2010, മേയ് 11, ചൊവ്വാഴ്ച

പുകമറ

അങ്ങനെ ദീപക്കിനെ സി.ബി.ഐ ചോദ്യം ചെയ്തു. പിണറായിക്കെതിരെ നിരവധി തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്ന് സി.ബി.ഐ. മാത്രുഭൂമി വാര്‍ത്ത.

“ഇതു കുറെ നാളായല്ലൊ അച്ചാ, പിണറായിക്കെതിരെ ഒരു പാടു തെളിവുകള്‍ കിട്ടാന്‍ തുടങ്ങിയിട്ട്, എന്നിട്ടും, ഇത്രയായിട്ടും ആ മനുഷ്യനെ തൂക്കിക്കൊല്ലാത്തതെന്താ അച്ചാ?“

“അതെ മോനെ, ഇന്ന് നമ്മുടെ ചിഫ് ജസ്റ്റിസ് ശ്രി. ബാലക്രിഷ്ണന്‍ സാ‍ര്‍ പറഞ്ഞിട്ടുണ്ട്പ ത്രങ്ങള്‍ കോടതിയുടെ പേരില്‍ പുകമറ സ്രിഷ്ടിക്കരുതെന്ന്. ഇപ്പൊ മനസ്സിലായൊ പിണരായിയെ തൂക്കിക്കൊല്ലാത്തതെന്തെന്ന്“


“അപ്പൊ ഇന്റലിജെന്‍സ് കാരന്‍ ദീപകിനെ ഫോണ്‍ ചെയ്ത് ചോദിച്ച വിവരം മാത്രുഭൂമിക്കു കിട്ടിയ വിവരം അച്ചനറിഞ്ഞില്ലെ?“




“മോനെ ,ഇന്ന് മാത്രുഭൂമിയറിഞ്ഞ വിവരം നാളെ എല്ലാ പേപ്പറിലും വരും. മറ്റു പത്രങ്ങള്‍ ഇന്നതു പറയാന്‍ മറന്നു പോയതാണ്.“
“അപ്പൊ അതു ശരിയാണൊ അച്ചാ “
“അതല്ലെ മോനെ ചീഫ് ജസ്റ്റിസ് പറഞ്ഞത് പുകമറ സ്രിഷ്ടിക്കരുതെന്ന്.“

1 അഭിപ്രായം: