2010, ഡിസംബർ 14, ചൊവ്വാഴ്ച

കേന്ദ്രമന്ത്രിസഭാ തീരുമാനം.

അങ്ങനെ കേന്ദ്ര മന്ത്രിസഭയുടെ മന്ത്രിസഭാ യോഗതീരുമാനം ഉണ്ണിക്കുട്ടന് ചോര്‍ന്നു കിട്ടി.നാട്ടുകാരുടെ അറിവിലേക്കായി അത് താഴെ പ്രസിദ്ധീകരിക്കുന്നു.
( അജണ്ടയും അതിലെടുത്ത തീരുമാനവും ഓരോന്നായി കൊടുക്കുന്നു.)
1.വര്‍ദ്ധിപ്പിച്ച പെട്രോല്‍ ഡീസല്‍ വില വര്‍ദ്ധന പിന്വലിക്കുന്നതിനേക്കുറിച്ച് :-
              അത് കോര്‍പറേറ്റ് മേഖലയെ ചൊടിപ്പിക്കും എന്നതിനാല്‍ ചര്‍ച്ചക്കെടുത്തില്ല.
2.തൊഴിലുറപ്പു പദ്ധതിയില്‍ ഗുണപരമായ മാറ്റം വരുത്തുന്നതിനേക്കുറിച്ച് :-
               കോര്‍പറേറ്റ് മേഖലയ്ക്ക് താല്പര്യമില്ലെന്നറിയിച്ചതിനാല്‍ ഉപേക്ഷിച്ചു.
3.2ജി സ്പെക്ട്രം അഴിമതിയേക്കുറിച്ചുള്ള ജെ.പി.സി. അന്വേഷണം:-
                കോര്‍പറേറ്റ് മേഖല ശക്തമായി എതിര്‍ത്തതിനാല്‍ വേണ്ടെന്നു വച്ചു.
4. വിമാനയാത്രക്കൂലി കുത്തനെകൂട്ടി പൊതുമേഖലയെ ഇല്ലാതാക്കി സ്വകാര്യമേഖല 
     സമ്പന്നമാക്കാനുള്ളതീരുമാനം:-
                കോര്‍പറേറ്റ് മേഖലയ്ക്ക് താല്പര്യമുള്ള മന്ത്രിമാരെ മാത്രം വച്ച് സബ് കമ്മിറ്റി ഉണ്ടാക്കി
                കഴിയുന്നത്ര വേഗം മുന്‍ കാല പ്രാബല്യത്തോടെ നടപ്പിലാക്കും.
5. പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കാനുള്ള പരിപാടി മന്ദഗതിയിലാകുന്നത് :-
                   കോര്‍പറേറ്റ് മാനേജ് മെന്റ് ഇതിലേക്കായി വിനിയോഗിക്കാന്‍ തീരുമാനിച്ചു.


6. ---------------------------------------------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ