2010, മാർച്ച് 11, വ്യാഴാഴ്‌ച

സ്ത്രീ സംവരണവും ഉണ്ണിയുടേ അമ്മയും

ഉണ്ണിക്കുട്ടന്‍ രാവിലെ തന്നെ എഴുനേറ്റ് പത്രം വായിക്കാനെത്തി. അപ്പോഴാണ് അവിടെ ഒരു നാടകം നടക്കുന്നതു കണ്ടത്.
അമ്മ പതിവിനു വിപരീതമായി, അടുക്കളയില്‍ കയറാതെ, മുന്‍ വശത്തിരുന്ന് പത്രം വായിക്കുന്നു,
അതും ഉറക്കെ: “ സ്ത്രീ ശക്തി വിളംബരം ചെയ്തു കൊണ്ട് ഇന്ഡ്യന്‍ രാജ്യസഭ മുപ്പത്തിമൂന്നു ശതമാനം സ്ത്രീ സംവരണത്തിനായി നിയമം പാസാക്കി. രാജ്യസഭ ഇളകി മറിഞ്ഞൂ”
പെട്ടെന്നാണ് പുറകില്‍ നിന്നൊരലര്‍ച്ച: “എടീ........”
അമ്മയും അടുത്തിരുന്ന ഞാനും ഒരു പോലെ ഞെട്ടിത്തെറിച്ചു.
അച്ചന്‍ ആകെ രോഷാകുലനായി കത്തിജ്വലിച്ച് നില്‍ക്കുന്നു!
അമ്മ വിക്കി വിക്കി പറഞ്ഞു :“അല്ല സ്ത്രീ സംവരണനിയമം പാസാക്കിയതല്ലെ,അതൊന്നു നോക്കാമെന്നു വച്ചു”
അതിനു മുന്‍പേ അച്ചന്‍ ഗര്‍ജിച്ചു: “അതൊക്കേ രാജ്യസഭയില്‍, ഇവിടെ അതൊന്നും പറ്റില്ല, പോടീ അടുക്കളയില്‍”
അതു പറഞ്ഞു തീരുന്നതിനു മുന്‍പേ പാവം അമ്മ അടുക്കളയിലെത്തിയിരുന്നു!
ഉണ്ണി ആര്‍ത്തു വിളിച്ചു : “സ്ത്രീ സംവരണം സിന്ദാബാദ്, പുരുഷ മേധാവിത്വം തുലയട്ടേ”
അച്ചന്‍ അടുത്തിരുന്നു പുഞ്ചിരിച്ചു>!!!!!

2 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2010, മാർച്ച് 13 3:56 PM

    ഓണം വന്നാലും സ്ത്രീ സംവരണം വന്നാലും വീട്ടമ്മക്ക് തല്ലുമാത്രം
    ഹെയ് നേതാക്കളെ നിങ്ങളിതു കാണുന്നില്ലേ ഒരു പാവം സ്ത്രീയുടെ അനുഭവം

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2010, ജൂൺ 14 5:11 PM

    chumakkan kazhiyunnath eduthalmathi orortherkum oro pani paranjittund adu cheyyuka

    മറുപടിഇല്ലാതാക്കൂ