2010, ഫെബ്രുവരി 10, ബുധനാഴ്‌ച

ഉണ്ണിക്കുട്ടനും റ്റീച്ചറും

അന്ന് ഉണ്ണിക്കുട്ടന്‍ സങ്കടത്തോടെയാണു 
സ്കൂള്‍ വിട്ടു വന്നത്.
കണ്ണുകള്‍ രണ്ടും വലിയ രണ്ടു കണ്ണീര്‍ തടാകങ്ങളാണെന്നു
അമ്മ കണ്ടു.
വന്ന പാടെ പുസ്തകം അകത്തെ മുറിയിലേക്ക് വലിച്ചൊരേറു കൊടുത്തു.
എന്നിട്ട് അമ്മയോട് ഒരൊറ്റ പ്രഖ്യാപനം
“ആ ഷീബ ടീച്ചറുടെ ക്ലാസ്സില്‍ ഇനി മുതല്‍ ഞാന്‍ പോകില്ല.”
അമ്മ മയത്തില്‍ കൂടി ചോദിച്ചു:- “എന്തു പറ്റി മോനെ ടീച്ചര്‍ തല്ലിയൊ?”
ഠിം!! 
കെട്ടി നിന്ന കണ്ണീരു മുഴുവന്‍ ഇങ്ങു പുറത്തേക്കു ചാടി.
കുറച്ചു കരഞ്ഞു കഴിഞ്ഞപ്പോള്‍ അമ്മ ചോദിച്ചു
“എന്താ മോനെ ടീച്ചര്‍ തല്ലിയോ?”
“ഉം.ഉണ്ണിക്കുട്ടന്‍ തലയാട്ടി.
അമ്മ പിന്നെയും ചോദിച്ചു “എന്തിന എന്റെ മോനെ തല്ലിയെ?”
അപ്പൊ ഉണ്ണിക്കുട്ടന്‍ വാചാലനായി.” അമ്മെ, തെറ്റു ചൂണ്ടിക്കാണിച്ചാല്‍ അടിക്കാമോ അമ്മെ?”
“ഏ, തെറ്റു ചൂണ്ടിക്കാണിച്ചതിനു, എന്റെ മോനെ റ്റീച്ചര്‍ അടിച്ചോ?,
അല്ലെങ്കിലും അവരൊരു ചീത്ത റ്റീച്ചറാ, ആട്ടേ, എന്തു തെറ്റാ മോന്‍ കാണിച്ചു കൊടുത്തത്?“
“അതെ, റ്റീച്ചര്‍ ബ്രാക്കു വള്ളിയിട്ടിട്ടില്ല എന്നു പറഞ്ഞതിനാ അമ്മെ എന്നെ തല്ലിയത്” 
ഉണ്ണിക്ക് 
രോഷവും സങ്കടവും അണ പൊട്ടിയൊഴുകി!!
അമ്മക്കു ചമ്മലും!
അപ്പൊ ഉണ്ണിക്കുട്ടന്‍ പറഞ്ഞു
“റ്റീച്ചറേ, ബോര്‍ഡിലേ , ബ്രിട്ടീഷ് എന്നെഴുതിയപ്പോളാ ബ്രാക്ക്  വള്ളിയിടാന്‍ മറന്നതമ്മെ”
ക്ടിം.!!!!    
അമ്മ ഫ്ലാറ്റ്

1 അഭിപ്രായം: