2011, ജനുവരി 6, വ്യാഴാഴ്‌ച

ആദര്‍ശ് ഫ്ലാറ്റും ആദര്‍ശ ജീവിതവും

                                  “അച്ചാ എനിക്കൊരു സംശയം.“
          രാവിലെ പത്രം വായിച്ചുകൊണ്ടിരുന്ന എന്റടുത്ത് വന്ന് പേപ്പര്‍ തട്ടി മാറ്റി                                     ഉണ്ണി    ചോദിച്ചു.
                                   ഹോ,  ഇനി രക്ഷയില്ല., അവനെന്തെങ്കിലും കുടുക്ക് കണ്ടിട്ടുണ്ടാകും.അല്ലാതെ പൊട്ടന്‍      
രാവിലെ തന്നെ വരില്ല.
ഞാന്‍ ചോദിച്ചു:- “എന്താടാ ?“
“അതേയ്, എല്ലാ കോണ്‍ഗ്രസ്സുകാരും ആദര്‍ശത്തോടെ ജീവിക്കണമെന്ന് ഇന്നാള് പ്രധാനമന്ത്രിയും ഒക്കെ
പ്രസംഗിച്ചതു കേട്ടല്ലോ.“
“അച്ചന്‍, കോണ്‍ഗ്രസ്സ്കാരനല്ലെ അച്ചാ“ അവന്‍ ചോദിച്ചു.
“അതേ ശരിയാണല്ലോ, ഇന്നാള് നമ്മുടെ അപ്പുറത്തെ വീട്ടിലെ തോമസും ഇബ്രാഹിമും കോണ്‍ഗസ്സില്‍
നിന്നും രാജി വച്ചെങ്കിലും അച്ചന്‍ കോണ്‍ഗ്രസ്സില്‍ തന്നെ ഉറച്ചു നില്‍ക്കുന്ന കാര്യം മോനറിയില്ലെ?“ ഞാന്‍ ചോദിച്ചു
“എന്നിട്ട് അച്ചന് ആദര്‍ശ് ഫ്ലാറ്റില്‍ വീടോ മുറിയോ കിട്ടിയോ അച്ചാ,“ അവന്‍ പിന്നേം ചോദിച്ചു
“പിന്നെങ്ങനാച്ചാ അച്ചന്‍ ആദര്‍ശത്തോടെ ജീവിക്കുന്നത്?“

1 അഭിപ്രായം: