2010, ഏപ്രിൽ 27, ചൊവ്വാഴ്ച

ഒരു ഐ.പി.എല്‍ വിവാദം.

കഴിഞ്ഞ ദിവസം മനോരമയിലെ കുഞ്ചുക്കുറുപ്പ്  കണ്ടപ്പോള്‍ ഉണ്ണിയുടെ കമന്റ്:


പ്രകാശ് കാരാട്ട് : കേരളത്തിനാവശ്യം ഐ.പി.എല്‍ അല്ല,


മനോരമ ( കുഞ്ചുകുറുപ്പു വഴി): കേരളത്തിനാവശ്യം ഹര്‍ത്താല്‍,




ഉണ്ണി: മനോരമക്കാവശ്യം മാര്‍ക്സിസ്റ്റുകാരുടെ ചോര.

2010, ഏപ്രിൽ 20, ചൊവ്വാഴ്ച

ശശി തരൂരും കുഞാലിക്കുട്ടിയും

ക്ഷമിക്കണം, സാഹചര്യങ്ങളുടേയും തമാശ സീനുകളുടേയും പെരുമഴയില്‍ ഉണ്ണിക്കുട്ടന്‍ ഒലിച്ചു പോയി എന്ന വിവരം ഖേദപൂര്‍വം അറിയിക്കട്ടെ!. 
എന്നാലോ, ഒഴുകുന്ന വഴിയില്‍ ഒരു ഐ പി എല്ലില്‍ കുരുങ്ങി നില്‍ക്കുന്ന നിലയില്‍ എന്റെ പാവം ഉണ്ണിക്കുട്ടനെ കണ്ടെത്തുകയും ചെയ്തു. പിന്നീട് ആശുപത്രി വാസം വിശ്രമം ഒക്കെ കഴിഞ്ഞ് അവനൊന്നു ഫ്രഷ് ആയി വരുന്നതേയുള്ളു.
അങ്ങനെ എല്ലാമൊന്നു ശാന്തമായപ്പോള്‍ പഴയതു പോലെ രാവിലെ ഞാന്‍ പത്രവുമായി ഇരുന്നു, അതു പോലെ എന്റടുത്ത് ഉണ്ണിയും.ആദ്യത്തെ വാര്‍ത്ത ഉണ്ണി വായിച്ചതേയുള്ളു, ഉടനെ വന്നു അവന്റെ കമന്റ്!


“അച്ചാ ഈ കുഞ്ഞാലിക്കുട്ടി എന്താ ശശി തരൂരിനെ പിന്താങ്ങി സംസാരിക്കുന്നതെന്നറിയാമോ അച്ചാ,
തരൂര്‍ മന്ത്രി എന്ന നിലയില്‍ മൂന്നാം കല്യാണം കഴിച്ചിട്ടു വേണം കുഞ്ഞാലിക്കുട്ടിക്കു മൂന്നു കെട്ടാന്‍.
കോണ്‍ഗ്രസുകാരന്‍ കെട്ടിയാല്‍ പിന്നെ വേറേ ആരും വഴക്കു പറയില്ലല്ലോ?“

2010, ഏപ്രിൽ 7, ബുധനാഴ്‌ച

ഉണ്ണിയും പരീക്ഷയും

അങ്ങനെ ഉണ്ണിക്കുട്ടന്റെ പരീക്ഷകള്‍ ഒക്കെ കഴിഞ്ഞൂ. ഇനി തകര്‍ത്തു കളി എന്നോര്‍ത്തു നേരത്തെ
വീട്ടിലെത്തിയ ഉണ്ണിമോനെ കാത്ത് ഒരു കുരിശ് ഇരിക്കുന്നുണ്ടായിരുന്നു. ട്യൂഷന്‍ റ്റീച്ചര്‍.

 കണ്ടപാടെ റ്റീച്ചര്‍ പറഞ്ഞു,:- ഉണ്ണീ ചോദ്യക്കടലാസുകളൊക്കെ എടുത്തോണ്ടു വാ. ചോദിക്കട്ടെ
റ്റീച്ചറെ........ ഉണ്ണി കിണുങ്ങാന്‍ തുടങ്ങിയപ്പോള്‍ റ്റീച്ചറുടെ അപ്പുറത്തു നിന്ന് അച്ചനും ഇപ്പുറത്തു നിന്ന് അമ്മയും കണ്ണുരുട്ടി കാണിച്ചു.
ഇനി രക്ഷയില്ലെന്ന് ഉണ്ണിക്കു മനസ്സിലായി.
പാവം പതുക്കെ പോയി ചോദ്യപേപ്പറുകളെല്ലാം എടുത്തു കൊണ്ടു വന്നു
എല്ലാം കൂടി ഏഴ് എണ്ണമുണ്ടു.ഉണ്ണിക്കു സങ്കടം വന്നു.
ഇരിക്കവിടെ  ടീച്ചര്‍ പറഞ്ഞു
ഇംഗ്ലീഷിന്റെ ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം പറ?
ഉണ്ണി ഉത്തരം പറഞ്ഞൂ തീരുന്നതിനു മുന്‍പേ ടീച്ചര്‍ പറഞ്ഞു തെറ്റ് !
അടുത്ത ചോദ്യം
ഉണ്ണിക്ക് പെട്ടെന്ന് ബള്‍ബ് കത്തി
ഉണ്ണി പറഞ്ഞു : ഇന്‍ഡ്യയുടെ പ്രധാനമന്ത്രി മന്മോഹന്‍ സിങ്ങ്
ഇതെന്താ നീയീ പറയണെ? ഇംഗ്ലിഷ് ഗ്രാമര്‍ ചോദിച്ചാല്‍ ജി.കെ യോ?
ഉണ്ണി: കേരളത്തിലെ പ്രധാന്‍ ക്രിഷികളില്‍ ഒന്നാണ് നെല്ല്
“നീയെന്താടാ ഈ പറയുന്നത്, അടി കിട്ടും നിനക്ക്“ അച്ചന്‍
ഉണ്ണി,  അച്ചാ പത്രക്കാര്‍ ചെയ്യുന്നത് കണ്ടിട്ടില്ലേ,
ഒരു ആരോപണത്തിനു മറുപടി പറയുമ്പോള്‍
ഉടനെ
വേറെ ആരോപണം പറയും
അതിനു മറുപടി പരയുന്നതിനു മുന്‍പ് അടുത്തത്
എല്ലാം ഒന്നിച്ചാവുമ്പോള്‍ പത്രം രക്ഷപെടും
അതുകൊണ്ട് ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ
അല്ലെങ്കില്‍ എന്നെ അടിക്കാന്‍ പറ്റുമോന്ന് റ്റീച്ചരോട് ചോദിക്ക്
ഇന്‍ഡ്യയുടെ പ്രധാനമന്ത്രി ശരിയല്ലെ
പിന്നെ എന്നെ അടിക്കാന്‍ പറ്റുമോ?