2010, ഫെബ്രുവരി 18, വ്യാഴാഴ്‌ച

ഉണ്ണിക്കുട്ടനും രാമക്കണിയാരും കൂടോത്രവും

രാമക്കണിയാര്‍ രാവിലേ എത്തി. അച്ചനും അമ്മയും ഭവ്യതയോടെ നിന്നു,ചായ കൊടുത്തു, മുന്‍ വശത്തെ അച്ചന്റെ ഓഫീസ് മുറിയില്‍ത്തന്നെ ഇരിപ്പിടം ഒരുക്കിക്കൊടുത്തു. മുറുക്കി കോളാമ്പിയായി അച്ചന്റെ കസേരയില്‍ കയറിയിരുന്ന കണിയാര്‍ക്ക് അമ്മ കോളാംപി നീക്കി വച്ചു കൊടൂത്തു.
       ഇതൊക്കെ കണ്ട് അല്‍ഭുതപ്പെട്ടു നിന്നു ഉണ്ണി, അല്പം പകപ്പോടെ അച്ചന്റെ മടിയില്‍ കയറിയിരുന്നു. രാമക്കണിയാര്‍ ആരേയും ശ്രദ്ധിക്കാതെ ഒരു കൊച്ചു സഞ്ചിയില്‍ നിന്നും നിറയെ കവടി വാരി മേശപ്പുറത്തു വച്ചു കൈ കൊണ്ട് കണ്ണടച്ചിരുന്നു ഉരുട്ടാന്‍ തുടങ്ങി.
           ശെടാ ഇയാള്‍ക്കു കളിക്കാനാണോ അച്ചനും അമ്മയും ഇപ്പണിയൊക്കെ ചെയ്തതെന്നു ചോദിച്ചപ്പോഴേക്കും അച്ചന്‍ അവന്റെ വായ പൊത്തി പിടിച്ചു.
      കണിയാര്‍ അതൊന്നും ശ്രദ്ധിച്ചില്ല. അയാള്‍ കുറച്ചു കവടിയെടുത്ത് പൊത്തിപ്പിടിച്ച് കണ്ണടച്ചിരുന്നു പിറുപിറുത്തു.
   “അതെ, ക്ലാസ്സിലെ ശാന്തിയുടെ അച്ചന്‍ തന്നെ.” ഉണ്ണി മനസ്സില്‍ പറഞ്ഞു. “കണ്ടില്ലെ അവളെപ്പൊലെതന്നെ, എന്തു ചോദിച്ചാലും തരാതെ കയ്യില്‍ പൊത്തിപിടിച്ചഇരുന്ന്  പിറുപിറുക്കുന്നതു കാണാം.“
      “ദൈവാധീനം കുറവാണു” കണിയാര്‍ മുറുക്കാന്‍ തുപ്പല്‍ ചുറ്റും തെറുപ്പിച്ചുകൊണ്ടു ആദ്യമായി വായ തുറന്നു.
          പിന്നെ അണ തുറന്നു വിട്ട പോലായിരുന്നു
       “ധര്‍മ്മദൈവങ്ങള്‍ ബാധാസ്താനത്താണു, ലഗ്നാധിപന്‍ മൌഡ്യ്യം ബാധിച്ച് നില്‍ക്കുന്നു,
        ലഗ്നത്തിങ്കല്‍ ഗുളികന്‍ നില്‍ക്കുന്നു അതുകൊണ്ട് കൈവിഷം ഉണ്ട്,
         പിന്നെ കൂടോത്രവും” അയാള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിറുത്തി.
അച്ചനും അമ്മയും വാ പൊളിച്ചിരുന്നു. പിന്നെയും അയാള്‍ എന്തൊക്കയോ പറഞ്ഞു കൂട്ടി
വലിയ ഒരു സംഖ്യയും വാങ്ങി പോയി കഴിഞ്ഞപ്പോള്‍ ഉണ്ണിക്കുട്ടന്‍ ഒരെ ഒരു സംശയം മാത്രമേ ചോദിച്ചൊള്ളു
“എന്താ അച്ചാ ഈ കൂടോത്രം?“
പാവം അച്ചന്‍ വളരെ വിശദമായി അതു ചോദിച്ചറിഞ്ഞപ്പോള്‍
ഉണ്ണിക്കുട്ടനൊരു സംശയം::
“അപ്പോ, കണിയാരെക്കോണ്ട് ഞങ്ങടെ ഷീബറ്റീച്ചര്‍ക്കൊരു കൂടോത്രം നടത്തിയാലോ?“

2 അഭിപ്രായങ്ങൾ:

  1. ശരിക്കും കൂടോത്രം നടത്തേണ്ടത് പഴയ അമേരിക്കന്‍ പ്രസിഡണ്ട് ബുഷിനെതിരെയാണു. ഒരു മാതിരി മാന്യമായി പൊയ്ക്കൊണ്ടിരുന്ന ഒരു രാജ്യത്തെ കൊന്നു കൊല വിളിച്ചതിനുള്ള എല്ലാ ക്രെഡിറ്റും അങ്ങേര്‍ക്കുള്ളതാണല്ലോ

    മറുപടിഇല്ലാതാക്കൂ