2011, ജനുവരി 25, ചൊവ്വാഴ്ച

ഉണ്ണിക്കുട്ടനും ഉമ്മന്‍ ചാണ്ടിയുടെ മോചനയാത്രയും!

   “അച്ച,  അച്ചാ,  ഈ ഉമ്മെന്‍ ചാണ്ടിക്കേ എന്തു പറ്റിയച്ചാ“
“എന്താടാ“
‘അതേ മോചനജാഥ ഓരോ ദിവസവും കഴിയുമ്പോള്‍,
അങ്ങേര് മുഖ്യമന്ത്രിയുടെ ശിഷ്യനാവുകയാണെന്നാണ് തോന്നുന്നത്“


“ഊം , അതെന്താ, ഞാനവനെ പിരികേറ്റി“
“അന്ന് മുഖ്യമന്ത്രി പറഞ്ഞതോര്‍മ്മയുണ്ടോ അച്ചന്,,
ധൈര്യമുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടി ജാഥ നടത്തേണ്ടത് ദല്‍ഹിക്കാണെന്ന്“
“അതിന് ?“
“ഉമ്മന്‍ ചാണ്ടി ദല്‍ഹിക്കു പോകാന്‍ തീരുമാനിച്ചെന്നാ തോന്നുന്നേ,
ജാഥ പകുതിയായപ്പോഴേക്കും പറയുന്ന കേട്ടോ,എല്‍ ഡി എഫിന്റേത് അഴിമതിയില്‍ മുങ്ങിയ ഭരണമെന്ന്.“
“ശരിയല്ലേ?“
“ശരിയാ, അടുത്ത വിമാനത്താവളത്തിലെത്തൂമ്പോള്‍ അങ്ങേര് എല്‍ ഡി എഫ് എന്നത് യു പി എ എന്നും പറഞ്ഞ് വിമാനം കയറും നോക്കിക്കോ!“
(എല്‍ ഡി എഫിന്റേത് അഴിമതിയില്‍ മുങ്ങിയ ഭരണം : ഉമ്മന്‍ ചാണ്ടി)പത്രം കേരളകൌമുദി,25/01/011.

1 അഭിപ്രായം: