2010, ജൂൺ 24, വ്യാഴാഴ്‌ച

കണ്ണേറു കൊള്ളാതിരിക്കാൻ

രാവിലെ പതിവില്ലാതെ ഏഷ്യാനെറ്റ് ചാനലിലെ പരസ്യം കാണുകയായിരുന്നു ഉണ്ണി.
"അഛാ, അഛാ," അവൻ വിളിച്ചു
"എന്താടാ"
"ബീഹാറിലെന്താഛാ പ്രശ്നം"
"അവിടെന്താ പ്രശ്നം"
"അവിടെ ബിജെപിയും ഒക്കെ ആയി പ്രശ്നമല്ലെ?"
"ആ, രാഷ്ട്രിയമല്ലെ," ഞാനവനെ നിരുൽസാഹപ്പെടുത്തി.
ടിവിയിലുറ്റു നോക്കിയവൻ ചോദിച്ചു, "നമുക്കേയ് , കുറച്ചു കണ്ണു കിട്ടാതിരിക്കാനുള്ള നെക്ലസ് വാങ്ങിച്ചു കൊടുത്താലൊ?"
ശരിയല്ലെ, വായനക്കാരെന്തു പറയുന്നു
?

2010, ജൂൺ 14, തിങ്കളാഴ്‌ച

ലോകവാർത്തകൾ

വാറൻ ആൻഡേഴ്സണെ രക്ഷപെടാൻ അനുവദിച്ചത് കോൺഗ്രസ്
ബംഗാളിലെ ട്രെയിൻ അട്ടിമറി കോൺഗ്രസിൻെ അനാസ്ഥ മൂലം

ദന്തേവാദ കൂട്ടക്കൊല കോൺഗ്രസ് ഇരുടിൽ തപ്പുന്നു
വിലക്കയറ്റം നിയന്ത്രിക്കാൻ കോൺഗ്രസിനാകുന്നില്ല.

പെട്രോൾ ഡിസൽവില 3രൂപ.50 പൈസ വച്ച് ലിറ്ററിനും പാചക വാതകത്തിന് 50 രൂപയും കോൺഗ്രസ് സർക്കാർ കൂട്ടുന്നു.

ഇൻധന വില വർദ്ധനക്കുള്ള അവകാശം കോൺഗ്രസ് സർകാർ കമ്പനികൾക്കു വിട്ടു കൊടുക്കുന്നു.
ഉണ്ണി രാവിലെ പത്രം വായിക്കുകയായിരുന്നു. അപ്പോഴതാ തലയിൽ മുണ്ടിട്ട് പമ്മി പതുങ്ങിയൊരാൾ അടുക്കളഭാഗത്തേക്ക് നീങ്ങുന്നു.
"അയ്യോ അമ്മേ കള്ളൻ കള്ളൻ " ഉണ്ണി അലറി വിളിച്ചു.
"എടാ ഇതു ഞാനാടാ," മുണ്ടിട്ടു പമ്മിയയാൾ നിവർന്നു നിന്നു.
"ആ,  അച്ഛനായിരുന്നോ, ഞാനങ്ങു പേടിച്ചു പോയല്ലോ",
"അഛനെന്താ ഇങ്ങനെ നടക്കുന്നത്"
"അതേ, കോൺഗ്രസുകാരൊക്കെ ഇപ്പൊ ഇങ്ങനെയാ................."
ഉണ്ണി ഫ്ളാറ്റ്

2010, ജൂൺ 10, വ്യാഴാഴ്‌ച

ഉണ്ണി വെളിപാടുകൾ

സാധാരണ ചെയ്യുന്ന ആരോഗ്യ കാര്യങ്ങളോടൊപ്പം ലൈഫ്ബോയ് കൂടി ഉപയോഗിച്ചപ്പോൾ ജനങ്ങളുടെ ആരോഗ്യം കൂടിയതായിക്കണ്ടു
----------------------- ടിവി പരസ്യം
1. സാധാരണ പഠിക്കുന്ന കൂട്ടത്തിൽ ദൈവത്തെക്കൂടി വിളിച്ചപ്പോൾ
പരീക്ഷ പാസായി.
2. പനിക്ക് മരുന്നു കഴിക്കുന്നതോടൊപ്പം ദൈവത്തെക്കൂടി വിചാരിച്ചതിനാൽ പെട്ടെന്ന് പനി മാറി.
3. ട്രെയിനിൽ കയറി ബർത്തിൽ കിടന്ന് ദൈവത്തെ വിചാരിച്ചു ഉറങ്ങിയതെയുള്ളു, കണ്ണു തുറന്നപ്പോൾ നേരം വെളുത്തു, ട്രെയിൻ ഇറങ്ങണ്ടിടത്തും
                                മൂന്നും ഉണ്ണിക്കുട്ടൻറെ പ്രസ്താവന
               ( വേണമെങ്കിൽ കോപ്പിയെടുത്തു പഠിച്ചോ)

2010, ജൂൺ 7, തിങ്കളാഴ്‌ച

പാവം പാവം മലയാളി

കഴിഞ്ഞ രണ്ടാഴ്ച മുമ്പ് ദേശാഭിമാനി ദിനപത്രം ( എന്ത് ദേശാപമാനിയോ, അങ്ങനേയും ഒരു പത്രമോ?) തൊണ്ട കീറി കരഞ്ഞ ഒരു വാർത്തയുണ്ടായിരുന്നു. ഇന്ത്യൻ കറൻസി വിദേശ രാജ്യത്തച്ചടിച്ചു എന്ന്.
അതിനെന്താ കുഴപ്പം.
ഒരു കുഴപ്പവുമില്ല, എന്നാൽ അതിനുള്ള നടപടിക്രമങ്ങൾ വളരെ സങ്കീർണമാണ്. കാരണം ഒരിക്കൽ പുറത്തച്ചടിച്ചാൽ അത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണ് എന്നുള്ളതു കൊണ്ട് വളരെ ശ്രദ്ധിച്ചാണ് അച്ചടി പുറം രാജ്യത്ത് ഏൽപ്പിക്കാറ്. വിദേശത്ത് നോട്ടടിച്ചതിനു ശേഷമാണ് കണ്ടയിനർ നോട്ട് എന്നൊക്കെ നമ്മൾ കേൾക്കാൻ തുടങ്ങിയതെന്നുമോർക്കുക.എന്നാൽ അന്നത്തെ ധനമന്ത്രി ശ്രീ. ചിദംബരവും സഹമന്ത്രി ശ്രീ വീരേന്ദ്രകുമാറും കൂടി നോട്ടടിക്കാനുള്ള അധികാരം ജർമ്മനിക്കു കൊടുത്തു. രാജ്യദ്രോഹം രാജ്യദ്രോഹം ദേശാഭിമാനി അലറി.
ജനത്തിന് പത്രം എന്നാൽ മലയാള മനോരമ മാതൃഭൂമി എനിവയാണല്ലൊ. അവരാ പത്രത്തിൽ പരതി. ങേഹെ! അങ്ങനെയൊരു വാർത്തയേയതിലില്ല. അപ്പോൾ ജനം ഉറപ്പിച്ചു: ഹമ്പട ! ഈ ദേശാഭിമാനിയുടെ ഓരോ നുണകളേയ്.


കാലം കഴിഞ്ഞു പോയി.
ഭാരതപുഴയിലൂടെയും പെരിയാറിലൂടെയും എവിടൊക്കെ തോടുകളുണ്ടോ അതിലൂടൊക്കെയും വെള്ളം കുറെയൊഴുകിപ്പോയി.

ഇന്ത്യക്ക് കള്ളനോട്ട് കണ്ടുപിടിക്കുന്ന മെഷീൻ വേണം. ഓർഡർ കിട്ടിയത് പഴയ ജർമ്മൻ കമ്പനിക്ക്. 200 കോടിയുടെ ഓർഡറാണെ. മനോരമക്ക് സഹിച്ചില്ല.
ഒരൊറ്റ എഴുത്ത്
പണ്ടിവർക് നോട്ടടിക്കാൻ കൊടുത്തത് വിവാദമായിരുന്നു. ഹെന്ത് ? ഹപ്പൊ ഹങ്ങനെ ഹൊരു ഹംങ്ങതിയുണ്ടായിരുന്നു ഹല്ലെ
ദേശാഭി(പ)മാനി സത്യമാണ് പറഞ്ഞതല്ലെ ! അപ്പോന്താ നിങ്ങളും അന്നേരം പറയാഞ്ഞെ?
അവിടെ ഉണ്ണിക്കുട്ടൻ ഉവാച : മനോഭൂമിമാരുടെ ഉച്ചിഷ്ടവും അമേദ്യവും കൂട്ടിക്കലർത്തി എപ്പൊഴാന്നുവച്ചാൽ ഞങ്ങൾ വിളമ്പിത്തരും. നിങ്ങൾ മലയാളികൾ, ------ൻമാർ അതും ഞണ്ണിയേച്ച് മിണ്ടാതെ പൊക്കോണം ഹല്ല പിന്നെ!

2010, ജൂൺ 6, ഞായറാഴ്‌ച

പുലിപ്പടങ്ങൾ

നിങ്ങളറിഞ്ഞൊ നാട്ടാരെ
ഉണ്ണിയുടെ വീട്ടിൽ പുലിയിറങ്ങി.
ഉണ്ണി ഒളിച്ചു നിന്നെടുത്ത പുലിയുടെ വിവിധ ചിത്രങ്ങൾ

2010, ജൂൺ 2, ബുധനാഴ്‌ച

ദേശാഭിഭൂമി പത്രം

"അഛാ! ദേ ഇതു കണ്ടോ"
ഉണ്ണി ഏതാണ്ട് അലറി വിളിക്കുകയായിരുന്നു.!
"എന്തു പറ്റി മോനെ?" പത്രം താഴെയിട്ട് ഞാനോടിയെത്തി
"ദേ, ഇതു കണ്ടോ,
ദേശാഭിമാനി മാതൃഭൂമി എന്ന പേരിൽ അടിച്ചിരിക്കുന്നു"
"നോക്കട്ടെ ," ഞാൻ മേടിചു നോക്കി
"എവിടെ ഞാൻ ക്കണ്ടില്ലല്ലൊ"
"ദേ , അഛാ പിണറായിയെ നന്നാക്കി പറഞ്ഞ് ലേഖനം കണ്ടോ?,
അത് മാതൃഭൂമിയിൽ വരുമൊ ?"
ഓ അതു ശ്ശരി