2010, ഫെബ്രുവരി 26, വെള്ളിയാഴ്‌ച

ഉണ്ണിക്കുട്ടനും റെയില്‍ വെ ബജറ്റൂം

ഉണ്ണിക്കുട്ടന്റെ അച്ചന്‍ പത്രം വായിക്കുകയായിരുന്നു.
റെയില്‍ വെ ബജറ്റില്‍ കേരളത്തിനു 8 പുതിയ ട്രെയിനുകള്‍ അനുവദിച്ചതായി 
റെയില്‍ വെ സഹമന്ത്രി .
തന്റെ പ്രസ്താവനയെ ചോദ്യം ചെയ്ത പ്രതിപക്ഷ നേതാക്കളോട് അദ്ദേഹം ചൊടിച്ചു കൊണ്ടു
ചോദിച്ചു:- കഴിഞ്ഞ പ്രാവശ്യം 6 ട്രെയിന്‍ ആര്മ്ഭിക്കാമെന്നെ പറഞ്ഞുള്ളു. ഇത്തവണ അത്
8 ആക്കിയില്ലെ. പിന്നെ തന്നില്ലെന്നല്ലെയുള്ളു, അതു തന്നാല്‍ പോരെ?

2010, ഫെബ്രുവരി 23, ചൊവ്വാഴ്ച

ഉണ്ണി രാവിലെ റ്റി.വി.കാണുകയായിരുന്നു.
ശബരി പാതക്കു ശബരി പാത എന്ന പേരല്ലാതെ 
എരുമേലി വരെ ശബരിമലയുമായി ഒരു ബന്ധവും ഇല്ല.
                                                    ഇന്ത്യ വിഷന്‍ ( 23/2/2010 രാവിലെ 8 നും 9 നും ഇടയില്‍)
ഉണ്ണിയുടെ ആത്മഗതം:-
“പരമേശ്വരന്‍ ചേട്ടനു ഉണ്ണിയുടെ അച്ചനെന്ന 
ബന്ധമുണ്ടെന്നല്ലാതെ മറ്റാര്‍ക്കും
ഉണ്ണിയുടെ അച്ചനെന്ന ബന്ധമില്ല.

2010, ഫെബ്രുവരി 20, ശനിയാഴ്‌ച

ഉണ്ണിയും എം.റ്റിയും റ്റീച്ചറും

ക്ലാസില്‍ ഷീബ റ്റീച്ചര്‍ ഉണ്ണിയോടു ചോദിച്ചു :- “എം.റ്റി.യുടെ നാലുകെട്ടിനെക്കുറിച്ച് എന്താണഭിപ്രായം?
       ഉണ്ണി പറയൂ!“
ഉണ്ണി :- “ ഒന്നു കെട്ടിയ എന്റെ അച്ചന്‍ അമ്മയെക്കൊണ്ട് അനുഭവിക്കുന്നത് എനിക്കറിയാം,അപ്പൊ പിന്നെ നാലു കെട്ടിയ എം.റ്റി യുടെ കാര്യം പറയണോ?“
                              റ്റീച്ചര്‍ ഫ്ലാറ്റ്    

2010, ഫെബ്രുവരി 18, വ്യാഴാഴ്‌ച

ഉണ്ണിക്കുട്ടനും രാമക്കണിയാരും കൂടോത്രവും

രാമക്കണിയാര്‍ രാവിലേ എത്തി. അച്ചനും അമ്മയും ഭവ്യതയോടെ നിന്നു,ചായ കൊടുത്തു, മുന്‍ വശത്തെ അച്ചന്റെ ഓഫീസ് മുറിയില്‍ത്തന്നെ ഇരിപ്പിടം ഒരുക്കിക്കൊടുത്തു. മുറുക്കി കോളാമ്പിയായി അച്ചന്റെ കസേരയില്‍ കയറിയിരുന്ന കണിയാര്‍ക്ക് അമ്മ കോളാംപി നീക്കി വച്ചു കൊടൂത്തു.
       ഇതൊക്കെ കണ്ട് അല്‍ഭുതപ്പെട്ടു നിന്നു ഉണ്ണി, അല്പം പകപ്പോടെ അച്ചന്റെ മടിയില്‍ കയറിയിരുന്നു. രാമക്കണിയാര്‍ ആരേയും ശ്രദ്ധിക്കാതെ ഒരു കൊച്ചു സഞ്ചിയില്‍ നിന്നും നിറയെ കവടി വാരി മേശപ്പുറത്തു വച്ചു കൈ കൊണ്ട് കണ്ണടച്ചിരുന്നു ഉരുട്ടാന്‍ തുടങ്ങി.
           ശെടാ ഇയാള്‍ക്കു കളിക്കാനാണോ അച്ചനും അമ്മയും ഇപ്പണിയൊക്കെ ചെയ്തതെന്നു ചോദിച്ചപ്പോഴേക്കും അച്ചന്‍ അവന്റെ വായ പൊത്തി പിടിച്ചു.
      കണിയാര്‍ അതൊന്നും ശ്രദ്ധിച്ചില്ല. അയാള്‍ കുറച്ചു കവടിയെടുത്ത് പൊത്തിപ്പിടിച്ച് കണ്ണടച്ചിരുന്നു പിറുപിറുത്തു.
   “അതെ, ക്ലാസ്സിലെ ശാന്തിയുടെ അച്ചന്‍ തന്നെ.” ഉണ്ണി മനസ്സില്‍ പറഞ്ഞു. “കണ്ടില്ലെ അവളെപ്പൊലെതന്നെ, എന്തു ചോദിച്ചാലും തരാതെ കയ്യില്‍ പൊത്തിപിടിച്ചഇരുന്ന്  പിറുപിറുക്കുന്നതു കാണാം.“
      “ദൈവാധീനം കുറവാണു” കണിയാര്‍ മുറുക്കാന്‍ തുപ്പല്‍ ചുറ്റും തെറുപ്പിച്ചുകൊണ്ടു ആദ്യമായി വായ തുറന്നു.
          പിന്നെ അണ തുറന്നു വിട്ട പോലായിരുന്നു
       “ധര്‍മ്മദൈവങ്ങള്‍ ബാധാസ്താനത്താണു, ലഗ്നാധിപന്‍ മൌഡ്യ്യം ബാധിച്ച് നില്‍ക്കുന്നു,
        ലഗ്നത്തിങ്കല്‍ ഗുളികന്‍ നില്‍ക്കുന്നു അതുകൊണ്ട് കൈവിഷം ഉണ്ട്,
         പിന്നെ കൂടോത്രവും” അയാള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിറുത്തി.
അച്ചനും അമ്മയും വാ പൊളിച്ചിരുന്നു. പിന്നെയും അയാള്‍ എന്തൊക്കയോ പറഞ്ഞു കൂട്ടി
വലിയ ഒരു സംഖ്യയും വാങ്ങി പോയി കഴിഞ്ഞപ്പോള്‍ ഉണ്ണിക്കുട്ടന്‍ ഒരെ ഒരു സംശയം മാത്രമേ ചോദിച്ചൊള്ളു
“എന്താ അച്ചാ ഈ കൂടോത്രം?“
പാവം അച്ചന്‍ വളരെ വിശദമായി അതു ചോദിച്ചറിഞ്ഞപ്പോള്‍
ഉണ്ണിക്കുട്ടനൊരു സംശയം::
“അപ്പോ, കണിയാരെക്കോണ്ട് ഞങ്ങടെ ഷീബറ്റീച്ചര്‍ക്കൊരു കൂടോത്രം നടത്തിയാലോ?“

2010, ഫെബ്രുവരി 13, ശനിയാഴ്‌ച

ഉണ്ണിക്കുട്ടനും മൂന്നാറും പത്രങ്ങളും

“ഭൂമിയില്ലാത്തവര്‍ കഷ്ടപ്പെടുംപോള്‍ ചിലര്‍ ഇത്രയധികം ഭൂമി കൈവശം വൈക്കുന്നതു കാണുമ്പോള്‍ ദു:ഖം തോന്നുന്നതായി കോടതി നിരീക്ഷിച്ചു:- ദേശാഭിമാനി“
“വ്യക്തി വിരോധം തീര്‍ക്കാന്‍ നിയമം കയ്യിലെടുക്കരുതു, കോടതി :- മാത്രുഭൂമി“
                     ഉണ്ണിക്കുട്ടന്റെ അച്ചന്‍ രാവിലെ മാറി മാറി ഉറക്കെ പത്രം വായിക്കുകയായിരുന്നു. 
                     അപ്പോഴാണു ഉണ്ണിക്കുട്ടന്‍ അടുത്തു വന്നിരുന്നത്. 
                       എല്ലാ വാര്‍ത്തകളും കേട്ടുകഴിഞ്ഞപ്പോള്‍ ഉണ്ണിക്കുട്ടന്‍ ഉവാച:-
“അച്ചനറിഞ്ഞൊ പുതിയൊരു വാര്‍ത്ത?“
“ഉം?  എന്താത്? “ അച്ചന് ഉണ്ണിയെ അത്ര വിശ്വാസം പോര!!
“അതേയ് , അടുത്ത മാസം ഒന്നാം തീയതി മുതല്‍,  എല്ലാ പത്രത്തിന്റേയും അവസാന പേജ്
കാലിയായിട്ടിടും“
“അതെന്തിനാ ?“ അച്ചന്‍ തിരക്കി
“അതോ, നമ്മള്‍ കാശുകൊടുത്തു മേടിക്കുന്ന പത്രമല്ലെ അച്ചാ,
അപ്പോ , നമുക്കുള്ള വാര്‍ത്ത എന്തെങ്കിലും വേണ്ടെ,
 പിറകിലെ ബ്ലാങ്ക് പേജില്‍ നമുക്കിഷ്ടമുള്ള വാര്‍ത്ത എഴുതി വായിക്കാം“
“ങേ! അതാരു പറഞ്ഞു?“
“അച്ചാ,  ഒരു ദിവസത്തെ പത്രത്തിനു നാലു രൂപയാണു വില.,
എന്നാല്‍ ഒരു പത്രവും സത്യം നമ്മളോടു പറയുകയും ഇല്ല,
അപ്പൊ,കാശു കൊടുക്കുന്ന നമുക്കെന്തെങ്കിലും മെച്ചം വേണ്ടെ അച്ചാ?,
അതുകൊണ്ട്, അവസാന  പേജില്‍ നമുക്ക് ഇഷ്ടമുള്ള എന്തു എഴുതി വായിക്കാം!!!!!
അങ്ങിനെ  വന്നാല്‍ ഞാന്‍ ഷീബ ടീച്ചറെ കുറിച്ചൊരു വാര്‍ത്ത എഴുതും!!!
അച്ചനോ?”
“ദെ അപ്പോഴേക്കും പോയ്യൊ അച്ചാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!”“”“”“

2010, ഫെബ്രുവരി 10, ബുധനാഴ്‌ച

ഉണ്ണിക്കുട്ടനും റ്റീച്ചറും

അന്ന് ഉണ്ണിക്കുട്ടന്‍ സങ്കടത്തോടെയാണു 
സ്കൂള്‍ വിട്ടു വന്നത്.
കണ്ണുകള്‍ രണ്ടും വലിയ രണ്ടു കണ്ണീര്‍ തടാകങ്ങളാണെന്നു
അമ്മ കണ്ടു.
വന്ന പാടെ പുസ്തകം അകത്തെ മുറിയിലേക്ക് വലിച്ചൊരേറു കൊടുത്തു.
എന്നിട്ട് അമ്മയോട് ഒരൊറ്റ പ്രഖ്യാപനം
“ആ ഷീബ ടീച്ചറുടെ ക്ലാസ്സില്‍ ഇനി മുതല്‍ ഞാന്‍ പോകില്ല.”
അമ്മ മയത്തില്‍ കൂടി ചോദിച്ചു:- “എന്തു പറ്റി മോനെ ടീച്ചര്‍ തല്ലിയൊ?”
ഠിം!! 
കെട്ടി നിന്ന കണ്ണീരു മുഴുവന്‍ ഇങ്ങു പുറത്തേക്കു ചാടി.
കുറച്ചു കരഞ്ഞു കഴിഞ്ഞപ്പോള്‍ അമ്മ ചോദിച്ചു
“എന്താ മോനെ ടീച്ചര്‍ തല്ലിയോ?”
“ഉം.ഉണ്ണിക്കുട്ടന്‍ തലയാട്ടി.
അമ്മ പിന്നെയും ചോദിച്ചു “എന്തിന എന്റെ മോനെ തല്ലിയെ?”
അപ്പൊ ഉണ്ണിക്കുട്ടന്‍ വാചാലനായി.” അമ്മെ, തെറ്റു ചൂണ്ടിക്കാണിച്ചാല്‍ അടിക്കാമോ അമ്മെ?”
“ഏ, തെറ്റു ചൂണ്ടിക്കാണിച്ചതിനു, എന്റെ മോനെ റ്റീച്ചര്‍ അടിച്ചോ?,
അല്ലെങ്കിലും അവരൊരു ചീത്ത റ്റീച്ചറാ, ആട്ടേ, എന്തു തെറ്റാ മോന്‍ കാണിച്ചു കൊടുത്തത്?“
“അതെ, റ്റീച്ചര്‍ ബ്രാക്കു വള്ളിയിട്ടിട്ടില്ല എന്നു പറഞ്ഞതിനാ അമ്മെ എന്നെ തല്ലിയത്” 
ഉണ്ണിക്ക് 
രോഷവും സങ്കടവും അണ പൊട്ടിയൊഴുകി!!
അമ്മക്കു ചമ്മലും!
അപ്പൊ ഉണ്ണിക്കുട്ടന്‍ പറഞ്ഞു
“റ്റീച്ചറേ, ബോര്‍ഡിലേ , ബ്രിട്ടീഷ് എന്നെഴുതിയപ്പോളാ ബ്രാക്ക്  വള്ളിയിടാന്‍ മറന്നതമ്മെ”
ക്ടിം.!!!!    
അമ്മ ഫ്ലാറ്റ്

2010, ഫെബ്രുവരി 8, തിങ്കളാഴ്‌ച

ഉണ്ണിക്കുട്ടനും പട്ടണവും

ഉണ്ണിക്കുട്ടനു അച്ചന്റെ പഴയ ഒരു ഓഫര്‍ ഉണ്ടായിരുന്നു! , പരീക്ഷ കഴിഞ്ഞാല്‍ എറണാകുളം ചുറ്റി കാണിക്കാന്‍ കൊണ്ടു പോകാമെന്ന്.
അങ്ങനെ പരീക്ഷ കഴിഞ്ഞു! .
അന്നു തുടങ്ങി, ഉണ്ണിക്കുട്ടന്‍:-   “അച്ചാ................  അച്ചാ .....................“
അങ്ങനെ ആ ദിവസം വന്നെത്തി!.
രാവിലെ തന്നെ കുളിച്ചൊരുങ്ങി ,
പുതിയ ഷര്‍ട്ടിട്ട്,
പുതിയ പാന്റിട്ട്,
പുതിയ ചെരുപ്പിട്ട്,
മുടി ചീകി,
പൌഡറിട്ട്,
സുന്ദരനായി,
ഉല്‍സവത്തിനു വാങ്ങിയ, കൂളിങ്ങ് ഗ്ലാസ്
വച്ചപ്പോള്‍ മാത്രം അമ്മ എടപെട്ടു.
കൂളിങ്ങ് ഗ്ലാസ് വാങ്ങി അമ്മ വലിച്ചെറിഞ്ഞു,
കൂടെ ഒരു കമന്റും :“ നാണമില്ലാത്ത ഈ ചെക്കന്‍”
ഒന്നു കരഞ്ഞാലോ എന്നാലോചിച്ചു ഉണ്ണിക്കുട്ടന്‍
അച്ചന്റെ മുഖത്തു നോക്കിയപ്പോള്‍ വെണ്ടെന്നു വച്ചു.
അങ്ങനെ എറണാകുളം പട്ടണത്തിലെത്തി ഉണ്ണിക്കുട്ടന്‍!
ഹൊവ്!!!!, എത്രയാ ബസ്സുകള്‍!!!!!!
എത്രയാ കാറുകള്‍!!!!!
(ചില കാറുകള്‍ അവന്‍ മനസ്സില്‍ കുറിച്ചു വച്ചു, നാട്ടില്‍ ചെന്നിട്ടു വേണം ഓടിക്കാന്‍, ബ്ര് ര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ പിം പിം പിം )
എത്രയാ വലിയ വലിയ കെട്ടിടങ്ങള്‍!
കാഴ്ച കണ്ടു കണ്ടു ഉണ്ണിക്കുട്ടന്റെ കണ്ണു നിറഞ്ഞു!!
ഇനി കണ്ണിലേക്കൊന്നും കേറില്ല എന്നായി.
അപ്പൊ, അച്ചന്‍ ഉണ്ണിക്കുട്ടനു ഐസ് ക്രീം വാങ്ങിക്കൊടുത്തു
അതും എന്ത് ഐസ് ക്രീം ഹാഹ ഹ!!!!!
നാട്ടില്‍ അവന്‍ കണ്ടിട്ടില്ല! തിന്നിട്ടില്ല!
ഒഊ!!!!!!!!!
അങ്ങനെ അവന്‍ തിരിച്ചെത്തി ,വീട്ടില്‍.
അമ്മ ചോദിച്ചു, “ മോനെ നീ എന്തൊക്കെ കണ്ടൂ പട്ടണത്തില്‍”
അവന്‍ അതുവരെ ഒളിച്ചു വച്ചിരുന്ന ഒരു കാര്യം അമ്മയോടു പറഞ്ഞു
“അമ്മെ, ബസ്സില്‍ വച്ച് ഒരാള്‍ കൈ നീട്ടി പൈസ പൈസാ എന്നും പറഞ്ഞു വന്നമ്മെ, എല്ലാവരുടെ അടുത്തും!“
“എന്നിട്ടോ?“
“എന്നിട്ടെന്താ,അച്ചന്‍ അയാള്‍ക്കു പൈസ കൊടുത്തു“
“എന്നിട്ട്“
“പിന്നെ അയാള്‍ ആള്‍ക്കാരെ അങ്ങോടും ഇങ്ങോടും ഒക്കെ തള്ളുകേം ചെയ്തു“
“ഏ! എന്നിട്ട്?”
“അയാളേ കടലാസൊക്കെ പിച്ചിക്കീറി ആള്‍ക്കാര്‍ക്കൊക്കെ കൊടുത്തു“
“ദൈവമെ!! ആ ഭ്രാന്തന്‍ എന്റെ മോനെ വല്ലതും ചെയ്തൊ കുട്ടാ?,
മോന്‍ പേടിച്ചു പോയോ?”
“ഇല്ലമ്മെ!  അയാള്‍ കണ്ടക്ടര്‍ അല്ലെ അമ്മെ,  നമ്മളെന്തിനാ പേടിക്കുന്നത്“
“അയ്യോ!! അമ്മെ,  അമ്മ അപ്പോഴേക്കും എവിടെക്കാ പോയേ?“
“ഈ അമ്മയുടെ ഒരു കാര്യം.“



2010, ഫെബ്രുവരി 5, വെള്ളിയാഴ്‌ച

ഉണ്ണിക്കുട്ടനും ഒറ്റത്തവണ തീര്‍പ്പാക്കലും.

ഉണ്ണിക്കുട്ടന്റെ അച്ചന്‍: നിങ്ങള്‍ പറഞ്ഞതു കൊണ്ടല്ലെ ഒന്നര ലക്ഷം അടക്കാന്‍ പറഞ്ഞപ്പോള്‍ അടക്കാതിരുന്നത്. ഇപ്പൊ ദേ വീണ്ടും നോടീസ് വന്നിരിക്കുന്നു.
എഴുത്തുകാരന്‍: എവിടെ നോക്കട്ടെ. ങേ സാറിനു കോളടിച്ചല്ലൊ! ഒന്നര ലക്ഷത്തിന്റെ സ്താനത്ത് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പ്രകാരം ഇപ്പോള്‍ വെറും മൂവായിരം അടച്ചാല്‍ മതിയെന്ന്.
ഉണ്ണിക്കുട്ടന്‍ : ഇപ്പൊ അടക്കണ്ട അച്ച. കുറച്ചു കഴിയുമ്പോള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പ്രകാരം അവര്‍ പണം ഇങ്ങോട്ടു തരും. അപ്പോ നോക്കാം

2010, ഫെബ്രുവരി 2, ചൊവ്വാഴ്ച

ഉണ്ണിക്കുട്ടനും പത്രങ്ങളും

തെളിഞ്ഞ ഒരു ദിവസം ഉണ്ണിക്കുട്ടനും അച്ചനും കൂടി നടക്കാനിറങ്ങി.
രണ്ടു പേരും കൈ കോര്‍ത്തു പിടിച്ചു കൊണ്ടു
പതുക്കെ പതുക്കെ നടന്നു.
ഉണ്ണിക്കുട്ടന്‍ വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു.
അച്ചന്‍ മൂളിക്കേള്‍ക്കുകയും എന്തെങ്കിലുമൊക്കെ
മറുപടി പറയുകയും കെയ്തുകൊണ്ടിരുന്നു.
അങ്ങനെ നടന്നു അവര്‍ കൊച്ചിയിലെ ഒരു പ്രത്യേക സ്തലത്ത് എത്തിയപ്പോള്‍
അച്ചന്‍ പറഞ്ഞു:
“മോനെ, ദെ നീ ഇതു കണ്ടൊ ഈ കുഴിഞ്ഞ സ്തലം”
“അതെന്താ അച്ചാ ഇങ്ങനെ?”
“മോനെ അതു പണ്ട് ഇന്‍ഡ്യ പാക്കിസ്താന്‍ യുദ്ധത്തില്‍ പാക്കിസ്താന്‍കാര്‍
ബോംബിട്ടതാണു മോനെ”
“അയ്യോ! എന്നിട്ടോ അച്ചാ”
“ഇതു കണ്ടൊ ചെളിക്കുഴിയല്ലെ, ബോംബു പൊട്ടിയില്ല
ചെളിയില്‍ താണു പോയി“
“അയ്യോ കഷ്ടം,“ ഉണ്ണിക്കുട്ടന്‍ പറഞ്ഞു.
“നീ അങ്ങനെ പറയല്ലെ, ആ ബോംബെങ്ങാന്‍ പൊട്ടിയിരുന്നെങ്കില്‍
എത്ര പേരു മരിച്ചു പോകുമായിരുന്നു“
“അച്ചന്‍ അന്ന് എവിടെ ആയിരുന്നച്ചാ” ഉണ്ണിക്കുട്ടന്‍ ചോദിച്ചു.
“അന്നു നമ്മള്‍ നാട്ടിലായിരുന്നില്ലെ? പിന്നെയല്ലെ നമ്മളിങ്ങോട്ടു താമസം മാറ്റിയത്”
“അപ്പൊ, ബോംബിന്റെ കാര്യം ആരാ അച്ചനോടു പറഞ്ഞതു”
“അതെ നാട്ടുകാരാരൊ പറഞ്ഞതാ”
“അല്ലാതെ അച്ചന്‍ പേപ്പറിലും ഒന്നും കണ്ടതല്ല അല്ലെ”
“ഇല്ലെന്നാ തോന്നുന്നെ”
“ചിലപ്പൊ നുണയായിരിക്കും അച്ചാ”
“ചിലപ്പോ അങ്ങനേയും വരാം”
-------------------------------------------
--------------------------------------------
---------------------------------------------
“അച്ചാ, പണ്ടൊക്കെ നാട്ടുകാരാണു നുണ പടച്ചിറക്കിയിരുന്നത്,
അല്ലേ അച്ചാ?”
“എന്നാല്‍ ഇപ്പൊ കണ്ടൊ, നാട്ടുകാര്‍ക്കൊക്കെ ഓരോ പണിയായി,
പകരം പത്രക്കാരാ ഇപ്പൊ കരക്കമ്പി ഇറക്കുന്നത്, അല്ലെ അച്ചാ?”
“അയ്യേ, അപ്പോഴേക്കും അച്ചനിതെവിടെ പോയി?”