2010 മാർച്ച് 11, വ്യാഴാഴ്‌ച

സ്ത്രീ സംവരണവും ഉണ്ണിയുടേ അമ്മയും

ഉണ്ണിക്കുട്ടന്‍ രാവിലെ തന്നെ എഴുനേറ്റ് പത്രം വായിക്കാനെത്തി. അപ്പോഴാണ് അവിടെ ഒരു നാടകം നടക്കുന്നതു കണ്ടത്.
അമ്മ പതിവിനു വിപരീതമായി, അടുക്കളയില്‍ കയറാതെ, മുന്‍ വശത്തിരുന്ന് പത്രം വായിക്കുന്നു,
അതും ഉറക്കെ: “ സ്ത്രീ ശക്തി വിളംബരം ചെയ്തു കൊണ്ട് ഇന്ഡ്യന്‍ രാജ്യസഭ മുപ്പത്തിമൂന്നു ശതമാനം സ്ത്രീ സംവരണത്തിനായി നിയമം പാസാക്കി. രാജ്യസഭ ഇളകി മറിഞ്ഞൂ”
പെട്ടെന്നാണ് പുറകില്‍ നിന്നൊരലര്‍ച്ച: “എടീ........”
അമ്മയും അടുത്തിരുന്ന ഞാനും ഒരു പോലെ ഞെട്ടിത്തെറിച്ചു.
അച്ചന്‍ ആകെ രോഷാകുലനായി കത്തിജ്വലിച്ച് നില്‍ക്കുന്നു!
അമ്മ വിക്കി വിക്കി പറഞ്ഞു :“അല്ല സ്ത്രീ സംവരണനിയമം പാസാക്കിയതല്ലെ,അതൊന്നു നോക്കാമെന്നു വച്ചു”
അതിനു മുന്‍പേ അച്ചന്‍ ഗര്‍ജിച്ചു: “അതൊക്കേ രാജ്യസഭയില്‍, ഇവിടെ അതൊന്നും പറ്റില്ല, പോടീ അടുക്കളയില്‍”
അതു പറഞ്ഞു തീരുന്നതിനു മുന്‍പേ പാവം അമ്മ അടുക്കളയിലെത്തിയിരുന്നു!
ഉണ്ണി ആര്‍ത്തു വിളിച്ചു : “സ്ത്രീ സംവരണം സിന്ദാബാദ്, പുരുഷ മേധാവിത്വം തുലയട്ടേ”
അച്ചന്‍ അടുത്തിരുന്നു പുഞ്ചിരിച്ചു>!!!!!

2 അഭിപ്രായങ്ങൾ:

  1. ഓണം വന്നാലും സ്ത്രീ സംവരണം വന്നാലും വീട്ടമ്മക്ക് തല്ലുമാത്രം
    ഹെയ് നേതാക്കളെ നിങ്ങളിതു കാണുന്നില്ലേ ഒരു പാവം സ്ത്രീയുടെ അനുഭവം

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2010 ജൂൺ 14, 5:11 PM-ന്

    chumakkan kazhiyunnath eduthalmathi orortherkum oro pani paranjittund adu cheyyuka

    മറുപടിഇല്ലാതാക്കൂ