2011, ഫെബ്രുവരി 23, ബുധനാഴ്‌ച

തേങ്ങയും ചിരട്ടയും

അഴിമതിക്ക് ബാലകൃഷ്ണപിള്ള അകത്ത്
ജേക്കബ് അകത്തേക്കുള്ള വഴി നോക്കുന്നു
മാണി കോണ്‍ഗ്രസുമായി തൊടുപുഴ സീറ്റിനായി കലഹത്തില്‍
അളിയന്മാര്‍ തമ്മിലുള്ള അടിയില്‍ കുഞ്ഞാലിക്കുട്ടി പരവേശത്തില്‍
പാമോലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കു പങ്ക്.
                                                                                ഭരണകക്ഷി.
ലോട്ടറി ഇടപാടില്‍ മുഖ്യമന്ത്രി വി എസിന്റെ മകനു പങ്ക്
                                                                                പ്രതിപക്ഷം.
ഭരണകക്ഷി തേങ്ങായുടക്കുമ്പോള്‍ പ്രതിപക്ഷം 
ചിരട്ടയെങ്കിലും ഉടക്കേണ്ടെ?                                       ഉണ്ണിക്കുട്ടന്‍


2011, ഫെബ്രുവരി 22, ചൊവ്വാഴ്ച

സത്യപ്രസ്താവന

ജനം സത്യം തിരിച്ചറിയും ഉമ്മന്‍ ചാണ്ടി
എത്ര സത്യമാണ് അദ്ദേഹം പറഞ്ഞത്.ഇന്നലെ വരെ എല്‍ ഡി എഫിന്റെ കാര്യം 
സംശയം ആയിരുന്നു.പക്ഷെ ഇപ്പൊ ഉറപ്പായി. ഉണ്ണി

2011, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

മോചനയാത്ര.

മോചനയാത്ര അവസാനിച്ചു
                                                                                                           നേതാക്കളെല്ലാം പലവഴിക്കു പിരിഞ്ഞു.
                                                                                                                  ഓരോ നേതാക്കള്‍ ഓരോ വഴിക്ക്
                                                                                                      തല്‍ക്കാലം ഒരു നേതാവ് മാത്രം -
പൂജപ്പുര സെന്‍ട്രല്‍ ജെയിലിലേക്ക്
സുഖവാസത്തിനു പോകാന്‍ വിധിക്കപ്പെട്ടു
ചങ്കിടിപ്പുമായി ഇനിയുമെത്ര മുന്‍ മന്ത്രിമാര്‍ -
ഊഴവും കാത്തുനില്‍ക്കുന്നു.
ഒഴുകി വരുന്ന കണ്ണീര്‍ തുടക്കാന്‍ ഒരു
കഷണം മനോരമ പത്രം മാത്രം കയ്യില്‍ !!!
അങ്ങനെ അടുത്ത മോചനയാത്ര ജെയിലിലേക്ക്



 സ്കൂള്‍ മാസികയിലേക്കായി ഉണ്ണി എഴുതിക്കൊടുത്ത കവിത.

2011, ഫെബ്രുവരി 13, ഞായറാഴ്‌ച

സോഷ്യലിസം വരുന്ന വഴി

ഹൊ സമാധാനമായി അഛാ
എന്താടാ?
ഉമ്മന്‍ ചാണ്ടിക്കുമാത്രം ഒന്നുമില്ലല്ലോ എന്നു വിചാരിച്ചു നില്‍കുവായിരുന്നു.
എന്നിട്ട്?
അഛന്‍ കേട്ടേ,  
                        ഗൌരിയമ്മ ഒടക്കി നില്‍ക്കുന്നു,
                        കുഞ്ഞാലിക്കുട്ടിപ്രശ്നം ഇങ്ങനേം ആയി,
                        ബാലകൃഷ്ണപിള്ള സഭയിലേക്കല്ല ജയിലിലേക്കാണ്,
                        ജേക്കബ് കുരിയാര്‍കുട്ടിക്കകത്തായി,
                        ജോസെപ്പിന്റെ സ്മാര്‍ട്ട്നെസ്സിന്റെ കരിഓയില്‍   
                                      -  വെളിച്ചത്തില്‍ മാണി,
                       കുഞ്ഞാലിയുടെ മൊഴിമാറ്റത്തില്‍ കുടുങ്ങി വീരന്‍ നേതാവ്,
                       പാവം ഉമ്മനുമാത്രം ഒന്നുമില്ലല്ലോ എന്നു വിഷമിച്ചിരിക്കുകയായിരുന്നു !
ഹോ സമാധാനമായി, അങ്ങേര്‍ക്കിട്ടും കിട്ടി പണി.

2011, ഫെബ്രുവരി 7, തിങ്കളാഴ്‌ച

അഴിമതിഭരണം സിന്ദാബാദ്


ഇടതുപക്ഷത്തെ അകറ്റി നിറുത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അവരുടെ ഭീഷണി മൂലം 
മര്യാദക്കു ഭരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും പ്രധാനമന്ത്രി.


വാര്‍ത്ത 1. 2ജി സ്പെക്ട്രം അഴിമതി ഒരു ലക്ഷത്തി എഴുപതാറായിരം കോടി രൂപ നഷ്ടം.
വാര്‍ത്ത 2. ഐ എസ് ആര്‍ ഒ അഴിമതി രണ്ടു കോടി രൂപ നഷ്ടം             


സന്തോഷായി ഇപ്പോ മാനം മര്യാദക്കു ഭരിക്കാന്‍ കഴിയുന്നുണ്ടല്ലോ -------ഉണ്ണി.

2011, ഫെബ്രുവരി 4, വെള്ളിയാഴ്‌ച

മനോരമയും ഉണ്ണിയും

തിരഞ്ഞെടുപ്പു മുന്നില്‍കാണുമ്പോള്‍ ഒളിക്യാമറകളെ അഭയംപ്രാപിക്കുന്നതു തരംതാണ രാഷ്ട്രീയംതന്നെ. അതാണിപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്റ് - പഞ്ചായത്ത് തിരിച്ചടികള്‍ക്കുശേഷം തിരഞ്ഞെടുപ്പു രഥം ഉരുണ്ടുവരുന്നതു കണ്ടുപകച്ച് രണ്ടും കല്‍പ്പിച്ചുള്ള കളിയാണ് ഇപ്പോള്‍ ഇടതുമുന്നണിയുടേത്. അതിനായി ആരോപണങ്ങളുന്നയിക്കാന്‍ ഉപയോഗിക്കുന്നതോ, കുപ്രസിദ്ധിയുള്ള കേസുകളില്‍പ്പെട്ടു മുഖവും പ്രതിച്ഛായയും നഷ്ടപ്പെട്ടവരെയും.
                                                                         മലയാള മനോരമ


ഇതിനല്ലേ അഛാ സ്ഥലജലഭ്രമം എന്നു പറയുന്നത്, അതോ ശുദ്ധവട്ടെന്നോ
                                                                                ഉണ്ണി

2011, ഫെബ്രുവരി 1, ചൊവ്വാഴ്ച

കുഞ്ഞാലിക്കുട്ടിയും ഉണ്ണിക്കുട്ടനും

  







പീഡിക്കപ്പെടുന്നോരോടൊപ്പമായിരിക്കും പടച്ചോന്‍
                                                                            കുഞ്ഞാലിക്കുട്ടി
സത്യം! പടച്ചോന്‍ അന്ന് മണ്ടന്മാരാക്കപ്പെട്ട നാട്ടുകാരോടൊപ്പമല്ലേ ഇപ്പോ എന്നു നോക്കൂ
                                                                            ഉണ്ണിക്കുട്ടന്‍