2010, ജനുവരി 28, വ്യാഴാഴ്‌ച

ഉണ്ണിക്കുട്ടനെ പറ്റിച്ച അമ്മ

പാവം ഉണ്ണിക്കുട്ടന്‍!
അവന്‍ എന്തൊ കാര്യത്തിനു അമ്മയുമായി വഴക്കിട്ട് ഇരിക്കുകയായിരുന്നു.
വഴക്ക് തീര്‍ക്കാനാണെങ്കില്‍ വീട്ടില്‍ അച്ചനുമില്ല
എന്തു ചെയ്യും?
അമ്മയാണെങ്കില്‍ അടുക്കളയില്‍ അലുവ ഉണ്ടാക്കുന്ന തിരക്കും
ഉണ്ണിക്കാണെങ്കില്‍ അലുവ എന്നു വച്ചാല്‍ ജീവനും!
ഇപ്പൊ എല്ലാവര്‍ക്കും പ്രശ്നത്തിന്റെ ഗൌരവം മനസ്സിലായില്ലെ?
അപ്പോഴാണ് അമ്മ അടുക്കളയില്‍ നിന്നും ഒരു പ്ലേറ്റില്‍ മുറിച്ച ഒരു കഷ്ണം അലുവയുമായി വന്നത്.
അതു കണ്ടപ്പോഴേ വായില്‍ ഉണ്ണിക്ക് കപ്പലോടിക്കാനുള്ള  വെള്ളവുമായി.
എന്തു ചെയ്യും? വഴക്കു രാജിയായാലോ?
ഉണ്ണി ആലോചിച്ചു
എന്തായാലും അമ്മയല്ലെ?
കയ്യിലുള്ളത് അലുവയല്ലെ?
അപ്പോഴാണു അമ്മയുടെ സ്നേഹപൂര്‍വമുള്ള വിളി
“മോനേ, ഉണ്ണിക്കുട്ടാ“
“മോന് അലുവ വേണോടാ കുട്ടാ“
“ഇന്നാ, ഒരു കഷ്ണം തിന്നട കുട്ട“
അമ്മ സ്നേഹപൂര്‍വം അലുവ ഉണ്ണിക്കുട്ടന്റെ വായിലേക്കു നീട്ടി!
ഉണ്ണിക്കുട്ടന്‍ നിര്‍വ്രിതിയോടെ കണ്ണുകള്‍ പാതിയടച്ച് 
വായ തുറന്നു അമ്മയുടെ നേരെ നീട്ടി!.
ക്ടും! 
വായടയുന്ന ഒച്ച കേള്‍ക്കുകയും ചെയ്തു, അലുവ വായില്‍ വന്നതുമില്ല.
ഉണ്ണിക്കുട്ടന്‍ സംശയത്തോടെ കണ്ണു തുറന്നു നോക്കിയപ്പോള്‍!!!!!!!!!!!!
      ചതി!! കൊടും ചതി!!!!!!!!!!!!!!!!!!
അമ്മ ചിരിച്ചുകൊണ്ട് അലുവ തിന്നുന്നു.
ദേഷ്യം കൊണ്ടു തുടുത്ത ഉണ്ണിക്കുട്ടനില്‍ നിന്നും ഒരൊറ്റ വാക്കേ 
പുറത്തു വന്നുള്ളൂ!!
“ഹെ, ഇതു ----------- നെ കോണ്‍ഗ്രസ്സില്‍ ചേര്‍ക്കാം എന്നു പറഞ്ഞപോലായല്ലോ!!!!!!!!!!!



2010, ജനുവരി 27, ബുധനാഴ്‌ച

ഉണ്ണിക്കുട്ടനും ടീച്ചറും

“അച്ചാ അച്ചാ“

“"എന്താടാ“
“അച്ചനൊന്നിങ്ങോട്ടു നോക്കിയേ“
“നീ കാര്യം പറയട കുട്ട“
“അതെ അച്ചാ, ആ ഷീബ ടീച്ചറേ, ചീത്ത ടീച്ചറാ അച്ചാ“
“ആഹാ, ഒരു കാര്യം ചെയ്യാം നാളെ അച്ചന്‍ സ്കൂളിലു വന്നെയ് ചോദിക്കാം, കെട്ടോ“
“പിന്നേ മോനോടെന്തു ചെയ്തിട്ടാ, ആ ടീച്ചര്‍ ചീത്തയാ എന്നു പറഞ്ഞേ?“
“ആ ടീച്ചര്‍ക്കെ,, എന്നോടു ഭയങ്കര ദേഷ്യമാ അച്ചാ“
“ഒഹോ അതു ശരി“
“അതച്ചന്‍ അറിഞ്ഞില്ലല്ലോ,
എന്താ മോനോട് ദേഷ്യം വരാന്‍ കാരണം“
“ഞാന്‍ നല്ല കുട്ടിയല്ലെ അച്ചാ,ശരിക്കും പടിക്കും,ശരിക്കും എഴുതും,ശരിക്കും കണക്കു ചെയ്യും,
പിന്നെ,
പിന്നേയ്, കഴിഞ്ഞ ദിവസം ഞാന്‍ ചെയ്യാത്ത കുറ്റത്തിനു ടീച്ചര്‍ എന്നെ അടിച്ചച്ചാ“
“ങേ, നിന്നെ അടിച്ചോ, എന്തിനാ അടിച്ചെ“
“അതെയ് കഴിഞ്ഞ ദിവസം ഞാന്‍ ഹോം വര്‍ക്ക് ചെയ്തില്ല അച്ചാ ,എന്നിട്ടും എന്നെ അടിച്ചച്ചാ“
“അഹാ!! അമ്പടി ടീച്ചറെ!!”
“പിന്നെയ്, ഇന്നാളു പരീക്ഷക്ക് ,പാലു തരുന്ന മ്രുഗം ഏതാണെന്നു ചോദ്യം ഉണ്ടായിട്ടോ“
“എന്നിട്ട്?”
“എന്റെ ഉത്തരം പകുതി ശരിയായിരുന്നച്ചാ, എന്നിട്ട് ആ ടീച്ചര്‍ പകുതി മാര്‍ക്കു തരേണ്ടതല്ലെ,ഒറ്റ മാര്‍ക്കും തന്നില്ലാന്നേയ്”


“അതേയ്, മോനെന്താ ഉത്തരം എഴുതിയത് ?”

“അതു പിന്നെ, പന്നീന്നു, എന്നാലും പകുതി ശരിയല്ലെ അച്ചാ?,
ഒറ്റ മാര്‍ക്കു പോലും ആ ടീച്ചര്‍ തന്നില്ല അച്ചാ, അച്ചന്‍ ചോദിക്കണേ അച്ചാ“
“അച്ചാ!! അച്ചാ‍ാ‍ാ !!!”

“അപ്പോഴേക്കും അച്ചന്‍ ചോദിക്കാന്‍ പൊയ്ക്കഴിഞ്ഞോ“

2010, ജനുവരി 24, ഞായറാഴ്‌ച

ഉണ്ണിക്കുട്ടനും എസ്.എന്‍.ഡി.പി റാലിയും

“അച്ചാ ഈ പത്രം കണ്ടൊ?“
“എന്താടാ ഇത്ര വലിയ വാര്‍ത്ത?”
“എറണാകുളത്ത് റാലിക്കിടെ, മദ്യപിച്ചെത്തിയ എസ്.എന്‍.ഡി.പി.
പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിചെന്ന്!”
“അതിനെന്താ,
ശ്രീ നാരായണഗുരുവിന്റെ അനുയായികള്‍,
ശ്രീ വെള്ളാപ്പിള്ളിയുടെ ഊര്‍ജം ഉള്‍ക്കൊണ്ട്,
ആവേശഭരിതരായതല്ലെ“

2010, ജനുവരി 22, വെള്ളിയാഴ്‌ച

ഉണ്ണിക്കുട്ടനും വന്‍ കടലയും

“അച്ചാ, എനിക്കു വിശക്കുന്നു“
“മോനെ, നീ പോയി അമ്മയോടു പറഞ്ഞു ചോറു വാങ്ങി കഴിക്ക്, ഉം ചെല്ല് “

“ചോറൊ? ചോര്‍ ആര്‍ക്കു വേണം എന്റച്ചാ“
“പിന്നെ നിനക്കു എന്താണു വേണ്ടതു?”
“അച്ചാ നമ്മളേ, നമ്മള്‍ മലയാളികള്‍ വന്‍ കടല തിന്നല്ലെ വിശപ്പു മാറ്റുന്നതു“
“ആരാടാ നിന്നോടീ വേണ്ടാതീനം മുഴുവന്‍ പറഞ്ഞു കേള്‍പ്പിച്ചെ?”
“അപ്പൊ അച്ചന്‍ പത്രം വായിക്കാറൊന്നും ഇല്ലെ?“
“വന്‍ കടല വിറ്റു സര്‍ക്കാര്‍ കൊള്ളലാഭം കൊയ്യുന്നു എന്നല്ലെ പത്രത്തില്‍,
നമ്മള്‍ അരിയും ഗോതംബും ഒന്നും അല്ല, വന്‍ കടലയാണത്രെ കഴിക്കുന്നത്,
അതു കൊണ്ട് അരിക്ക് വില കൂടിയതില്‍ പ്രശ്നമില്ല,
ഗോതംബിനും മറ്റു സാധനങ്ങള്‍ക്കും വില കൂടിയതിനും പ്രശ്നമില്ല,”
“പക്ഷെ വന്‍ കടല!!!!!!!
“അതിനു വില കൂട്ടി കൊള്ള ലാഭം കൊയ്യുന്നോ?
അതു ഞങ്ങള്‍ സമ്മതിക്കില്ല“
“ആഹാ!! അത്രക്കായോ“
“അച്ചൊയ്, അപ്പോഴേക്കും പോയോ?

2010, ജനുവരി 20, ബുധനാഴ്‌ച

ഉണ്ണിക്കുട്ടന് പറ്റിയ പറ്റു

ഉണ്ണിക്കുട്ടന്‍ സ്കൂളില്‍ നിന്നും വന്നു നിലത്ത് ഉരുണ്ടു കിടന്നു കരയാന്‍ തുടങ്ങി. 
"അയ്യോ! അയ്യോ!! ഓടി വായോ!!! വേദനയെടുക്കുന്ന!!!!
അച്ഛനുമമ്മയും ചുറ്റും നിന്ന് ആശ്വസിപ്പിക്കാനും, അതോടൊപ്പം ശരീരം പരിശോധിക്കാനുംതുടങ്ങി 
എന്ത് പറ്റി മോനെ ?
നിനക്കെന്താ പറ്റിയത് ?
ദേ,! എവിടെ അച്ഛന്‍ നോക്കട്ടെ, മോനെ അമ്മയെ കാണിക്കു കുട്ടാ!!  എന്ന് അമ്മ
ഉണ്ണികുട്ടന്‍ കിടന്നു കരച്ചിലോടു കരച്ചില്‍ തന്നെ 
ആകെ പ്രശ്നം 
അവസാനം ഒരു തരത്തില്‍ അവര്‍, ഡോക്ടറെ കാണാമെന്നു ഉണ്ണിക്കുട്ടനെ പറഞ്ഞു സമ്മതിപ്പിച്ചു 
അങ്ങനെ അമ്മയുടെ മടിയില്‍ ഇരുത്തി ഒരു കണക്കിന്, അച്ഛന്‍ വണ്ടി ഓടിച്ചു 
പോകുകയാണ് 
അപ്പോള്‍ , മിട്ടായി കിട്ടിയപ്പോള്‍, ഉണ്ണിക്കുട്ടന്‍ കാര്യം പറഞ്ഞു 
ശരീരത്ത് എവിടെ വിരല് കൊണ്ട് തൊട്ടാലും വേദന തന്നെ !
അതോടെ സംഗതി സീരിയസ് ആയി 

അങ്ങനെ ഡോക്ടറുടെ അടുത്തെത്തി 
നിരവധി പരിശോധനകള്‍ 
അവസാനം, ഒന്നും മനസ്സിലാവാതെ വന്നപ്പോള്‍ ഡോക്ടര്‍ പറഞ്ഞു 
"ഫുള്‍ ബോഡി സ്കാന്‍ "
പിന്നെ സ്കാന്‍ കഴിഞ്ഞു കാത്തിരിപ്പായി
അവസാനം റിസള്‍ട്ട്‌ വന്നു 
ഉണ്ണിക്കുട്ടന്റെ വിരലിന്റെ തുമ്പത്തെ എല്ല് പൊട്ടിയിരിക്കുകയാണ്

2010, ജനുവരി 18, തിങ്കളാഴ്‌ച

ഉണ്ണിക്കുട്ടനും മാത്രുഭൂമിയും

പപ്പടവും മുറുക്കും ഉണ്ടാക്കി വ്യവസായം വരുത്താന്‍ കഴിയില്ല
                                                  മന്ത്രി എളമരം കരീം
ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ മുറുക്കിയാലൊ
                                                 മാത്രുഭൂമി കമന്റ്
വിവാദ വ്യവസായം വളര്‍ത്താന്‍ ഇതൊന്നും വേണ്ടല്ലൊ
                                                ഉണ്ണിക്കുട്ടന്റെ കമന്റ്

2010, ജനുവരി 17, ഞായറാഴ്‌ച


ആദരാഞ്ജലികള്‍

ഉണ്ണിക്കുട്ടനും എച്ച്. എം.ടി ഭൂമി വില്പനയും

“അങ്ങനെ എച്ച്.എം.ടി. ഭൂമി വില്പന പ്രശ്നവും തീര്‍ന്നു.“
“എങ്ങനെ തീര്‍ന്നു?“
“ഭൂമി പ്രശ്നത്തില്‍ ഗവണ്മെന്റ് എടുത്ത നിലപാട് ശരിയാണെന്നു സുപ്രീം കോടതി പറഞ്ഞു“
“അപ്പൊ, അതു തന്നെയല്ലെ ഹൈക്കോടതിയും പറഞ്ഞത്“
“അതെ
അപ്പൊ അതു തന്നെയല്ലെ ഗണ്മെന്റ് പറഞ്ഞത്“
“അതെ“
“അപ്പൊ, അതു തന്നെയല്ലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും, പാര്‍ട്ടി പത്രവും പറഞ്ഞത്.“
“അതെ“
“അപ്പൊ തെളിവുകളും ലാ പോയിന്റുമായി വന്ന നമ്മുടെ പത്രങ്ങളും, ബു. ജി. കളും ഇപ്പൊ എന്തായി“
“അപ്പൊ നമ്മുടെ പ്രതിപക്ഷമോ?”


“അന്നെന്തൊക്കെയായിരുന്നു, ഭൂ മഫിയാ സര്‍ക്കാര്‍ , യൂത്തൂകാര്‍ വേലി പൊളിക്കുന്നു,
മൂത്തവര്‍ വഴി തടയുന്നു,ഹൊ ഹൊ ജഗ പൊഗ തന്നെ“
“അതിനെന്താ,                അവര്‍ക്ക് ലാ പോയിന്റ് മുഴുവന്‍ ഹജരാക്കാന്‍ പറ്റാഞ്ഞിട്ടല്ലെ“
“മോനെ ആനപ്പുറത്തു കയറിയപ്പോള്‍ പുറകോട്ട് ആയിപ്പോയി,
തിരിഞ്ഞിരിക്കാന്‍ പറഞ്ഞപ്പോള്‍, ആന വേണേല്‍ തിരിയട്ടേ എന്നു പറഞ്ഞപോലായല്ലൊ“

2010, ജനുവരി 16, ശനിയാഴ്‌ച

ഉണ്ണിക്കുട്ടനും കലോത്സവവും ചാനലുകാ‍രും.

“അച്ചാ, കലോത്സവ വേദിയില്‍ ചാനലുകാര്‍ തമ്മില്‍തല്ലി എന്നു കേട്ടല്ലൊ”
“ആരു പറഞ്ഞെടാ“
“അതെയ് , ഇന്നത്തെ അന്തിപത്രത്തില്‍ കണ്ടു.”
“മൊനെ നമ്മള്‍ പുരാണം വായിച്ചിട്ടില്ലെ ?“
“ഉവ്വ്!”
“അതില്‍ ദൈവങ്ങള്‍ തമ്മില്‍ യുദ്ധം ചെയ്തതായി കേട്ടിട്ടില്ലെ?“
“അതേ“

“അതു തന്നെയാ കോഴിക്കോടു നടന്നത് !!“

2010, ജനുവരി 13, ബുധനാഴ്‌ച

ഉണ്ണിക്കുട്ടനും മുഖ്യമന്ത്രിയുടെ പത്രസമ്മേളനവും.

“അച്ചാ, അച്ഛോയ്, ഈ അച്ചനൊരു വെറും കള്ളനാ,
ഒരത്യാവശ്യത്തിനു വിളിച്ചാല്‍ കിട്ടുകയേയില്ല“


“എന്താഡാ, എന്താ കാര്യം“


“അച്ചനേ, ഈ നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ ഒന്നും അറിയുന്നില്ലേ“
“എന്താണു ഞാന്‍ അറിയാതെ പോയ കാര്യം?”
“മുഖ്യമന്ത്രിയുടെ പത്രസമ്മേളനം അച്ചന്‍ കണ്ടോ, അച്ചന്‍ കണ്ടോന്ന്............”


“ഉവ്വ്, അതിനെന്താ ഇത്ര പ്രത്യേകിച്ചു പറയാന്‍, എല്ലാ ബുധനാഴ്ച്ചയും നടക്കുന്നതല്ലെ?”
“അതല്ല എന്റെ പൊന്നച്ചാ“


“പത്രക്കാര്‍ ക്രിത്യമായി ചോദ്യം ഇട്ടു കൊടുത്തു, സക്കറിയക്കു മറുപടിയും വാങ്ങിക്കൊടുത്തു“
“ങ്ങേ? അതെന്തായിരുന്നു“
“പത്രക്കാര്‍ക്കു മറുപടിയായി മന്ത്രി പറഞ്ഞതുകേട്ടോ,
അങ്ങനെ പറയാന്‍ പാടില്ലായിരുന്നു എന്നു ആദ്യം പറഞ്ഞു,
പിന്നെ പറഞ്ഞു, ഏതു പൌരനും എന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നു “
“അവിടെ മന്ത്രി നിറുത്തി, പിന്നെ ഒരു കൊച്ചു ചിരിയും ചിരിച്ചു,
“അര്‍ധം മനസ്സിലായോ? എന്റെ പൊന്നച്ചാ“
“ഇല്ലാ“
“ഇത്രയേയുള്ളൂ, ആര്‍ക്കും എന്തും പറയാം, പക്ഷെ, കിട്ടുന്നതു മേടിക്കുകയും വേണം എന്നാണു 
ആ ചിരിയുടെ അര്‍ധം“
ഹ!! ഹ!!!! ഹ !!!!!!
മുഖ്യമന്ത്രി ആരാ പുള്ളി?????????????????????????

2010, ജനുവരി 12, ചൊവ്വാഴ്ച

ഉണ്ണിക്കുട്ടനും മനൊജും 2

“അച്ചാ, ഒരു സംശയം ചോദിച്ചോട്ടെ, അച്ചാ“
“നീ ചോദിക്ക് മോനെ, കുട്ടികളെ, സംശയം മനസ്സില്‍ വച്ചോണ്ടിരിക്കാന്‍ പാടില്ല.“
“അതല്ലച്ചാ, എനിക്കേയ്, വേറൊരുസംശയമാ“
“പൊന്നുമോനെ, അതെന്തു സംശയമാണെടാ“
“അതെ, പണ്ടു മരത്തേക്കേറി ഇരിക്കുന്ന കംബ് മുറിച്ചതാരാച്ചാ“
“അത്രേയൊള്ളൊ, അച്ചനങ്ങു പേടിച്ചു പോയല്ലോടാ മക്കളെ“
“അച്ചനെപ്പോളും വേണ്ടാത്ത വിചാരമാ, അതാ മിണ്ടൂംബ്ബൊഴേക്കും അച്ചന്‍ പേടിച്ചു പോണത്“
“അതു പോട്ടേ , ഇപ്പൊ എന്താ  സംശയം ചോദിക്കാന്‍?”
“അതു പിന്നേ, നമ്മുടെ മനോജ് ഇല്ലേ“
“ഏതു മനോജ്“
“അച്ചാ , നമ്മുടെ മുന്‍ എം പി“
“അതെ, അയാള്‍ക്കെന്തു പറ്റി“
“അല്ലച്ച, അയാള്‍ രാജി വച്ചപ്പോള്‍ എന്തിനാ മാര്‍ക്ക്സിസ്റ്റ് പാര്‍ടിയെ കുറ്റം പറഞ്ഞതെന്നറിയുമോ“
“ഇല്ലാ“
“അച്ചന്‍ കാളിദാസന്റെ കാര്യം ഒന്നു കൂടി ആലോചിക്ക്,
അങ്ങേരു ഇരിക്കുന്ന കംബ്ബ് മുറിച്ചു വലിയ ആളായി,
മനോജ് ഇരുന്ന പാര്‍ടിയെ ചീത്ത പറഞ്ഞു നോക്കുവാ, ആളാകാന്‍ കഴിയുമോ എന്ന്“
“എന്നിട്ടോ“
“എവിടുന്നാ, ക വേറെ മ വേറെ“
“എടാ, കമാന്നു മിണ്ടരുത്“
“ഓ , ശരി അച്ച, എന്നാലും സത്യം ഞാന്‍ പറഞ്ഞു തരേണ്ടി വന്നില്ലെ“
“അച്ച.......... അച്ചോയ് .......... ഇതെവിടെ പോയി അച്ചന്‍”

2010, ജനുവരി 11, തിങ്കളാഴ്‌ച

ഉണ്ണിക്കുട്ടനും മനോജും

“അച്ചാ “
“എന്താഡാ“
“അച്ചനേയ്, ഈ പത്രം കണ്ടൊ“
“ഏതു പത്രം“
“അച്ചാ, ഞാന്‍ ചോദിച്ചതേയ് അച്ചന്‍ ഇന്നത്തെ പത്രം കണ്ടോ എന്നാണു“
“എന്താണടാ രാവിലെ പത്രത്തില്‍ ഇത്ര വലിയ വാര്‍ത്ത“
“അതേയ് ,നമ്മുടെ പഴയ എം.പി.രാജി പാര്‍ട്ടിയില്‍ നിന്നു രാജി വച്ചെന്ന്“
“അതിനെന്താ?“
“അങ്ങേരുടേ പ്രസ്താവന കണ്ടോ?“
“എന്താദ്“
“ഒരു ദൈവവിളീ വന്നപ്പോള്‍ എം പി യായി, വേറൊരു ദൈവവിളി വന്നപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും രാജി വൈച്ചു. അത്രയേയുള്ളു.“
“അല്ലട ,അങ്ങേരുടെ രാജിക്കു കാരണം പറഞ്ഞതു അതല്ലല്ലോട“
“പിന്നെന്താ “
“അതെയ് പാര്‍ട്ടി ദൈവവിശ്വാസം ഒരു ഉത്തരവിലൂടെ നിരോധിച്ചു എന്നാണല്ലൊ പറഞ്ഞു കേട്ടതു“
“അയ്യേയ്, അച്ചനിതെന്തു പറ്റി അച്ചാ, ദൈവത്തെ പാര്‍ട്ടി പണ്ടെ ഒഴിവാക്കി  പകരം ചെകുത്താന്‍ വിജയനെ പിടിച്ചതല്ലെ”

“പിന്നെന്താ ഇപ്പൊ ഒരു പ്രത്യേകത“
“അതൊന്നുമല്ലട പ്രശ്നം,
അന്നൊരു വിളി വന്നു, എം.പി.യായി
ഇപ്പൊ എം.പി അല്ല,പഴയ ഗൌനിക്കല്‍ എങ്ങുമില്ല,
അപ്പൊ അടുത്ത വിളീ വന്നു, ചാടിക്കൊ മോനെ മനോജേ‘
“അപ്പൊ വേണമെങ്കില്‍ ഇനിയും  വേണമെങ്കില്‍ വിളീ വരുമല്ലൊ“
“തീര്‍ച്ചയായും“
“അപ്പൊ “
“എന്താ “
“ഏയ് ഒന്നുമില്ല

2010, ജനുവരി 9, ശനിയാഴ്‌ച

ഉണ്ണിക്കുട്ടനും മനൊരമയും

“അച്ഛാ , ആച്ഛാ“
“എന്താടാ“
“മനൊരമക്കെന്തിന്റെ സൂക്കേടാ............”
“എന്തു പറ്റീടാ?”
“അതെയ്, ഞാന്‍ ചോദിക്കട്ടേ അച്ച“
“ചോദിക്ക്“
“അച്ഛനിഷ്ടമില്ലാത്ത ഒരിടത്ത് ,അച്ഛന്‍ ജൊലിക്കു നില്‍ക്കുമൊ?”
“ഇല്ല “
“അച്ഛനിഷ്ടമില്ലാറ്ത്ത ഒരുത്തനുമായി അച്ഛന്‍ കൂട്ടു കൂടുമൊ?“
“ഇല്ലാ“
“പിന്നെന്തിനാണു മനൊരമ രാവിലെ തന്നെ കരയുന്നതു“
“കരയുന്നൊ?,  ആരു എവിടെ കരഞ്ഞു?”

“അച്ഛന്‍ മനൊരമ കണ്ടില്ലെ ?ഫ്രണ്ടില്‍ത്തന്നെ മനൊജ് സി.പി.എമില്‍ നിന്നും രാജി വച്ച വാര്‍ത്ത കണ്ടൊ?“

“അതിനെന്താട“
“അതെയ്,ഇതെ പൊലെ വന്നാല്‍, ഒരാള്‍ മനൊരമയില്‍ നിന്നും രാജി വൈക്കില്ലെ“
“എതു പൊലെ ?”
“ഒരാള്‍ക്കു മനോരമയില്‍ വിശ്വാസമില്ലെങ്കില്‍ അയാള്‍ പത്രം നിറുത്തും,ശരിയല്ലെ?”
“അതുപൊലെ സി പി എമ്മില്‍ വിശ്വാസമില്ലെങ്കില്‍ , സി പി എമ്മില്‍ നിന്നും രാജി വൈക്കും, അതു ചിലപ്പൊ എം പി യാകും, മുന്‍ എം പിയാകും”

“അതെ, അതാണല്ലൊ വേണ്ടതു“
“പിന്നെന്തിനാ മനൊരമ വലിയ പ്രശ്നമാക്കുന്നതു“
“ഹതാണോ,അതു പിന്നെ മോനെ, മനോരമക്കൊരു നേര്‍ച്ചയുണ്ട്,
ദിവസവും നാലു വീതം അന്റി മാര്‍ക്സിസ്റ്റ് വാര്‍ത ഇടാമെന്നു“
“അപ്പൊ വാര്‍തയൊന്നും കിട്ടിയില്ലെങ്കിലൊ അച്ഛാ“
“അന്നെരം, ഒരു പാടു റിപ്പോര്‍ട്ടര്‍മാര്‍ക്കു ശംബളം കൊടുക്കുന്നുണ്ടല്ലൊ,  അവര്‍ എന്തെങ്കിലും..................”
“ഓ അതു ശരി

2010, ജനുവരി 7, വ്യാഴാഴ്‌ച

ഉണ്ണിക്കുട്ടനും കേരള ഗവര്‍മെന്റൂം

ഉണ്ണിക്കുട്ടന്റെ അച്ഛന്‍ ഉച്ഛത്തില്‍ പത്രം വായിക്കുകയായിരുന്നു.
“കേരള ഗവര്‍മെന്റിന്റെ.............“
“അച്ഛാ!!,  അച്ഛനെന്താ ഈ വായിക്കുന്നതു“
“നിനക്കു കേട്ടു കൂടെഡാ ,ഉണ്ണി ഞാനെന്താ വായിക്കുന്നത് എന്നു “

“അതാച്ഛാ പ്രശ്നം,
അച്ഛനറിയാമോ കേരള ഗവര്‍മെന്റിനെതിരെ എന്തു പറഞ്ഞാലും കോടതിയലക്ഷ്യം ആകും.“
“ഏ!!!!!!!!? അതെന്താടാ“
“അച്ഛനറിഞ്ഞൂടെ കോടതി ഡയറക്ഷന്‍ പ്രകാരമാണു, ഗവര്‍മെന്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്“
“ആരു പറഞ്ഞു“
“അച്ഛന്‍ നോക്ക്യെ, ഏതു പ്രശ്നത്തിലും കോടതി പറഞ്ഞാലെ ഗവര്‍മെന്റ് ഇടപെടൂ.,
ഏതു പ്രശ്നവും എടുത്തു നോക്കിക്കൊ 
ആദ്യം കോടതി ഒരഭിപ്രായം പറയും, അതനുസരിച്ച് ഗവര്‍മെന്റ് ഇടപെടും.”
“അതാ ഞാന്‍ പറഞ്ഞത്, ഗവര്‍മെന്റ് കാര്യം പതുക്കെ ആരും കെള്‍ക്കാതെ വായിക്കണമെന്നു.

2010, ജനുവരി 6, ബുധനാഴ്‌ച

ഉണ്ണിക്കുട്ടനും കെ.മുരളീധരനും.

“അച്ഛാ, ഈ നൂസ് കണ്ടൊ?“
“ഏതു വാര്‍ത്ത ?“
“മുരളീധരന്റെ കോണ്‍ഗ്രസ് മെംബര്‍ഷിപ്  ഒന്നുമായില്ലത്രെ !
പാവം മുരളീധരന്‍!“
“അച്ഛന്‍ നോക്കിയെ, 
കണ്ണൂരു നിന്നും പിടിച്ഛ മുസ്ലീം ഭീകരന്‍ കോണ്‍ഗ്രസ് മെംബെര്‍,
തിരുവനന്തപുരത്തെ ഗുണ്ട കോണ്‍ഗ്രസ് മെംബെര്‍,
എറണാകുളത്തെ മുസ്ലീം ഭീകരന്‍ കോണ്‍ഗ്രസ് ഭീകരന്‍ ,
അവര്‍ക്കൊക്കെ കോണ്‍ഗ്രസ്സില്‍ ചേരാമെങ്കില്‍ എന്തുകൊന്ടു മുരളിക്കു ചേര്‍ന്നു കൂടാ?“
“അതു മോനെ , അതിന്റെ കാരണം നിനക്കു മനസ്സിലായില്ലെ?“
“ഇല്ലച്ചാ“
“അതെയ്,  മുരളീധരനോടു ആദ്യം പോയി ഏതെങ്കിലും ഭീകര സംഖത്തില്‍ പോയി ചേരാന്‍ പറ;
എന്നിട്ട് കോണ്‍ഗ്രസ്സില്‍ മെംബര്‍ഷിപ്പിനു അപേക്ഷിക്കാന്‍ പറ;
ക്രിത്യമായി മെംബെര്‍ഷിപ്പ് കിട്ടും

2010, ജനുവരി 5, ചൊവ്വാഴ്ച

ഉണ്ണിക്കുട്ടനും ട്രാന്‍സ്പോര്‍ട് ബസ് സമരവും.

“അച്ഛ, ഇന്നെ ബസ് സമരമാണുട്ടൊ, ഒരു ബസും ഉന്‍ഡാവില്ല ,അച്ഛനിന്ന് ഓഫീസില്‍ പൊകുന്നുന്ഡൊ?”
“പിന്നെ ,എനിക്കു ലീവില്ലഡാ“
“പ്രൈവറ്റ് ബസ് മുഴുവന്‍ ഓടില്ല എന്നുറപ്പാ,
കെ എസ് ആര്‍ റ്റി സി യില്‍ മുഴുവന്‍ പേരും പണിമുടക്കുന്നില്ലെന്നു തോന്നുന്നു.“
“ശരിയാ സര്‍ക്കാര്‍ യൂണിയനുകളെല്ലാം പണിമുടക്കുന്നില്ലെന്നു തോന്നുന്നു“
“അപ്പൊ ഓഫീസില്‍ പോകാന്‍ പറ്റും“
“അല്ല അച്ഛന്‍ ഒരു തമാശ കെട്ടോ“
“ഹെ!! അതെന്താ നിന്റെ തമാശ“
“സി പി ഐയുടെ യൂണിയന്‍ പണി മുടക്കുന്നുണ്ട്“
“അതങ്ങനാണല്ലൊ അച്ഛാ,
അവരെ എല്ലാവരും ശ്രധ്ധിക്കണമല്ലൊ“
“ പേരു കെള്‍ക്കുകയും വെണം
കൈ നനയാനും പാടില്ല

പിന്നെ ഇതല്ലെ പറ്റു“
“ഇത്തരം ഗിമ്മിക്കുകളില്‍ക്കൂടിയാണല്ലൊ അവര്‍ ജീവിക്കുന്നത്. “

“അച്ഛാ,അച്ഛാ,
ഇതാ,  ഈ അച്ഛന്റെ കുഴപ്പം,കാര്യമായിട്ട് എന്തു പറഞ്ഞാലും അച്ഛന്‍ മുങ്ങിക്കോളും“

2010, ജനുവരി 3, ഞായറാഴ്‌ച

ഉണ്ണിക്കുട്ടനും സൂഫിയ മഹ്ദനിയും

“അച്ച“
“അച്ചാ.................. അച്ചാ‍ാ‍ാ“
“എന്താഡാ“
“ഒരു സംശയം ചോദിച്ചോട്ടെ അച്ച“
“ഓ, ആയിക്കൊട്ടെ“
“അതെയ് , ഈ സൂഫിയ മഹ്ദനിയെ ചോദ്യം ചെയ്യുന്നതെയ് പോലീസുകാരാണൊ അതൊ പത്രക്കാരൊ“
“ങേ, അതെന്താഡാ നിനക്കങ്ങനെയൊരു സംശയം?“
“ഒന്നൂല്ല, പത്രത്തില്‍ ഒരോന്നൊക്കെ കാണുംബോള്‍ വന്ന സംശയമാണു“
“ഞാന്‍ ചോദിച്ചോട്ടെ, ചോദ്യം ചെയ്യാന്‍ പൊലീസുകാര്‍ അകത്തു കൊന്ഡുപോകുംബോഴേക്കും ,
ഇവിടെ റ്റി.വിയില്‍ ഫ്ലാഷ് കാണാം, അവരങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞൂ എന്നൊക്കെ“
“അതുകൊണ്ടു ചൊദിച്ചു പൊയതാണേ“
“മൊനെ, നിനക്കറിയാന്‍ മേലഞ്ഞിട്ടാ, കേരളത്തിലെ പോലീസുകാര്‍ക്ക്
കഴിവില്ലാഞ്ഞിട്ട് , കേസന്വെഷണം ഇപ്പൊ ചാനലിന്റെയും റ്റി വി ക്കാരുടേയും 
റിപ്പോര്‍ട്ടര്‍മാരെയാണു ഏല്‍പ്പിച്ഛിരിക്കുന്നത്.“
“അപ്പൊ പത്രങ്ങളും  ടി.വ്വിക്കാരും എന്തു ചെയ്യും അച്ചാ“
“അതല്ലെടാ പല വാര്‍ത്തകളും പത്രത്തിലും റ്റി.വിയിലും വരാതെ പോകുന്നത്“
“ഹതു ശരി! വെറുതെയല്ല ഉണ്ണിത്താന്‍ വാര്‍ത്ത റ്റി വി യിലും പത്രതിലും വരാതിരുന്നത്“
“ആ സമയം പത്രക്കാര്‍ കേസന്വേഷണത്തിനു പോയിരിക്കുവായിരുന്നു.“
“ആഹ!! കൊള്ളാം, ഉണ്ണിത്ത്ത്താന്‍ എന്തെങ്കിലും കാണിക്കട്ടെ,
കേരളത്തില്‍ നിന്നും തീവ്രവാദം തുടചു നീക്കാമല്ലൊ അല്ലെ അച്ചാ“
“ദെയ് ,അപ്പൊഴേക്കും മുങ്ങി അച്ഛ്ന്‍

2010, ജനുവരി 2, ശനിയാഴ്‌ച

ഉണ്ണിക്കുട്ടനും മനോരമയും

“അച്ഛാ“

“എന്താ  മോനെ “
“അതെ അച്ഛാ , ഈ  മനോരമക്കേ  കേരളീയരോടെ ,എന്താച്ചാ ഇത്ര ദേഷ്യം “
“ഉം, എന്ത് പറ്റി“
“അച്ഛനീ  മെട്രോ മനോരമ കണ്ടോ?“
“എന്താണെന്ന് പറയു “
“മേട്രോവിലെ, ജെര്‍മനിയില്‍ തെരുവില്‍ പുതുവര്‍ഷം ആഘോഷിക്കുന്നവരുടെ ഫോട്ടോയും,

കേരളത്തില്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ വന്ന  കുടുംബങ്ങളെ തിരിച്ചുവിടുന്ന പോലീസിന്റെയും ഫൊട്ടൊ “

“അതിനെന്താ “
“കേരള പൊലിസ് എതാണ്‍ദ് വലിയ തെറ്റ് ചെയ്തെന്നാണു   മനോരമ പറയുന്നത്“
“കുഡുംബത്തിലെ സ്ത്രീകളെ തെരുവില്‍ അര്‍മാദിക്കാന്‍ ആര്‍ക്കും കിട്ടിയില്ലല്ലൊ എന്നാണു മനൊരമക്കു വിഷമം.“
“അല്ല, നീയെതാണ്ഡ് ജര്‍മനി എന്നൊക്കെ പറയുന്നതു കേട്ടു“
“അതു ശരി, ജര്‍മന്‍കാര്‍ ആയിരുന്നെങ്കില്‍ ഒരു കുഴപ്പവും വരികേലായിരുന്നത്രെ“
“സാരമില്ല മൊനെ, ഇന്ത്യയുടെ പേര്‍ നമുക്കു ജര്‍മനി എന്നാക്കാം.അപ്പൊ എല്ലാം ശരിയായിക്കോളും.“
“അപ്പൊ അച്ചാ ,ഒരു ഹിറ്റ്ലര്‍ വേണ്ഡ് അച്ചാ“
“നീ കൂടുതല്‍ ആലൊചിക്കാനൊന്നും നില്‍ക്കന്റാ

2010, ജനുവരി 1, വെള്ളിയാഴ്‌ച

ആദരാഞ്ജലികള്‍

ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ചു ഗ്യാസ് കത്തിയുണ്ടായ അപകടത്തില്‍ മരിച്ച എല്ലാവര്ക്കും ഉണ്നിക്കുട്ടന്റെയും കുടുംബത്തിന്റെയും ആദരാഞ്ജലികള്‍.


                                 ഉണ്ണിക്കുട്ടന് തോന്നുന്നത് കേരളത്തിലാണ് ഏറ്റവും അശ്രദ്ധമായി വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നാണ്. കുറച്ചു നാളുകള്‍ക്കു മുന്‍പാണ്, കൊതമാങ്ങളത് തടി കയറ്റിയ വണ്ടി ജാക്കി വച്ച് ടയര്‍  മാറ്റുന്നതിനിടയില്‍ ജാക്കി തെറ്റി ഓണര്‍ / ഡ്രൈവര്‍ മരിച്ചത്. അല്പമൊന്നു ശ്രദ്ധിച്ചു ജാക്കി വൈക്കുകയും, ലോറിയിലെ ലോഡില്‍ നിന്നും ഒരു കഷണം എടുത്ത് സപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നെങ്കില്‍.........


അതുപോലെ തന്നെ അടുക്കളയില്‍ ഗ്യാസ് ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഗ്യാസ് കമ്പനിക്കാര്‍ പരസ്യം ചെയ്യാറുണ്ട്. എന്നാല്‍ ഗ്യാസ് കൊണ്ട് പോകുന്ന ലോറി ഡ്രൈവര്‍ മാര്‍ക്ക് എത്ര പേര്‍ക്കറിയാം കൊണ്ട് പോകുന്ന ചരക്കിന്റെ ഭീകര സ്വഭാവം. ഡ്രൈവിംഗ് ലൈസനസ് വേണമെന്നല്ലാതെ കോമണ്‍സെന്‍സ് വേണമെന്നാരും പറയാറില്ല. അതുപോലെ തന്നെ അവരുടെ വിദ്യാഭ്യാസം ആര് നോക്കുന്നു. 


എന്നിട്ട് ഈ മരണവും കയറ്റി പഞ്ഞി കയറ്റി ഓടിക്കുന്നതുപോലെ തിരക്കുള്ള റോഡില്‍ കൂടി പോകുന്നത്കണ്ടാല്‍.................


അല്ല ഇതൊക്കെ ശരിക്ക് നടന്നാല്‍ ഇന്ത്യയുടെ പേര് മാറ്റി അമേരികയെന്നോ ഇന്‍ഗ്ലണ്ട്എന്നോ രസ്സ്യ എന്നോ ഒക്കെ വിളിക്കേണ്ടി വരുമായിരുന്നു 
രക്ഷാപ്രവര്‍തനതിനീടയിലും മറ്റും മരിച്ചു പോയ എല്ലാവര്ക്കും ഒരിക്കല്‍ കൂടി ആദരാഞ്ജലികള്‍.