അഴിമതി വീരന് യെദിയൂരപ്പ ഡല്‍ഹിക്കു പോയി. എന്തിനാണെന്നോ? ബി ജെ പി നേത്രുത്വം യെദിയൂരപ്പയെ വിളിപ്പിച്ചതാണ് രാജി വയ്ക്കുന്നതിനേക്കുറിച്ചാലോചിക്കാന്.
ദല്‍ഹിയില്‍ പോയ യെദിയൂരപ്പ പുഷ്പം പോലെ തിരിച്ചു വന്നു, മുഖ്യമന്ത്രിക്കസേരയില്‍ അമര്‍ന്നിരുന്നു.
കാര്യമന്വേഷിച്ച പത്രക്കാരോട് ബി ജെ പി നേത്രുത്വം പറഞ്ഞു:-
നോക്കൂ, കോണ്‍ഗ്രസ് കഴിഞ്ഞാല്‍ പിന്നെ ആര് എന്ന ചോദ്യത്തിന് മറുപടി ബി ജെ പി എന്നാണ്. അതുകൊണ്ട് ഞങ്ങള്‍ കോണ്‍ഗ്രസിനെ പോലെ ശക്തമാകണം, എങ്കിലെ ഇന്ത്യാ മഹാരാജ്യം ഭരിക്കാന്‍ കഴിയൂ. കോണ്‍ഗ്രസിനെ നോക്കൂ, അവര്‍ അഴിമതിയുടെ കാര്യത്തില്‍ റിക്കാര്‍ഡ് ഉണ്ടാക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. കോടിയില്‍ നിന്നും ആയിരം കോടിയിലേക്ക്,ആയിരം കോടിയില്‍ നിന്നും ലക്ഷം കോടിയിലേക്കു മുന്നേറുമ്പോള്‍ അവര്‍ക്കു ബദലായ ഞങ്ങള്‍ വെറും നൂറു കോടിയില്‍ താഴെ അഴിമതി എന്നു പറയുന്നത് ഞങ്ങള്‍ക്കും രാജ്യത്തിനും നാണക്കേടാണ്. അതുകൊണ്ട് യെദിയൂരപ്പയോട് മിനിമം ആയിരം കോടിയുടെ അഴിമതിയെങ്കിലും നടത്തിയിട്ടു വരാന്‍ പറഞ്ഞിരിക്കുകയാണ്.
( ഉണ്ണിക്കുട്ടന് സ്വപ്നം കണ്ടത്)
മാമന്മാരെ ചേട്ടന്മാരെ, പാവം ഒരു കൊച്ചു കുട്ടിയാണ് ഞാന്‍,ഉണ്ണിക്കുട്ടന്. എന്റെ ആശ്ചര്യം നിറഞ്ഞ വിടര്‍ന്ന കൊച്ചു കണ്ണുകളോടെ ഞാന്‍ ഈ ലോകത്തെ നോക്കി കാണുന്നു. അതില്‍ എനിക്ക് ഒരായിരം സംശയങ്ങളും അഭിപ്രായങ്ങളും ഉണ്ട് . ഞാനത് നിങ്ങലോടല്ലെ ചോദിക്കുകയും പറയുകയും ചെയ്യേണ്ടത്. അതില്‍ ശരിയുണ്ടാകാം,തെറ്റുണ്ടാകാം. എന്നാലും എന്നോട് ദേഷ്യം തോന്നരുത്. വഴക്ക് പറയരുത്. എന്റെ തെറ്റുകള്‍ സ്നേഹത്തോടെ തിരുത്തി തരുക. സ്നേഹത്തോടെ നിങ്ങളുടെ ഉണ്ണിക്കുട്ടന്.
ബ്ലോഗ് ആര്‍ക്കൈവ്
- ഡിസംബർ 2009 (21)
- ജനുവരി 2010 (19)
- ഫെബ്രുവരി 2010 (9)
- മാർച്ച് 2010 (5)
- ഏപ്രിൽ 2010 (3)
- മേയ് 2010 (5)
- ജൂൺ 2010 (6)
- ജൂലൈ 2010 (1)
- ഓഗസ്റ്റ് 2010 (4)
- സെപ്റ്റംബർ 2010 (5)
- ഒക്ടോബർ 2010 (3)
- നവംബർ 2010 (4)
- ഡിസംബർ 2010 (7)
- ജനുവരി 2011 (14)
- ഫെബ്രുവരി 2011 (7)
ഉണ്ണിക്കുട്ടനെ കാണാന്‍ എത്തിയവര്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഉണ്ണിക്കുട്ടാ നിന്റെ നാവു പൊന്നാകട്ടെ, ഈ കാര്യം നാട്ടുകാര്‍ മുഴുവനും അറിയട്ടെ, അങ്ങനെ അഴിമതിക്കെതിരെ ഒരു പ്രസ്താനം ഉയര്‍ന്നുവരട്ടെ.
മറുപടിഇല്ലാതാക്കൂഹാ..ഹാ...........എത്രമനോഹരമായ നടക്കാത്ത സ്വപ്നങ്ങൾ!
മറുപടിഇല്ലാതാക്കൂകോൺഗ്രസ് കാരെ തോപ്പിക്കയോ....!!??