2011, ജനുവരി 2, ഞായറാഴ്‌ച

പ്രധാനമന്ത്രിയാവാനുള്ള ഒരുക്കം

രാവിലെ മുതല്‍ കണ്ണാടിക്കു മുന്നില്‍ നിന്ന് അണിഞ്ഞൊരുങ്ങുന്ന ഉണ്ണിക്കുട്ടനെ സാകൂതം നോക്കിനില്‍ക്കുകയായിരുന്നു അഛന്‍.
              കുറെ കഴിഞ്ഞിട്ടും ഒരുങ്ങല്‍ കഴിയാത്തതു കണ്ട് അഛന്‍ ചോദിച്ചു?:-
                                 എന്താടാ പതിവില്ലാത്ത ഒരു ഒരുക്കം?
അഛന്‍ പത്രങ്ങളൊന്നും വായിച്ചില്ലേ? നമ്മുടെ ഭരണപാര്‍ട്ടിയുടെ പ്രധാന നേതാക്കന്മാര്‍ക്കെതിരെയെല്ലാം സി ബി ഐ, ജെ പി സി,പി എ സി അന്വേഷണങ്ങള്‍ വരുന്നതു കണ്ടില്ലേ?
                നാളെ പ്രധാനമന്ത്രിയാവാന്‍ ആരെങ്കിലും വേണ്ടേ അഛാ !!!!!

1 അഭിപ്രായം:

  1. ഹ ഹ ഹ,

    ഒരു കണ്ണാടി ഞാനും മേടിച്ച്, വലുത് തന്നെ!!
    നിലക്കണ്ണാടിയില്ലെ, അത് തന്നെ!!

    മറുപടിഇല്ലാതാക്കൂ