2010, ഓഗസ്റ്റ് 25, ബുധനാഴ്‌ച

മദനിയും പോലീസ് അന്വേഷണവും

ചിന്നസ്വാമി സ്റ്റേഡിയത്തിലെ സ്പോടനത്തില്‍ മദനിക്കു നേരിട്ട് പങ്ക്. - 
                                                                        കര്‍ണാടക ആഭ്യന്തര മന്ത്രി വി.എസ്.ആചാര്യ (24/08/10)


ചിന്നസ്വാമി സ്റ്റേഡിയത്തിലെ സ്പോടനത്തില്‍ മദനിക്കു പങ്കുണ്ടെന്നതിനു തെളിവില്ലെന്നു 
                                                                      ബാങ്കളൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ( 25/08/10)


മദനി എന്നൊരാള്‍ ജീവിച്ചിരുന്നതായി തെളിവില്ല
                                                                      ഉണ്ണിക്കുട്ടന്‍

2010, ഓഗസ്റ്റ് 16, തിങ്കളാഴ്‌ച

ഒരു വാര്‍ത്ത


നേഴ്സിങ് ഡെന്റല്‍ കൌണ്‍സിലുകള്‍ പിരിച്ചു വിടാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചൂ.
രണ്ടു സമിതികളിലേയും ഗുരുതരമായ ക്രമക്കേടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഇവ പിരിച്ചു വിടാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര ആരോഗ്യവകുപ്പു സഹമന്ത്രിയുടെ രേഖാമൂലമുള്ള ശുപാര്‍ശ കാബിനെറ്റ് മന്ത്രി അംഗീകരിച്ചു. - ഇന്നത്തെ വാര്‍ത്ത.(കേരള കൌമുദി)
ഉണ്ണിക്കുട്ടന്റെ സംശയം : അങ്ങനെയാണെങ്കില്‍ കേന്ദ്ര മന്ത്രിസഭ എന്നു പിരിച്ചു വിടും അച്ചാ

2010, ഓഗസ്റ്റ് 12, വ്യാഴാഴ്‌ച

പ്രസക്തമാകുന്ന ഒരു പഴയ പോസ്റ്റ്

(കാലഘട്ടത്തിന്‍റെ സമ്മര്‍ദ്ദത്താല്‍ പ്രസക്തമാകുന്ന ഒരു പഴയ പോസ്റ്റ് വീണ്ടൂം പോസ്റ്റുന്നു. അഭിപ്രായം അറിയിക്കുമല്ലൊ )

ആന്‍ഡേഴ്സനെ രക്ഷപെടാന്‍ സഹായിച്ചത് കോണ്‍ഗ്രസ്.
ബംഗാളിലെ ട്രെയിന്‍ അട്ടിമറി കോണ്‍ഗ്രസിന്‍റെ നിരുത്തരവാദിത്വം
ദന്തവാദെ കൂട്ടക്കൊല - കോണ്‍ഗ്രസ് ഇരുട്ടില്‍ തപ്പുന്നു.
ഉണ്ണി രാവിലെ പത്രം വായിക്കുകയായിരുന്നു.
അപ്പോഴതാ തലയില്‍ മുണ്ടിട്ടൊരാള്‍ പതുക്കെ കുനിഞ്ഞ് അടുക്കള ഭാഗത്തേക്ക് നടക്കുന്നു.
അയ്യോ അമ്മേ കള്ളന്‍, കള്ളന്‍  ഉണ്ണി വിളിച്ചു കൂവി.
പെട്ടന്നതാ അയാള്‍ തുണി മാറ്റി നിവര്‍ന്നു നില്‍ക്കുന്നു.
അയ്യോ അച്ഛന്‍, ഉണ്ണി അല്‍ഭുതം കൂറി
മിണ്ടാതിരിയടാ, ഇപ്പൊ കോണ്‍ഗ്രസ്കാരൊക്കെ അങ്ങനെയാ അച്ഛന്‍

ഉണ്ണി ഫ്ളാറ്റ്

2010, ഓഗസ്റ്റ് 1, ഞായറാഴ്‌ച

ഒരു ചെറിയ കമന്റ്

അച്ച അച്ചാ 
ഞാന്‍ പത്രം വായിക്കുകയായിരുന്നു.
എന്താഡാ
ഒരു ശോദ്യം ശോദിക്കട്ടെ? അവന്‍ ചോദിച്ചു.
ഉം ചോദിക്കു
ഓണം വരാന്‍ ഒരു -------------- വേണം. പൂരിപ്പിക്ക്
മൂലം, ഞാന്‍ പൂരിപ്പിച്ചു.
കണിക്കൊന്ന പൂത്താല്‍ ----------------- വരും എന്താ?
വിഷു.
മിന്നലിനോടൊപ്പം --------- ഉണ്ടാകും, എന്താണ്
ഇടി
തിരഞ്ഞെടുപ്പിനൊപ്പം കേരളത്തില്‍ ഉയര്‍ന്നു വരുന്നത്?
അറിയില്ല
പൂയ് പൂയ് പുപൂയ്
അച്ചന്‍ തോറ്റേ
എന്നാ നീ പറ
ലാവലിന്‍ കേസ്