2009, ഡിസംബർ 25, വെള്ളിയാഴ്‌ച

ഉണ്ണിക്കുട്ടനും പകര്‍പ്പവകാശ നിയമവും.

"പിച വച്ച നാള്‍ മുതല്‍ക്കു നീ ................................."
"അച്ഛാ, അച്ഛനോട് പണ്ടേ ഞാന്‍ പറഞ്ഞിട്ടുണ്ട് , കുളിമുറിയില്‍ 
കേറി പാട്ട് പാടരുതെന്ന് "
"എടാ പുത്രാ  അതേയ് പണ്ട് കാലം മുതലേയുള്ള ശീലമായിപ്പോയി,
കുളിക്കുമ്പോള്‍ പാട്ട് പാടുക എന്ന് "
"അച്ഛന്‍ പാടിക്കോ, പക്ഷെ ഫൈന്‍ അടക്കേണ്ടി വരും "
"അതെന്തിനാട "
"അച്ഛന്‍ പത്രമൊന്നും വായിച്ചില്ലേ, പാട്ട് സംഗീതം ഇതിനൊക്കെ 
പകര്‍പ്പവകാശ നിയമം ബാധകമാണെന്ന്. "
"എന്ന് വച്ചാല്‍ എന്താ ? "
"എന്ന് വച്ചാല്‍ ഇനി മുതല്‍ പാട്ട് പാടണമെങ്കില്‍ രചയിതാവിന്റെയോ സംവിധായകന്റെയോ 
അനുവാദം വേണമെന്ന്. "
"ഈശ്വര , മോനെ ഞാന്‍ പാടിയത് ആരെങ്കിലും കേട്ടുകാനുമോ? "
"ഇപ്പൊ ഞാന്‍ മാത്രമേ കേട്ടിട്ടുള്ളൂ. ഞാനാരോടും പറയില്ല അച്ഛന്‍ സമാധാനമായി കുളിച്ചോ. "
------------------------------------
-------------------------------------
-------------------------------------
---------------------------------
"പിന്നേ അച്ഛാ, എനിക്കൊരു സംശയം ,
ഞാന്‍ അച്ഛന്റെ മോനല്ലേ "
"അതെന്താ ഇപ്പൊഅങ്ങനെയൊരു സംശയം "
"അല്ലച്ച, ഞാന്‍ അച്ഛന്റെ മോന്‍ ആയതുകൊണ്ട് 
ഞാന്‍ അച്ഛന്റെ സൃഷ്ടിയല്ലേ "
"അതെ"

"അപ്പൊ എന്റെ പകര്‍പ്പവകാശം ആര്‍ക്കാ അച്ഛാ? "
"സംശയമെന്താ അച്ഛന് തന്നെ "
“അച്ഛന്‍ അപ്പൊ ആരാ, സംവിധായകനൊ രചയിതാവൊ”
“അപ്പൊ, അമ്മയാരാ അച്ച“ 
“മോനെ ഉത്തരമില്ലാത്ത ചോദ്യം ചൊദിക്കരുത്.“

“ഹീ ഹീ ഹീ ഹീ ഹീ ഹീ ഹീ ഹീ ഹീ 
ഹീ ഹീ ഹീ ഹീ ഹീ ഹീ ഹീ ഹീ ഹീ “
“അതിനു മോനെന്തിനാ കരയുന്നത് “
“അതേയ് ഞാന്‍ എന്ത് ചെയ്യണമെങ്കിലും അച്ഛന് ഫീസ്‌ അടക്കെണ്ടേ? “
“ഞാന്‍ കല്യ്യണം കഴിക്കണമെങ്കിലോ“
“അതിനും ഫീസ്‌ അടക്കണം“

“കുട്ടികള്‍ ഉണ്ടാവണമെങ്കിലോ“
“അതിനും വേണം ഫീസ്‌ “
“ങ്ങീ ങ്ങീ ഞീ ങ്ങീ ങ്ങീ ങ്ങീ 
ഹീ ഹീ ഹീ ഹീ ഹീ ഹീ ഹീ “
“ഇനിയും മോനെന്തിനാ കരയണതു “
“എന്റെ കയ്യില്‍ കാശില്ല അച്ച--------------------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ