2010, മേയ് 18, ചൊവ്വാഴ്ച

(ഫൂള്‍ മലയാളി)എഫ്.എം.റേഡിയോ

“അച്ചാ അച്ചാ“
“എന്താടാ“
“ഒരു മലയാളി എന്നു പറയാന്‍ അച്ചനു നാണമാകുന്നുണ്ടോ അച്ചാ“
“ഇല്ലടാ ഞാനെന്തിനു നാണിക്കണം?“
“എന്നാല്‍ എനിക്കു നാണം വന്നു അച്ചാ“
“അതെന്തിനാ?”
“ഞാനെ നമ്മുടെ എഫ്.എം.റേഡിയോ കേള്‍ക്കുകയായിരുന്നു,
അന്നേരം അതിലെ ജോക്കിപ്പെണ്ണ് ഒരു ചോദ്യം ചോദിച്ചു“
“അതെന്തു ചോദ്യം?”
“കണിക്കൊന്നയുടെ നിറമെന്താണെന്ന്”
“അതിനാണോ നിനക്കു നാണം വന്നത്“
“പിന്നേയ്, അവളൊരു ക്ലൂ തന്നു, അവളിട്ടിരിക്കുന്ന ടി ഷര്‍ട്ടിന്റെ നിറമാണെന്ന്“
“അവളുടെ ടി ഷര്‍ട്ട് നമ്മളെങ്ങനെയാ കാണുക?’
“അതും അവളുതന്നെ പറഞ്ഞു, ടി ഷര്‍ട് കാണാന്‍ പറ്റില്ലല്ലൊ എന്ന്,
അപ്പൊ അവലെന്തിനാ റ്റി ഷര്‍ട്ടിനെക്കുറിച്ചു പറഞ്ഞെ?
ഇട്ടിരിക്കുന്നതു ടി ഷര്‍ട്ടാണെന്നു പറഞ്ഞു പോങ്ങിയടിക്കാന്‍.“
“സാരമില്ല , പോട്ടെ മോനെ, അങ്ങനെയൊക്കെ വായിട്ടലച്ചിട്ടാ അവളുമാരൊക്കെ കഞ്ഞി കുടിച്ചു കഴിയുന്നെ.“
“ശരിയച്ച അതു പോട്ടെന്നു വയ്ക്കാം ,. പക്ഷെ  നാളെ അവളുമാരിട്ടിരിക്കുന്ന ഷഡ്ഡിയുടെ നിറമെന്താണെന്ന്ചോദിക്കാതിരുന്നാല്‍ മതി“


“ഇനി അതും പോട്ടെ , അവള്‍ തന്ന ഉത്തരങ്ങള്‍ (ചോയ്യ്സുകള്‍) നോക്ക്:-
എ. മഞ്ഞ,  ബി.പച്ച,  സി.കറുപ്പ്, എന്നിട്ട് ശരിയുത്തരം അയച്ചുകൊടുക്കാന്‍,
നമ്മള്‍ മലയാളികളെയൊക്കെ ഫൂള്‍ ആക്കുന്ന പരിപാടിയല്ലെ അച്ചാ അത്,
നമ്മള്‍ ഇത്ര കഞ്ഞികളായതു കൊണ്ടല്ലെ എന്തു വ്രുത്തികേടും നമ്മോടു പറയുന്നത്“
“മോനെ നമ്മള്‍ അക്ഷരാര്‍ധത്തില്‍ കഞ്ഞികള്‍ തന്നെ,
ഈ വ്രുത്തികേടുകള്‍ക്ക് നമ്മള്‍ തന്നെ കാശു മുടക്കി എസ്.എം.എസ് ചെയ്യുകയും ചെയ്യും“
“അപ്പോ അച്ച ഈ എഫ്.എം റേഡിയോയുടെ ഫുള്‍ ഫോം എന്താ?“
“സംശയമുണ്ടോ? ഫൂള്‍ മലയാളികള്‍ (എഫ്.എം)

2 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2010, മേയ് 21 7:15 PM

    സത്യം പറയട്ടെ ഇഷ്ടമായി വളരെ വളരെ ഇഷ്ടമായി

    മറുപടിഇല്ലാതാക്കൂ
  2. സത്യം പറഞ്ഞാല്‍ ഞാന്‍ എഴുതാനിരുന്നതാണ് ഉണ്ണിക്കുട്ടന്‍ എഴുതിയതു.എനിക്കതില് ഉണ്ണിക്കുട്ടനോട് അസൂയയുണ്ട്. എല്ലാ പ്രൈവറ്റ് എഫ്.എം ചാനലുകളും ഒരുമാതിരി അറുകൊല വിളില്‍കളായി മാറിയിരിക്കുന്ന ഇക്കാലത്ത് സര്‍ക്കാര്‍ എഫ്.എം ആ ഒരു സ്വഭാവം കാണിച്ച് തുടങ്ങിയിരിക്കുന്ന ഇക്കാലത്ത് ഉണ്ണിയെഴുതിയത് ഒട്ടും അധികമല്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍.

    മറുപടിഇല്ലാതാക്കൂ