2010, മാർച്ച് 30, ചൊവ്വാഴ്ച

തൊടുപുഴ

തൊടുപുഴയില്‍ മതവികാരമിളക്കിവിടുന്ന ചോദ്യപേപ്പറിനെതിരെയുള്ള പ്രകടനം അക്രമാസക്തമായി.: വാര്‍ത്ത
ഉണ്ണിക്കുട്ടന്‍: ദൈവമെ നിന്നെ പേടിച്ച് ഒരു വാക്കു പോലും മിണ്ടാന്‍ പറ്റാതായല്ലോ?
                     എന്തു പറഞ്ഞാലും നിന്റെ പര്യായം,എല്ലാം നിന്മയം!!
                     എന്തു പറഞ്ഞാലും ചെയ്താലും ഏതെങ്കിലും ഒരു നിനക്ക് ദോഷമാകുമല്ലോ?
                      ദൈവമെ ഞാനെവിടെ പ്പോകും?

2010, മാർച്ച് 11, വ്യാഴാഴ്‌ച

സ്ത്രീ സംവരണവും ഉണ്ണിയുടേ അമ്മയും

ഉണ്ണിക്കുട്ടന്‍ രാവിലെ തന്നെ എഴുനേറ്റ് പത്രം വായിക്കാനെത്തി. അപ്പോഴാണ് അവിടെ ഒരു നാടകം നടക്കുന്നതു കണ്ടത്.
അമ്മ പതിവിനു വിപരീതമായി, അടുക്കളയില്‍ കയറാതെ, മുന്‍ വശത്തിരുന്ന് പത്രം വായിക്കുന്നു,
അതും ഉറക്കെ: “ സ്ത്രീ ശക്തി വിളംബരം ചെയ്തു കൊണ്ട് ഇന്ഡ്യന്‍ രാജ്യസഭ മുപ്പത്തിമൂന്നു ശതമാനം സ്ത്രീ സംവരണത്തിനായി നിയമം പാസാക്കി. രാജ്യസഭ ഇളകി മറിഞ്ഞൂ”
പെട്ടെന്നാണ് പുറകില്‍ നിന്നൊരലര്‍ച്ച: “എടീ........”
അമ്മയും അടുത്തിരുന്ന ഞാനും ഒരു പോലെ ഞെട്ടിത്തെറിച്ചു.
അച്ചന്‍ ആകെ രോഷാകുലനായി കത്തിജ്വലിച്ച് നില്‍ക്കുന്നു!
അമ്മ വിക്കി വിക്കി പറഞ്ഞു :“അല്ല സ്ത്രീ സംവരണനിയമം പാസാക്കിയതല്ലെ,അതൊന്നു നോക്കാമെന്നു വച്ചു”
അതിനു മുന്‍പേ അച്ചന്‍ ഗര്‍ജിച്ചു: “അതൊക്കേ രാജ്യസഭയില്‍, ഇവിടെ അതൊന്നും പറ്റില്ല, പോടീ അടുക്കളയില്‍”
അതു പറഞ്ഞു തീരുന്നതിനു മുന്‍പേ പാവം അമ്മ അടുക്കളയിലെത്തിയിരുന്നു!
ഉണ്ണി ആര്‍ത്തു വിളിച്ചു : “സ്ത്രീ സംവരണം സിന്ദാബാദ്, പുരുഷ മേധാവിത്വം തുലയട്ടേ”
അച്ചന്‍ അടുത്തിരുന്നു പുഞ്ചിരിച്ചു>!!!!!

2010, മാർച്ച് 9, ചൊവ്വാഴ്ച

ഉണ്ണിക്കുട്ടനും സ്വാമിയും

ഉണ്ണിക്കുട്ടന്‍ അച്ചനും അമ്മയും ആയി ട്രെയിനില്‍ തിരുവനന്തപുരത്തുള്ള ചിറ്റയുടെ വീട്ടില്‍ പോവുകയായിരുന്നു.
കുറെ നേരം അവന്‍ പുറത്തെ കാഴ്ച്ചകള്‍ കണ്ടിരുന്നു, കുറെ കഴിഞ്ഞപ്പോള്‍ അവനു ബോറടിച്ചു.അങ്ങനെ അവന്‍ ട്രെയിനിനകത്തേക്കു ശ്രദ്ധ തിരിച്ചു.
അമ്മ ഇരുന്നുറങ്ങുന്നു!
അച്ചന്‍ ഒരു പത്രവും കയ്യില്പിടിച്ച് വായിച്ചുറങ്ങുന്നു!!
എല്ലാവരും ഒരോരോ കാര്യങ്ങള്‍ ചെയ്യുകയാണ്
ഉണ്ണിയെ ശ്രദ്ധിക്കാന്‍ മാത്രം ആരുമില്ല
എന്തു ചെയ്യും?
കുറച്ചു നേരം ഒന്നു കരഞ്ഞു നോക്കിയാലോ?
പിന്നെ തോന്നി, വേണ്ട മോശം
ജനം എന്തു വിചാരിക്കും?
പക്ഷെ എന്തു ചെയ്യും?
അപ്പോഴാണ് അവനതു കണ്ടത്!!!!!!!!!!!!!!!!!!!!!!!
അപ്പുറത്തിരിക്കുന്ന മാമന്‍ അടുത്തിരിക്കുന്ന ചേച്ചിയുടെ സാരിയുടെ ഉള്ളിലേക്കു
കയ്യിടുന്നു!!
ചേച്ചിയാണെങ്കിലോ ആകെ ഞെളിപിരി കൊള്ളുന്നു
പെട്ടെന്നാണ് ഉണ്ണിക്ക് ഇന്നലെ റ്റി വിയില്‍ കണ്ട സ്വാമിയുടെ കാര്യം ഓര്‍മ വന്നത്
അവനോടപ്പുറത്തു പോകാന്‍ അച്ചനുമമ്മയും പറഞ്ഞെങ്കിലും അവന്‍ ഒളിച്ചിരുന്നു കണ്ടതാണ്,
തമിഴ് നാട്ടിലെ ഒരു സ്വാമിയുടെ കാര്യം!
ഇതും അതുപോലെ തന്നെഉണ്ട്
അവന്‍ വേറെ ഒന്നും ചിന്തിച്ചില്ല,
നേരെ താഴെയിറങ്ങി മാമന്റെ മുന്നില്‍ കമഴ്ന്നു കിടന്നു ഉറക്കെ വിളിച്ചു:
സ്വാമിയേഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏ

2010, മാർച്ച് 5, വെള്ളിയാഴ്‌ച

അന്ധരുടെ പേരില്‍ തട്ടിപ്പ്: ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസ്

അന്ധരുടെ പേരില്‍ തട്ടിപ്പ്: ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസ്(കേരള കൌമുദി 5/3 പേജ് 8 ഇകെഎം)
         ഉണ്ണി രാവിലെ ഉറക്കെ പത്രം വായിക്കുകയായിരുന്നു. അടുക്കളയില്‍ അമ്മയുമായി വഴക്കുണ്ടാക്കുകയായിരുന്ന അച്ചന്‍ ഇതു കേട്ട് ഓടിയെത്തി. “മോനെ നോക്കെട്ടെടാ”
മകന്‍ പത്രം അച്ചനു കൈമാറി. അച്ചന്‍ ആകാംക്ഷാപൂര്‍വം ശ്രദ്ധിച്ച് വായിക്കാന്‍ തുടങ്ങി.
“ആയിരത്തി അറുനൂറ്റി അന്‍പത്തെട്ട് പേര്‍ അംഗങ്ങളായ പദ്ധതിയില്‍ നിക്ഷേപകരെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതിനേക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കൊടുത്ത ഹര്‍ജിയില്‍ ആണ് സര്‍ക്കാരിനു നോട്ടീസ്”
ശ്ശേയ്യ് ആശിപ്പിച്ചു കളഞ്ഞല്ലൊ ഈ പത്രം!. കഷ്ടം എന്തെല്ലാം സാദ്ധ്യതകളായിരുന്നു,പ്രതീക്ഷകളായിരുന്നു, എല്ലാം കളഞ്ഞു. ഏതു പത്രമാടാ ഇതു? ഓ കേരള കൌമുദിയോ അല്ലേലും കാശുകൊടുത്തൂ വല്ല നല്ല പത്രവും വാങ്ങിക്കാമായിരുന്നു.മനോരമയാണേല്‍ ഇപ്പൊ കാണാമായിരുന്നു. കഷ്ടം കഷ്ടം

2010, മാർച്ച് 4, വ്യാഴാഴ്‌ച

ഉണ്ണിയും അച്ചനും ബജറ്റൂം

അച്ചന്‍ രാവിലെ പത്രം വായിക്കുകയായിരുന്നു.
പെട്രോള്‍ വില കൂടി, അത് ബാക്കിയെല്ലാ സാധനങ്ങള്‍ക്കും വില കയറ്റും
പ്രത്യേകിച്ച് കേരളം പോലൊരു സംസ്ധാനത്ത് വിലക്കയറ്റം അതിരൂക്ഷമായിരിക്കും.
“എനി കമന്റ്സ്, അച്ചാ“ ഉണ്ണി ചോദിച്ചു.
“മകനെ “ അച്ചന്‍ പതിവിനു വിരുദ്ധമായി ശാന്തനായി പ്രതിവചിച്ചു
“മകനെ, ഡൊണ്ട് വറി, കാരണം ഒരു ബജറ്റു കൂടി വരുന്നുണ്ടല്ലൊ?”
“സാരമില്ലാ അച്ചാ, അവിടെയും അച്ചനെ നിരാശപ്പെടുത്തേണ്ടി വരുമെന്നതില്‍ 
എനിക്കു വേദനയുണ്ട്” ഉണ്ണി.
“മോനെ ഞങ്ങളുടെ ബജറ്റ് കണ്ടോ, കേരളക്കാരെ കണ്ണീരു കുടിപ്പിക്കുന്ന ബജറ്റ്.
പത്രങ്ങളായ പത്രങ്ങള്‍ മുഴുവന്‍ ഞങ്ങളുടേ കൂടെയാ, ഇനി ഞങ്ങളൊരു കളികളീക്കും“
“ആ വേല മനസ്സിലിരിക്കത്തെയുള്ളു അച്ചാ”
“നീ നോക്കടാ :-- നിങ്ങടെ  സര്‍ക്കാര്‍ ഡ്യൂട്ടി ഉപേക്ഷിക്കാന്‍ തയറാകണം, പകരം 
ആയിരത്തറുനൂറു കോടി ഞങ്ങള്‍ കൊണ്ടൂ പോകും മോനെ!!” എങ്ങനെയുണ്ട് കുട്ടാ പരിപാടി?
ങ്ങേ അവന്‍ പോയോ?