2010, മേയ് 2, ഞായറാഴ്‌ച

മനോരമയുടെ തുടരന്‍ ലേഖനം

“അച്ചാ        അച്ചാ                      “
“എന്താടാ“
“അച്ചനറിഞ്ഞോ, അച്ചാ“
“എന്താടാ“
“അതേയ്, മനോരമ പത്രത്തില്‍ സീരിയല്‍ തുടങ്ങിയിരിക്കുന്നു.“
“സീരിയലോ.........................”
“അതേയ്, ആ തുടര്‍ലേഖണം.അതിനു സീരിയല്‍ എന്നല്ലെ പറയുന്നത്“
“അതെന്തുമാകട്ടെ, എന്തു സീരിയലാ തുടങ്ങിയിരിക്കുന്നത്?“
“മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അവിഹിത സമ്പാദ്യത്തെക്കുറിച്ചുള്ള സീരിയല്‍“
“ഹതു കൊള്ളാം, നല്ല കാര്യമല്ലെ?“
“ശരിയാ, പക്ഷെ അച്ചാ, എനിക്കൊരു സംശയം“
“ങൂം അതെന്താ?”
“ഇന്ഡ്യയില്‍ ഏറ്റവും കൂടുതല്‍ സമ്പാദ്യമുള്ള കക്ഷി ആരാ“
“കോണ്‍ഗ്രസ്സ്!”
“അപ്പൊന്താ, മനോരമ അവരെക്കുറിച്ഴുതാത്തത്?“
“അതെ, സി ബി ഐ അവരുടെ കയ്യിലാ, കൂടുതല്‍ എഴുതിയാല്‍ 
കാണ്‍ഗ്രസുകാര്‍ എടുത്തു പെരുമാറിക്കളയും.“
“ആരെ മനോരമയേയോ?“
“ആന്ന്, മനോരമയുടെ പഴയ ചരിത്രം അത്ര നല്ലതാണല്ലോ“
“അതെ അച്ചാ, കുറച്ചു നാളു മുന്‍പ് മനോരമ തിരുവന്തോരത്തു കെട്ടിയ കെട്ടിടം
സര്‍ക്കാര്‍ പുരമ്പോക്കിലാണെന്ന് കേസുണ്ടായിരുന്നല്ലോ, അതെന്തായി“

“അതു വിധി വരാറായിക്കാണും, അതല്ലെ അവരിപ്പൊ മാര്‍ക്സിറ്റ് പാര്‍ട്ടിയുടെ
കയ്യേറലുമായി വന്നിരിക്കുന്നത്.“

1 അഭിപ്രായം:

  1. അജ്ഞാതന്‍2010, മേയ് 4 7:43 PM

    മനോരമയേക്കാളും വല്യ പത്രമായ ഹിന്ദുവിനേക്കുറിച്ചെഴുതിയിട്ടു പോരാരുന്നൊ ഉണ്ണിക്കുട്ടാ മനോരമയെക്കുറിച്ചെഴുതാന്‍...

    മറുപടിഇല്ലാതാക്കൂ