ഉണ്ണി പത്രം വായിച്ചു കേട്ട ശേഷം പറഞ്ഞു:-
മനുഷ്യര്‍ പണ്ട് ആകാശത്തൊളമെത്തുന്ന ആകാശത്തേക്കാളുമുയരത്തില് ഒരു ഗോപുരം പണിയാന്‍ തീരുമാനിച്ചു.അതിനായി ഭൂമിയിലെ മനുഷ്യരെല്ലാം ഒത്തു കൂടി പണി ആരംഭിച്ചു.അങ്ങനെ ഗോപുരം ഉയര്‍ന്നുയര്‍ന്നു വന്നു.അത് ദൈവത്തെ വെല്ലുവിളിച്ചുകൊണ്ട് ഉയര്‍ന്നു വന്നപ്പോള്‍ ദൈവത്തിന് ഇരിക്കപ്പൊറുതിയില്ലാതായി.ദൈവം തന്റെ അച്ചടക്കത്തിന്റെ ഖഡ്ഗം ചുഴറ്റി ക്രോധത്തോടെ എത്തി, ഗോപുരം പണിതു കൊണ്ടിരുന്ന മനുഷ്യരെ പലഭാഷക്കാരാക്കി മാറ്റി ശിക്ഷിച്ചു.പറയുന്നത് പരസ്പരം മനസ്സിലാവാതെ അവര്‍ പരസ്പരം അടികൂടി. അങ്ങനെ ഗോപുരം പണി നിലച്ചു, ദൈവത്തിനെതിരെ നടന്ന ആദ്യവിപ്ലവത്തിന് ദൈവം പകരം വീട്ടി.അതിന്റെ അടയാളമായി ദൈവം മനുഷ്യര്‍ക്കൊരു പാഠമാകത്തക്കരീതിയില് ഒരു വില്ല് ആകാശത്തു സ്ഥാപിച്ചു - മഴവില്ല്.
കാലാന്തരത്തില്‍ മനുഷ്യര്‍ ഈ കഥ മറന്നു, അവര്‍ ഭരണപാര്‍ട്ടിക്കാര്‍ പാര്‍ട്ടി വ്യത്യാസമില്ലാതെ അഴിമതി നടത്താന്‍ തുടങ്ങി.ഒന്നിച്ച് ഒരേ മനസ്സോടെ എല്ലാത്തിലും അവര്‍ കോമണായിട്ടും സ്പെക്റ്റ്രമായിട്ടും ഒക്കെ വാരി വാരിയെടുത്തു. അവസാനം സി.എ.ജി എന്ന ദൈവം റിപ്പോറ്ട്ട് എന്ന ഖഡ്ഗവുമായി ആര്‍ത്തട്ടഹസിച്ചപ്പോള്‍ എല്ലാവരും ചിതറിയോടി.അവസാനം അഴിമതിയുടെ അടയാളമായി ഒരു വില്ല മാത്രം ഉയര്‍ന്നു നിന്നു -ആദര്‍ശ് ഫ്ലാറ്റ്.
മാമന്മാരെ ചേട്ടന്മാരെ, പാവം ഒരു കൊച്ചു കുട്ടിയാണ് ഞാന്‍,ഉണ്ണിക്കുട്ടന്. എന്റെ ആശ്ചര്യം നിറഞ്ഞ വിടര്‍ന്ന കൊച്ചു കണ്ണുകളോടെ ഞാന്‍ ഈ ലോകത്തെ നോക്കി കാണുന്നു. അതില്‍ എനിക്ക് ഒരായിരം സംശയങ്ങളും അഭിപ്രായങ്ങളും ഉണ്ട് . ഞാനത് നിങ്ങലോടല്ലെ ചോദിക്കുകയും പറയുകയും ചെയ്യേണ്ടത്. അതില്‍ ശരിയുണ്ടാകാം,തെറ്റുണ്ടാകാം. എന്നാലും എന്നോട് ദേഷ്യം തോന്നരുത്. വഴക്ക് പറയരുത്. എന്റെ തെറ്റുകള്‍ സ്നേഹത്തോടെ തിരുത്തി തരുക. സ്നേഹത്തോടെ നിങ്ങളുടെ ഉണ്ണിക്കുട്ടന്.
ബ്ലോഗ് ആര്‍ക്കൈവ്
- ഡിസംബർ 2009 (21)
- ജനുവരി 2010 (19)
- ഫെബ്രുവരി 2010 (9)
- മാർച്ച് 2010 (5)
- ഏപ്രിൽ 2010 (3)
- മേയ് 2010 (5)
- ജൂൺ 2010 (6)
- ജൂലൈ 2010 (1)
- ഓഗസ്റ്റ് 2010 (4)
- സെപ്റ്റംബർ 2010 (5)
- ഒക്ടോബർ 2010 (3)
- നവംബർ 2010 (4)
- ഡിസംബർ 2010 (7)
- ജനുവരി 2011 (14)
- ഫെബ്രുവരി 2011 (7)
ഈ ബ്ലോഗിലെ ഗാഡ്ജറ്റുകളും മറ്റും വൃത്തിക്കു വെച്ചു കൂടെ “ഉണ്ണി” വായനക്കാർക്ക് ഇത് അസൗകര്യമായിരിക്കുന്നു,
മറുപടിഇല്ലാതാക്കൂനല്ലപൊസ്റ്റുകൾ ആരും ശ്രദ്ധിക്കാതെ പോകുന്നു:(
പിയാനോയില്‍ വിരലമര്‍ത്തി നില്ക്കുന്ന കൊച്ചു കൃഷ്ണനാണോ ഇപ്പറയുന്ന ഉണ്ണിക്കുട്ടന്?
മറുപടിഇല്ലാതാക്കൂഉണ്ണിക്കുട്ടന്റെ അച്ഛോ! ഉണ്ണിക്കുട്ടന്റച്ഛന് നമസ്കാരം!!
മറുപടിഇല്ലാതാക്കൂ