്കു മുന്നേറുമ്പോള്‍ അവര്‍ക്കു ബദലായ ഞങ്ങള്‍ വെറും നൂറു കോടിയില്‍ താഴെ അഴിമതി എന്നു പറയുന്നത് ഞങ്ങള്‍ക്കും രാജ്യത്തിനും നാണക്കേടാണ്. അതുകൊണ്ട് യെദിയൂരപ്പയോട് മിനിമം ആയിരം കോടിയുടെ അഴിമതിയെങ്കിലും നടത്തിയിട്ടു വരാന്‍ പറഞ്ഞിരിക്കുകയാണ്.
              ( ഉണ്ണിക്കുട്ടന്‍ സ്വപ്നം കണ്ടത്)