2010, ജനുവരി 20, ബുധനാഴ്‌ച

ഉണ്ണിക്കുട്ടന് പറ്റിയ പറ്റു

ഉണ്ണിക്കുട്ടന്‍ സ്കൂളില്‍ നിന്നും വന്നു നിലത്ത് ഉരുണ്ടു കിടന്നു കരയാന്‍ തുടങ്ങി. 
"അയ്യോ! അയ്യോ!! ഓടി വായോ!!! വേദനയെടുക്കുന്ന!!!!
അച്ഛനുമമ്മയും ചുറ്റും നിന്ന് ആശ്വസിപ്പിക്കാനും, അതോടൊപ്പം ശരീരം പരിശോധിക്കാനുംതുടങ്ങി 
എന്ത് പറ്റി മോനെ ?
നിനക്കെന്താ പറ്റിയത് ?
ദേ,! എവിടെ അച്ഛന്‍ നോക്കട്ടെ, മോനെ അമ്മയെ കാണിക്കു കുട്ടാ!!  എന്ന് അമ്മ
ഉണ്ണികുട്ടന്‍ കിടന്നു കരച്ചിലോടു കരച്ചില്‍ തന്നെ 
ആകെ പ്രശ്നം 
അവസാനം ഒരു തരത്തില്‍ അവര്‍, ഡോക്ടറെ കാണാമെന്നു ഉണ്ണിക്കുട്ടനെ പറഞ്ഞു സമ്മതിപ്പിച്ചു 
അങ്ങനെ അമ്മയുടെ മടിയില്‍ ഇരുത്തി ഒരു കണക്കിന്, അച്ഛന്‍ വണ്ടി ഓടിച്ചു 
പോകുകയാണ് 
അപ്പോള്‍ , മിട്ടായി കിട്ടിയപ്പോള്‍, ഉണ്ണിക്കുട്ടന്‍ കാര്യം പറഞ്ഞു 
ശരീരത്ത് എവിടെ വിരല് കൊണ്ട് തൊട്ടാലും വേദന തന്നെ !
അതോടെ സംഗതി സീരിയസ് ആയി 

അങ്ങനെ ഡോക്ടറുടെ അടുത്തെത്തി 
നിരവധി പരിശോധനകള്‍ 
അവസാനം, ഒന്നും മനസ്സിലാവാതെ വന്നപ്പോള്‍ ഡോക്ടര്‍ പറഞ്ഞു 
"ഫുള്‍ ബോഡി സ്കാന്‍ "
പിന്നെ സ്കാന്‍ കഴിഞ്ഞു കാത്തിരിപ്പായി
അവസാനം റിസള്‍ട്ട്‌ വന്നു 
ഉണ്ണിക്കുട്ടന്റെ വിരലിന്റെ തുമ്പത്തെ എല്ല് പൊട്ടിയിരിക്കുകയാണ്

2 അഭിപ്രായങ്ങൾ:

  1. ഉണ്ണിക്കുട്ടനു വായിച്ചു കൊടുക്കാന്‍ ,ഇതാ അമ്മൂമ്മക്കഥകള്‍ (എണ്റ്റെ, പ്രവാസിയായ പേരക്കുട്ടിക്കുട്ടി,അപ്പുവിനു വേണ്ടി എഴുതുന്നതാണ്‌)

    മറുപടിഇല്ലാതാക്കൂ
  2. ഉണ്ണിക്കുട്ടന്‍ കൊള്ളാലോ ....!

    മറുപടിഇല്ലാതാക്കൂ