2010, ഡിസംബർ 28, ചൊവ്വാഴ്ച

നമ്മുടെ സ്റ്റൈല്‍

കെ.കരുണാകരന്റെ ബോഡി ചിതയിലെരിഞ്ഞു തീരുന്നതിനു മുന്‍പേ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശിഷ്യന്‍ സിനിമ കാണാന്‍ തീയറ്ററില്‍.: പത്രം
അതു നന്നായി, സന്തോഷം വന്നാല്‍ ബാറില്‍, സങ്കടം വന്നാല്‍ ബാറില്‍ എന്ന മലയാളിയുടെ സ്റ്റൈല്‍ മന്ത്രിയെങ്കിലും മാറ്റാന്‍ ശ്രമിച്ചല്ലോ.സങ്കടവും സന്തോഷവും സിനിമാതീയറ്ററില്‍ ഒഴുക്കി കളയുന്ന ഈ മന്ത്രി നമുക്കെല്ലാം മാതൃകയാണ്.: ഉണ്ണി

2010, ഡിസംബർ 26, ഞായറാഴ്‌ച

കോണ്‍ഗ്രസ്സിന്റെ പ്ലീനറി സമ്മേളനം

കോണ്‍ഗ്രസ് പ്ലീനസമ്മേളനത്തില്‍ പ്രധാനമന്ത്രിയെ പുകഴ്ത്തി പ്രസംഗിച്ച ഒരു നേതാവിന്റെ പ്രസംഗത്തില്‍ നിന്ന് :-
               നോക്കൂ സുഹൃത്തുക്കളേ, പാര്‍ലമെന്ററി കമ്മറ്റിക്കു മുന്നില്‍ വിചാരണ നേരിടാമെന്ന് സമ്മതിച്ച വേറെ ഏതു പ്രധാനമന്ത്രിയുണ്ട് ഇന്ഡ്യയില്‍ ?

2010, ഡിസംബർ 21, ചൊവ്വാഴ്ച

ആഗ്രഹസഫലീകരണം

മാര്‍ക്സിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സ് കോയമ്പത്തൂരില്‍ നടന്നു.!
സി പി ഐ പാര്‍ട്ടി കോണ്‍ഗ്രസ്സ് -------- നടന്നു.!!
ബി ജെ പി പാര്‍ട്ടി സമ്മേളനം ------------ നടന്നു.!!!
കോണ്‍ഗ്രസ്സ് സമ്പൂര്‍ണ സമ്മേളനം ദല്‍ഹിയില്‍ നടന്നു.!!!!!!!!!!!!!!!!!!!!!!!!!!!!!!
ഉണ്ണിയുടെ കമന്റ്:-
                             എല്ലാര്‍ക്കുമുണ്ടല്ലോ മണ്ണുകൊണ്ടാന
                             എന്റെ മകള്‍ക്കൊരു മണ്ണാനെ വേണേ---------
                             എല്ലാര്‍ക്കുമുണ്ടല്ലോ മരം കൊണ്ടു പെട്ടി
                             എന്റെ മകള്‍ക്കൊരു മരപ്പട്ടി വേണേ ------------
                                           ( ഒരു നാടന്‍ പാട്ട്)

2010, ഡിസംബർ 14, ചൊവ്വാഴ്ച

കേന്ദ്രമന്ത്രിസഭാ തീരുമാനം.

അങ്ങനെ കേന്ദ്ര മന്ത്രിസഭയുടെ മന്ത്രിസഭാ യോഗതീരുമാനം ഉണ്ണിക്കുട്ടന് ചോര്‍ന്നു കിട്ടി.നാട്ടുകാരുടെ അറിവിലേക്കായി അത് താഴെ പ്രസിദ്ധീകരിക്കുന്നു.
( അജണ്ടയും അതിലെടുത്ത തീരുമാനവും ഓരോന്നായി കൊടുക്കുന്നു.)
1.വര്‍ദ്ധിപ്പിച്ച പെട്രോല്‍ ഡീസല്‍ വില വര്‍ദ്ധന പിന്വലിക്കുന്നതിനേക്കുറിച്ച് :-
              അത് കോര്‍പറേറ്റ് മേഖലയെ ചൊടിപ്പിക്കും എന്നതിനാല്‍ ചര്‍ച്ചക്കെടുത്തില്ല.
2.തൊഴിലുറപ്പു പദ്ധതിയില്‍ ഗുണപരമായ മാറ്റം വരുത്തുന്നതിനേക്കുറിച്ച് :-
               കോര്‍പറേറ്റ് മേഖലയ്ക്ക് താല്പര്യമില്ലെന്നറിയിച്ചതിനാല്‍ ഉപേക്ഷിച്ചു.
3.2ജി സ്പെക്ട്രം അഴിമതിയേക്കുറിച്ചുള്ള ജെ.പി.സി. അന്വേഷണം:-
                കോര്‍പറേറ്റ് മേഖല ശക്തമായി എതിര്‍ത്തതിനാല്‍ വേണ്ടെന്നു വച്ചു.
4. വിമാനയാത്രക്കൂലി കുത്തനെകൂട്ടി പൊതുമേഖലയെ ഇല്ലാതാക്കി സ്വകാര്യമേഖല 
     സമ്പന്നമാക്കാനുള്ളതീരുമാനം:-
                കോര്‍പറേറ്റ് മേഖലയ്ക്ക് താല്പര്യമുള്ള മന്ത്രിമാരെ മാത്രം വച്ച് സബ് കമ്മിറ്റി ഉണ്ടാക്കി
                കഴിയുന്നത്ര വേഗം മുന്‍ കാല പ്രാബല്യത്തോടെ നടപ്പിലാക്കും.
5. പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കാനുള്ള പരിപാടി മന്ദഗതിയിലാകുന്നത് :-
                   കോര്‍പറേറ്റ് മാനേജ് മെന്റ് ഇതിലേക്കായി വിനിയോഗിക്കാന്‍ തീരുമാനിച്ചു.


6. ---------------------------------------------

2010, ഡിസംബർ 11, ശനിയാഴ്‌ച

അച്ചനും മകനും

എടാ!!!  അച്ചന്‍ ഉറക്കെ അലറി വിളിച്ച്
എന്തോ ? എലിയെപ്പോലെ ഉണ്ണി വിളി കേട്ടു.
 ഇവിടെ വാടാ!!! അച്ചന്‍ വീണ്ടും അലറി.
നീ ഈ കൊച്ചിന്റെ പാവാട പൊക്കി നോക്കിയോടാ ?
സോറീ !!, ഉണ്ണി പറഞ്ഞു.
സോറി പറയുന്നോടാ വൃത്തികേട് കാണിച്ചിട്ട് ?
അച്ചന്‍ പിന്നേം നിന്നു വിറച്ചു.
ഈ അച്ചനെന്താ പറയുന്നത് ? സ്ഥാനപതിയുടെ സാരി അഴിച്ചു നോക്കിയിട്ട് അമേരിക്കക്കാര്‍ പോലും
സോറി പറഞ്ഞപ്പോള്‍ പ്രശ്നം തിര്‍ന്നില്ലേ അച്ചാ? പിന്നെന്താ?

2010, ഡിസംബർ 8, ബുധനാഴ്‌ച

ഒരു റ്റിവി വാര്‍ത്ത.

ഒരുദ്യോഗസ്ത്ഥനെപ്പോലും ബലിയാടാക്കി രക്ഷപ്പെടാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഉമ്മന്‍ ചാണ്ടി.


                             വൈകീട്ട് റ്റിവിയില്‍ കണ്ടത് ( ഇന്‍ഡ്യാവിഷനില്‍ ഇന്ന് വൈകീട്ട് 08/12/2010 കേട്ടത്.)

എന്താച്ചാ ഉമ്മന്‍ ചാണ്ടി പറഞ്ഞത്? ഒരു രാജയെ ബലിയാടാക്കി പ്രധാനമന്ത്രിയെ രക്ഷപെടാന്‍ ഞങ്ങള്‍
അനുവദിക്കില്ലെന്നോ? അതു നന്നായല്ലോ അച്ചാ !

2010, ഡിസംബർ 3, വെള്ളിയാഴ്‌ച

ഒരു പത്ര വാര്‍ത്ത.

ഉണ്ണിയുടെ അച്ചന്‍ രാവിലെ പത്രം വായിക്കുകയായിരുന്നു.
അടുത്തു തന്നെ ഒരു കടലാസും നിവര്‍ത്തിപ്പിടിച്ച്
ഉണ്ണിയും ഇരിപ്പുണ്ട്.
അച്ചന്‍ വായിച്ചു:- “സ്വര്‍ണവ്യാപാരി ചമന്‍ഞ്ഞ് അഞ്ചരകോടി
തട്ടിയ യുവാവ് അറസ്റ്റില്‍“.( കേരള കൌമുദി ഡിസംബര്‍ 2)
കേട്ടിരുന്ന ഉണ്ണിയുടെ വക കമന്റ്: “അതിന് ചമയുന്നതെന്തിനാ
തട്ടിക്കപ്പെടാന്‍ ആളു വരുന്നതും നോക്കി മലയാളികള്‍ ക്യൂ
നില്‍ക്കുകയല്ലെ?“