2010, സെപ്റ്റംബർ 30, വ്യാഴാഴ്‌ച

ഏഷ്യാനെറ്റു വാര്‍ത്തകള്‍

സമയം രാവിലെ 8 മണി
 ഏഷ്യാനെറ്റ് ,ഗവണ്മെന്റ് വിരുദ്ധ വാര്‍ത്തകള്‍ വായിക്കുന്നത് ...........
മലപ്പുറത്ത് വ്യാജക്കള്ളുകുടിച്ച് നിരവധി പേര്‍ മരിച്ചു, ഗവണ്മെന്റിന്റെ നിരുത്തരവാദിത്വം.


സമയം ഉച്ചക്ക് 1 മണി
ഏഷ്യാനെറ്റ് ,ഗവണ്മെന്റ് വിരുദ്ധ വാര്‍ത്തകള്‍ വായിക്കുന്നത് ....................
കള്ള് ഷാപ്പുകള്‍ അടച്ചിട്ട് ഗവണ്മെന്റ് കള്ളുചെത്തു തൊഴിലാളികളെ വഴിയാധാരമാക്കുന്നു.




സമയം വൈകീട്ട് 7 മണി
ഏഷ്യാനെറ്റ്, ഗവണ്മെന്റ് വിരുദ്ധ വാര്‍ത്തകള്‍ വായിക്കുന്നത് ..................
മലപ്പുറം പാലക്കാട് ത്രിശ്ശൂര്‍ ജില്ലകളിലെ കള്ളുഷാപ്പുകള്‍ അടച്ചിട്ട് ഗവണ്മെന്റ് കള്ളുചെത്തു തൊഴിലാളികളേയും
കുടിയന്മാരേയും വഴിയാധാരമാക്കുന്നു.

2010, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച

കോമണ്‍ വെല്‍ത്ത് ഗെയിംസ്

ഉണ്ണി രാവിലെ തപ്പിത്തടഞ്ഞ് പത്രം വായിക്കുകയായിരുന്നു.
 --------- കോമണ്‍ ---
വെല്‍ത്ത് --------
 ഗെയിംസ് --------
 അപ്പോ ഉണ്ണിക്ക് സംശയം വന്നു.!
അച്ചാ, കോമണ്‍ എന്നു വച്ചാല്‍ സാധാരണ എന്നല്ലെ അച്ചാ അര്‍ഥം?
 അച്ചന്‍:-  അതേ
ഉണ്ണി:-  അപ്പോ വെല്‍ത്ത് എന്നു വച്ചാലോ ?
അച്ചന്‍:-  വെല്‍ത്ത് എന്നു വച്ചാല്‍ സ്വത്ത് എന്നര്‍ഥം.
ഉണ്ണി:-  ഗെയിംസ് എന്നു പറഞ്ഞാല്‍ കളിയാണെന്ന് എനിക്കറിയാം;
അപ്പൊ കോമണ്‍ വെല്‍ത്ത് ഗെയിംസ് എന്നു വച്ചാല്‍
സാധാരണക്കാരന്റെ സ്വത്ത് കൊണ്ടുള്ള കളി എന്നാണോ അച്ചാ അര്‍ഥം ?

2010, സെപ്റ്റംബർ 10, വെള്ളിയാഴ്‌ച

ഉണ്ണിക്കുട്ടനും പത്രലോകവും

“എല്‍ ഡി എഫിന്റെ പഞ്ചായത്തു തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജന ചര്‍ച്ച താളം തെറ്റി.ഘടക കക്ഷികളുമായി ഉഭയ കക്ഷി ചര്‍ച്ച നടത്താമെന്നു തീരുമാനിച്ചെങ്കിലും ആദ്യ റൌണ്ട് പരാജയം”
                 ഉണ്ണിക്കുട്ടന്‍ രാവിലെ പത്രം വായിക്കുകയായിരുന്നു.
എന്താടാ ഈ വായിക്കുന്നത്? അടുത്തിരുന്ന അച്ചന്‍ ദേഷ്യപ്പെട്ടു.


അതേ അച്ചാ ഞാന്‍ ഒരുമാതിരി മലയാള പത്രത്തിന്റെ സ്റ്റൈലില്‍ വായിച്ചതല്ലെ !!!

2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച

പാവം പാവം ഉണ്ണിക്കുട്ടന്‍

അങ്ങനെ ഉണ്ണിക്കുട്ടനും അച്ചനും കൂടി രാവിലെ ചന്തയില്‍ മീന്‍ വാങ്ങാന്‍ പോയതായിരുന്നു. ചെന്നപ്പോഴൊ ,ഹൈ ! നല്ല പെടക്കണ പുഴമീന്‍ കണ്ടപ്പോള്‍ അച്ചനും മോനും വായില്‍ വെള്ളമൊഴുകി. ഒരു കിലോ നല്ല പുഴമീനും വാങ്ങി പോരാന്‍ നില്‍ക്കുമ്പോള്‍ അതാ അച്ചനെ ഒരാള്‍ തോണ്ടൂന്നു,കുശുകുശൂക്കുന്നു. ഉണ്ണിക്കുട്ടനു കാര്യം മനസ്സിലായി. ഹമ്പടാ ! അച്ചനെ ചീട്ടുകളീക്കാന്‍ വിളിക്കുവാ.
അച്ചന്‍ വളരെ സ്നേഹത്തോടെ അടുത്തു വിളിച്ചു പറഞ്ഞു “മോനേ, മോന്‍ ഈ മീന്‍ കളയാതെ വീട്ടില്‍ കൊണ്ടു പോയി കൊടുക്കണേ, എന്നിട്ട് അമ്മയോട് കറി വയ്ക്കാന്‍ പറ. അച്ചനേ ഒരാളെ കാണാന്‍ പോകുവാന്ന് അമ്മയോട് പറയണം. അച്ചന്‍ വരുമ്പോള്‍ മോന് മിട്ടായി കൊണ്ടു വരാം കെട്ടോ”
ഉണ്ണിക്ക് തീരെ ഇഷ്ടപ്പെട്ടില്ലെങ്കിലും മിട്ടായി എന്നു കേട്ടതു കൊണ്ടു ക്ഷമിക്കാമെന്നു തീരുമാനിച്ചു.അവന്‍ പതുക്കെ പാട്ടും പാടി പൊതിയും ആട്ടിക്കൊണ്ട് വീട്ടിലേക്കു നടന്നു,അച്ചന്‍ ചീട്ട് കളിക്കാനും.
പാവം ഉണ്ണി അങ്ങനെ വീട്ടിലേക്കു നടക്കുമ്പോള്‍ ഒരു അത്യാഹിതം സംഭവിച്ചു.വീട്ടിനടുത്തൂള്ള പറമ്പില്‍ വച്ച് പൊതി താഴെ വീണു മീന്‍ മുഴുവന്‍ പുല്ലില്‍ വീണു. ഉണ്ണിക്ക് കരച്ചിലും സങ്കടവും ദേഷ്യവും എല്ലാം കൂടി വന്നെങ്കിലും അച്ചന്റെ മിട്ടായി ഓര്‍ത്ത് എല്ലാം സഹിച്ചു.എന്നിട്ട് താഴെ പുല്ലില്‍ തപ്പി മീനുകളെ ഓരോന്നായി തപ്പിയെടുക്കുകയായിരുന്നു.
അപ്പോഴാണ് അടുത്ത വീട്ടിലെ ഗോപിച്ചേട്ടന്‍ വിശേഷവും ചോദിച്ച് എത്തിയത് : എന്താ ഉണ്ണിക്കുട്ടാ രാവിലെ നീ ഇവിടെ എന്തെടുക്കുകയാ?
ഉണ്ണിക്കുട്ടന്‍ വളരെ നിഷകളങ്കനായി പറഞ്ഞു : ചേട്ടാ ഞാനേ മീന്‍ പിടിക്കുകയാ!
മീനോ നിനക്കെന്താ ഉണ്ണിക്കുട്ടാ രാവിലെ പറ്റിയേ എന്നു ഗോപിച്ചേട്ടന്‍ കളിയാക്കിയതും ഉണ്ണി പുല്ലിനിടയില്‍ നിന്നു ഒരു മീനിനെ എടുത്തു കയ്യിലെ സഞ്ചിയിലേക്കിട്ടു, എന്നിട്ട് ഗോപിചേട്ടനെ തിരിഞു നോക്കി.ഗോപിചേട്ടന്റെ വായ തുറന്നു തുറന്നു വരുന്നതു കണ്ട് ഉണ്ണി മീന്‍ മുഴുവനും കിട്ടിയതിനാല്‍ പതുക്കെ വീട്ടിലേക്കു നടന്നു.
കുറച്ചു കഴിഞ്ഞ് അമ്മ പറഞ്ഞിട്ട് മുളകു വാങ്ങിക്കാനായി ഉണ്ണി ആ വഴി വന്നപ്പോള്‍ ഉണ്ണിക്കറിയാവുന്ന എല്ലാവരും ആ പുല്ലില്‍ ആഞ്ഞ് മീന്‍ തപ്പിക്കൊണ്ടിരിക്കുകയായിരുന്നു.

2010, സെപ്റ്റംബർ 3, വെള്ളിയാഴ്‌ച

ലോട്ടറി സംവാദം

രാവിലെ പത്രം വായിച്ചു കൊണ്ടിരുന്ന ഉണ്ണി പെട്ടെന്നെഴുനേറ്റ് ഉറക്കെ പറയാന്‍ തുടങ്ങി:-
അതെ നാളെയാണ് നാളെയാണ് സംവാദം. നിങ്ങള്‍ കാത്തു കാത്തിരുന്ന ആ സുദിനം വന്നണയാന്‍ പോകുമ്പോള്‍ അതാ സംവാദം മെല്ലെ മെല്ലെ നിങ്ങളുടെ മുന്‍പില്‍ എത്തുകയായി. അറച്ചു നില്‍ക്കാതെ മടിച്ചു നില്‍ക്കാതെ ആര്‍ക്കും പങ്കെടുക്കാം. യു ഡി എഫ് കാര്‍ക്കും ബി ജെ പി മുന്നണിക്കും എല്‍ ഡി എഫ് കാര്‍ക്കും പങ്കെടുക്കാം.വരൂ കടന്നു വരൂ !!!!!!