2010, ഓഗസ്റ്റ് 1, ഞായറാഴ്‌ച

ഒരു ചെറിയ കമന്റ്

അച്ച അച്ചാ 
ഞാന്‍ പത്രം വായിക്കുകയായിരുന്നു.
എന്താഡാ
ഒരു ശോദ്യം ശോദിക്കട്ടെ? അവന്‍ ചോദിച്ചു.
ഉം ചോദിക്കു
ഓണം വരാന്‍ ഒരു -------------- വേണം. പൂരിപ്പിക്ക്
മൂലം, ഞാന്‍ പൂരിപ്പിച്ചു.
കണിക്കൊന്ന പൂത്താല്‍ ----------------- വരും എന്താ?
വിഷു.
മിന്നലിനോടൊപ്പം --------- ഉണ്ടാകും, എന്താണ്
ഇടി
തിരഞ്ഞെടുപ്പിനൊപ്പം കേരളത്തില്‍ ഉയര്‍ന്നു വരുന്നത്?
അറിയില്ല
പൂയ് പൂയ് പുപൂയ്
അച്ചന്‍ തോറ്റേ
എന്നാ നീ പറ
ലാവലിന്‍ കേസ്

1 അഭിപ്രായം:

  1. ഹ ഹ ...ഉണ്ണികുട്ടാ ..ചിരിപ്പിച്ചു ട്ടോ ...ഈ ലാവലിന്‍ കുറെ നാളായി ഇങ്ങനെ കറങ്ങി നടക്കുന്നുണ്ട് ...എന്നെങ്കിലും അവന്റെ കറക്കം ഒന്ന് നിന്ന് കിട്ടിയെങ്കില്‍ ...

    മറുപടിഇല്ലാതാക്കൂ