2010, മേയ് 31, തിങ്കളാഴ്‌ച

പത്രവാർത്ത

ശ്രീ ശ്രീ രവിശങ്കറിനെതിരെ വധശ്രമം
                           (മലയാളപത്രങ്ങൾ)
ശ്രീ ശ്രീ രവിശങ്കറിനെതിരെ വധശ്രമമില്ല
                            (കേന്ദ്രമന്ത്രി ചിദംബരം)
എന്ത്, മാധ്യമ സിൻഡിക്കേറ്റ് കേന്ദ്രഗവൺമെൻറിനെതിരെയോ
                           (ഉണ്ണിക്കുട്ടൻ)

2010, മേയ് 18, ചൊവ്വാഴ്ച

(ഫൂള്‍ മലയാളി)എഫ്.എം.റേഡിയോ

“അച്ചാ അച്ചാ“
“എന്താടാ“
“ഒരു മലയാളി എന്നു പറയാന്‍ അച്ചനു നാണമാകുന്നുണ്ടോ അച്ചാ“
“ഇല്ലടാ ഞാനെന്തിനു നാണിക്കണം?“
“എന്നാല്‍ എനിക്കു നാണം വന്നു അച്ചാ“
“അതെന്തിനാ?”
“ഞാനെ നമ്മുടെ എഫ്.എം.റേഡിയോ കേള്‍ക്കുകയായിരുന്നു,
അന്നേരം അതിലെ ജോക്കിപ്പെണ്ണ് ഒരു ചോദ്യം ചോദിച്ചു“
“അതെന്തു ചോദ്യം?”
“കണിക്കൊന്നയുടെ നിറമെന്താണെന്ന്”
“അതിനാണോ നിനക്കു നാണം വന്നത്“
“പിന്നേയ്, അവളൊരു ക്ലൂ തന്നു, അവളിട്ടിരിക്കുന്ന ടി ഷര്‍ട്ടിന്റെ നിറമാണെന്ന്“
“അവളുടെ ടി ഷര്‍ട്ട് നമ്മളെങ്ങനെയാ കാണുക?’
“അതും അവളുതന്നെ പറഞ്ഞു, ടി ഷര്‍ട് കാണാന്‍ പറ്റില്ലല്ലൊ എന്ന്,
അപ്പൊ അവലെന്തിനാ റ്റി ഷര്‍ട്ടിനെക്കുറിച്ചു പറഞ്ഞെ?
ഇട്ടിരിക്കുന്നതു ടി ഷര്‍ട്ടാണെന്നു പറഞ്ഞു പോങ്ങിയടിക്കാന്‍.“
“സാരമില്ല , പോട്ടെ മോനെ, അങ്ങനെയൊക്കെ വായിട്ടലച്ചിട്ടാ അവളുമാരൊക്കെ കഞ്ഞി കുടിച്ചു കഴിയുന്നെ.“
“ശരിയച്ച അതു പോട്ടെന്നു വയ്ക്കാം ,. പക്ഷെ  നാളെ അവളുമാരിട്ടിരിക്കുന്ന ഷഡ്ഡിയുടെ നിറമെന്താണെന്ന്ചോദിക്കാതിരുന്നാല്‍ മതി“


“ഇനി അതും പോട്ടെ , അവള്‍ തന്ന ഉത്തരങ്ങള്‍ (ചോയ്യ്സുകള്‍) നോക്ക്:-
എ. മഞ്ഞ,  ബി.പച്ച,  സി.കറുപ്പ്, എന്നിട്ട് ശരിയുത്തരം അയച്ചുകൊടുക്കാന്‍,
നമ്മള്‍ മലയാളികളെയൊക്കെ ഫൂള്‍ ആക്കുന്ന പരിപാടിയല്ലെ അച്ചാ അത്,
നമ്മള്‍ ഇത്ര കഞ്ഞികളായതു കൊണ്ടല്ലെ എന്തു വ്രുത്തികേടും നമ്മോടു പറയുന്നത്“
“മോനെ നമ്മള്‍ അക്ഷരാര്‍ധത്തില്‍ കഞ്ഞികള്‍ തന്നെ,
ഈ വ്രുത്തികേടുകള്‍ക്ക് നമ്മള്‍ തന്നെ കാശു മുടക്കി എസ്.എം.എസ് ചെയ്യുകയും ചെയ്യും“
“അപ്പോ അച്ച ഈ എഫ്.എം റേഡിയോയുടെ ഫുള്‍ ഫോം എന്താ?“
“സംശയമുണ്ടോ? ഫൂള്‍ മലയാളികള്‍ (എഫ്.എം)

2010, മേയ് 13, വ്യാഴാഴ്‌ച

ഒരു വാര്‍ത്താ പ്രവചനം.

                                          മന്ത്രി

                              മുഖ്യ  സാക്ഷി - മനോരമ
                                                    X


                        മലയാള മനോരമയുടെ 13/05/2010 ലെ മുഖ്യതലേക്കെട്ട്

                                                    മനോ
                           മലയാള    നുണോ രമ 
                             X

                      ദേശാഭിമാനിയില്‍ 14/05/2010 നു വരേണ്ട മുഖ്യ തലേക്കെട്ട്
 പാര്‍ട്ടി തീരുമാനമനുസരിച്ച് സി.പി.നാരായണനെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പാര്‍ട്ടി തിരെഞ്ഞെടുത്തു. ഒരിക്കല്‍ മുഖ്യമന്ത്രി സി.പി.യെ നിരസിച്ചിരുന്നു, പിന്നീട് നടന്ന ചര്‍ച്ചകളിലൂടെ സി.പിയെ അംഗീകരിക്കുകയായിരുന്നു. പക്ഷെ ഒരു തെറ്റു പറ്റി. സി പിയെ നിശ്ചയിച്ച സമയത്ത് മനോരമയുടെ അനുവാദം മേടിക്കാന്‍ മറന്നു പോയി. പിന്നെ വച്ചു പൊറുപ്പിക്കാമോ മനോരമക്ക്. ആ കുശുമ്പ് പ്രതിഫലിച്ചതാണ് മുകളില്‍. അതിനു ക്രുത്യമായും ദേശാഭിമാനി കൊടുക്കേണ്ട മറുപടി താഴെ.:- ഉണ്ണിക്കുട്ടന്‍

2010, മേയ് 11, ചൊവ്വാഴ്ച

പുകമറ

അങ്ങനെ ദീപക്കിനെ സി.ബി.ഐ ചോദ്യം ചെയ്തു. പിണറായിക്കെതിരെ നിരവധി തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്ന് സി.ബി.ഐ. മാത്രുഭൂമി വാര്‍ത്ത.

“ഇതു കുറെ നാളായല്ലൊ അച്ചാ, പിണറായിക്കെതിരെ ഒരു പാടു തെളിവുകള്‍ കിട്ടാന്‍ തുടങ്ങിയിട്ട്, എന്നിട്ടും, ഇത്രയായിട്ടും ആ മനുഷ്യനെ തൂക്കിക്കൊല്ലാത്തതെന്താ അച്ചാ?“

“അതെ മോനെ, ഇന്ന് നമ്മുടെ ചിഫ് ജസ്റ്റിസ് ശ്രി. ബാലക്രിഷ്ണന്‍ സാ‍ര്‍ പറഞ്ഞിട്ടുണ്ട്പ ത്രങ്ങള്‍ കോടതിയുടെ പേരില്‍ പുകമറ സ്രിഷ്ടിക്കരുതെന്ന്. ഇപ്പൊ മനസ്സിലായൊ പിണരായിയെ തൂക്കിക്കൊല്ലാത്തതെന്തെന്ന്“


“അപ്പൊ ഇന്റലിജെന്‍സ് കാരന്‍ ദീപകിനെ ഫോണ്‍ ചെയ്ത് ചോദിച്ച വിവരം മാത്രുഭൂമിക്കു കിട്ടിയ വിവരം അച്ചനറിഞ്ഞില്ലെ?“




“മോനെ ,ഇന്ന് മാത്രുഭൂമിയറിഞ്ഞ വിവരം നാളെ എല്ലാ പേപ്പറിലും വരും. മറ്റു പത്രങ്ങള്‍ ഇന്നതു പറയാന്‍ മറന്നു പോയതാണ്.“
“അപ്പൊ അതു ശരിയാണൊ അച്ചാ “
“അതല്ലെ മോനെ ചീഫ് ജസ്റ്റിസ് പറഞ്ഞത് പുകമറ സ്രിഷ്ടിക്കരുതെന്ന്.“

2010, മേയ് 2, ഞായറാഴ്‌ച

മനോരമയുടെ തുടരന്‍ ലേഖനം

“അച്ചാ        അച്ചാ                      “
“എന്താടാ“
“അച്ചനറിഞ്ഞോ, അച്ചാ“
“എന്താടാ“
“അതേയ്, മനോരമ പത്രത്തില്‍ സീരിയല്‍ തുടങ്ങിയിരിക്കുന്നു.“
“സീരിയലോ.........................”
“അതേയ്, ആ തുടര്‍ലേഖണം.അതിനു സീരിയല്‍ എന്നല്ലെ പറയുന്നത്“
“അതെന്തുമാകട്ടെ, എന്തു സീരിയലാ തുടങ്ങിയിരിക്കുന്നത്?“
“മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അവിഹിത സമ്പാദ്യത്തെക്കുറിച്ചുള്ള സീരിയല്‍“
“ഹതു കൊള്ളാം, നല്ല കാര്യമല്ലെ?“
“ശരിയാ, പക്ഷെ അച്ചാ, എനിക്കൊരു സംശയം“
“ങൂം അതെന്താ?”
“ഇന്ഡ്യയില്‍ ഏറ്റവും കൂടുതല്‍ സമ്പാദ്യമുള്ള കക്ഷി ആരാ“
“കോണ്‍ഗ്രസ്സ്!”
“അപ്പൊന്താ, മനോരമ അവരെക്കുറിച്ഴുതാത്തത്?“
“അതെ, സി ബി ഐ അവരുടെ കയ്യിലാ, കൂടുതല്‍ എഴുതിയാല്‍ 
കാണ്‍ഗ്രസുകാര്‍ എടുത്തു പെരുമാറിക്കളയും.“
“ആരെ മനോരമയേയോ?“
“ആന്ന്, മനോരമയുടെ പഴയ ചരിത്രം അത്ര നല്ലതാണല്ലോ“
“അതെ അച്ചാ, കുറച്ചു നാളു മുന്‍പ് മനോരമ തിരുവന്തോരത്തു കെട്ടിയ കെട്ടിടം
സര്‍ക്കാര്‍ പുരമ്പോക്കിലാണെന്ന് കേസുണ്ടായിരുന്നല്ലോ, അതെന്തായി“

“അതു വിധി വരാറായിക്കാണും, അതല്ലെ അവരിപ്പൊ മാര്‍ക്സിറ്റ് പാര്‍ട്ടിയുടെ
കയ്യേറലുമായി വന്നിരിക്കുന്നത്.“