2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച

പാവം പാവം ഉണ്ണിക്കുട്ടന്‍

അങ്ങനെ ഉണ്ണിക്കുട്ടനും അച്ചനും കൂടി രാവിലെ ചന്തയില്‍ മീന്‍ വാങ്ങാന്‍ പോയതായിരുന്നു. ചെന്നപ്പോഴൊ ,ഹൈ ! നല്ല പെടക്കണ പുഴമീന്‍ കണ്ടപ്പോള്‍ അച്ചനും മോനും വായില്‍ വെള്ളമൊഴുകി. ഒരു കിലോ നല്ല പുഴമീനും വാങ്ങി പോരാന്‍ നില്‍ക്കുമ്പോള്‍ അതാ അച്ചനെ ഒരാള്‍ തോണ്ടൂന്നു,കുശുകുശൂക്കുന്നു. ഉണ്ണിക്കുട്ടനു കാര്യം മനസ്സിലായി. ഹമ്പടാ ! അച്ചനെ ചീട്ടുകളീക്കാന്‍ വിളിക്കുവാ.
അച്ചന്‍ വളരെ സ്നേഹത്തോടെ അടുത്തു വിളിച്ചു പറഞ്ഞു “മോനേ, മോന്‍ ഈ മീന്‍ കളയാതെ വീട്ടില്‍ കൊണ്ടു പോയി കൊടുക്കണേ, എന്നിട്ട് അമ്മയോട് കറി വയ്ക്കാന്‍ പറ. അച്ചനേ ഒരാളെ കാണാന്‍ പോകുവാന്ന് അമ്മയോട് പറയണം. അച്ചന്‍ വരുമ്പോള്‍ മോന് മിട്ടായി കൊണ്ടു വരാം കെട്ടോ”
ഉണ്ണിക്ക് തീരെ ഇഷ്ടപ്പെട്ടില്ലെങ്കിലും മിട്ടായി എന്നു കേട്ടതു കൊണ്ടു ക്ഷമിക്കാമെന്നു തീരുമാനിച്ചു.അവന്‍ പതുക്കെ പാട്ടും പാടി പൊതിയും ആട്ടിക്കൊണ്ട് വീട്ടിലേക്കു നടന്നു,അച്ചന്‍ ചീട്ട് കളിക്കാനും.
പാവം ഉണ്ണി അങ്ങനെ വീട്ടിലേക്കു നടക്കുമ്പോള്‍ ഒരു അത്യാഹിതം സംഭവിച്ചു.വീട്ടിനടുത്തൂള്ള പറമ്പില്‍ വച്ച് പൊതി താഴെ വീണു മീന്‍ മുഴുവന്‍ പുല്ലില്‍ വീണു. ഉണ്ണിക്ക് കരച്ചിലും സങ്കടവും ദേഷ്യവും എല്ലാം കൂടി വന്നെങ്കിലും അച്ചന്റെ മിട്ടായി ഓര്‍ത്ത് എല്ലാം സഹിച്ചു.എന്നിട്ട് താഴെ പുല്ലില്‍ തപ്പി മീനുകളെ ഓരോന്നായി തപ്പിയെടുക്കുകയായിരുന്നു.
അപ്പോഴാണ് അടുത്ത വീട്ടിലെ ഗോപിച്ചേട്ടന്‍ വിശേഷവും ചോദിച്ച് എത്തിയത് : എന്താ ഉണ്ണിക്കുട്ടാ രാവിലെ നീ ഇവിടെ എന്തെടുക്കുകയാ?
ഉണ്ണിക്കുട്ടന്‍ വളരെ നിഷകളങ്കനായി പറഞ്ഞു : ചേട്ടാ ഞാനേ മീന്‍ പിടിക്കുകയാ!
മീനോ നിനക്കെന്താ ഉണ്ണിക്കുട്ടാ രാവിലെ പറ്റിയേ എന്നു ഗോപിച്ചേട്ടന്‍ കളിയാക്കിയതും ഉണ്ണി പുല്ലിനിടയില്‍ നിന്നു ഒരു മീനിനെ എടുത്തു കയ്യിലെ സഞ്ചിയിലേക്കിട്ടു, എന്നിട്ട് ഗോപിചേട്ടനെ തിരിഞു നോക്കി.ഗോപിചേട്ടന്റെ വായ തുറന്നു തുറന്നു വരുന്നതു കണ്ട് ഉണ്ണി മീന്‍ മുഴുവനും കിട്ടിയതിനാല്‍ പതുക്കെ വീട്ടിലേക്കു നടന്നു.
കുറച്ചു കഴിഞ്ഞ് അമ്മ പറഞ്ഞിട്ട് മുളകു വാങ്ങിക്കാനായി ഉണ്ണി ആ വഴി വന്നപ്പോള്‍ ഉണ്ണിക്കറിയാവുന്ന എല്ലാവരും ആ പുല്ലില്‍ ആഞ്ഞ് മീന്‍ തപ്പിക്കൊണ്ടിരിക്കുകയായിരുന്നു.

3 അഭിപ്രായങ്ങൾ:

  1. aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

    മറുപടിഇല്ലാതാക്കൂ
  2. കൊള്ളാം ഇതു പോലത്തെ നിര്‍ദ്ദോഷമായ ഫലിതങ്ങള്‍ വരട്ടെ

    മറുപടിഇല്ലാതാക്കൂ